യുറോപ്പിലെ റിമംബറന്‍സ് ഡേ അല്ലെങ്കിൽ പോപ്പി ഡേ ഇന്ത്യക്കാരുടേതുകൂടിയാണ് .

യുറോപ്പിലെ   റിമംബറന്‍സ് ഡേ  അല്ലെങ്കിൽ പോപ്പി ഡേ  ഇന്ത്യക്കാരുടേതുകൂടിയാണ് .
November 07 12:34 2019 Print This Article

ടോം ജോസ് തടിയംപാട്

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ മരിച്ച ധീര ദേശാഭിമാനികളായ പട്ടളാക്കരുടെയും, ജീവന്‍ നല്‍കിയ സാധാരണ മനുഷ്യരുടേയും ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായിട്ടാണ് പോപ്പി ധരിക്കുന്നത്. ഒക്ടോബര് 31 മുതൽ യുദ്ധം അവസാനിച്ച നവംബര്‍11 വരെയാണ് എല്ലാവരും പോപ്പി ധരിക്കുന്നത് ഈ വര്‍ഷം വരുന്ന തിങ്കളാഴ്ചയാണ് ഓര്‍മ്മ ദിവസം .(Remembrance Day) ആയി ആചരിക്കുന്നത്.
പോപ്പി ഓർമ്മ പുതുക്കലിന്റെ ആഘോഷത്തിന്റെ ഭാഗമാകുന്നതിനു ഒരു ചരിത്രമുണ്ട് . ഒന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ യുദ്ധം നടന്നത് വെസ്റ്റേൺ യൂറോപ്പിലെ ബെൽജിയത്തിലെ ഫ്ലാണ്ടേഴ്സ് ഫീൽഡിലാണ് പട്ടാളക്കാരുടെ രക്തം വീണു കുതിർന്ന എല്ലാം തകർന്നടിഞ്ഞ മണ്ണിൽനിന്നും കുറച്ചുകാലം കഴിഞ്ഞപ്പോൾ പൊട്ടിമുളച്ച പൂക്കളാണ് പോപ്പി പൂക്കൾ .

ഒന്നാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ഒരുവർഷം കഴിഞ്ഞു 1915 ൽ ഒരു കനേഡിയൻ പട്ടാളക്കാരൻ ജോൺ മക്കരക് രചിച്ച യുദ്ധത്തെ കുറിക്കുന്ന കവിതയുടെ ആദൃവരികൾ തുടങ്ങുന്നതുതന്നെ യുദ്ധത്തിൽ മരിച്ച ഒരു പട്ടാളക്കാരനെ അടക്കം ചെയ്ത സ്ഥലത്തു വളർന്നു പന്തലിച്ച പോപ്പി പുഷ്പ്പത്തെപ്പറ്റിയായിരുന്നു,ആ കവിത യുദ്ധത്തെ പറ്റി വളരെ അവബോധം പകരുന്നതായിരുന്നു .

ഈ കവിത അമേരിക്കയിൽ പ്രചരിപ്പിച്ച പ്രൊഫസർ മോണിക്ക മൈക്കിൾ തുണികൾ കൊണ്ട് ഉണ്ടാക്കിയ പോപ്പി ധരിച്ചുകൊണ്ടാണ് പുസ്തകം പ്രചരിപ്പിച്ചത് ,കൂടതെ ഓർമ്മ ദിവസം പോപ്പി ധരിക്കാനും തുടങ്ങി. അത് അമേരിക്കയിൽ വലിയ പ്രചാരം നേടി .അമേരിക്കയിലെ റിട്ടയേർഡ് പട്ടാളക്കാരുടെ സംഘടന 1920 ൽ പോപ്പി ഏറ്റെടുത്തു പ്രചരിപ്പിക്കാൻ തുടങ്ങി അതോടെ പോപ്പി ലോക ശ്രദ്ധ നേടി 1921 ല്‍ അന്ന ഗുരിയൻ എന്ന സ്ത്രീ യുദ്ധത്തിൽ പരിക്കേറ്റ പട്ടാളക്കാരെ സഹായിക്കുന്നതിനുവേണ്ടി കടലാസ് കൊണ്ട് പോപ്പി ഉണ്ടാക്കി . ഇംഗ്ലണ്ടിൽ വിൽക്കാൻ തുടങ്ങി. വളരെ പെട്ടെന്ന് അവർക്കു 106000 പൗണ്ട്‌ ശേഖരിക്കാൻ കഴിഞ്ഞു. പിന്നീട് പോപ്പി ധരിക്കൽ നവംബര്‍11 ഓർമ്മദിവസത്തിന്റെ ഭാഗമായി മാറി. പരിക്കേറ്റ പട്ടാളക്കാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാന്‍ പോപ്പിവിറ്റുകിട്ടുന്ന പണം ഉപയോഗിക്കാന്‍ തുടങ്ങി .  ബ്രിട്ടനിലെ മിക്കവാറും കുടുംബങ്ങളില്‍ നിന്നും ആളുകള്‍ ഈ രണ്ടു യുദ്ധങ്ങളിലും മരിച്ചിട്ടുണ്ട് .അതുകൊണ്ട് തന്നെ പ്രായം ചെന്ന തലമുറക്ക്‌ പോപ്പി ഒരു വികാരമാണ്.

ലോകത്ത് എവിടെ ആയിരിക്കുമ്പോളും ആ നാടിനെയും അതിന്‍റെ സംസ്കാരത്തെയും ബഹുമാനിക്കുക എന്നത് ഒരു സാമാന്യ മരൃാതയാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌ . അതിന്‍റെ ഭാഗമായി എല്ലാവർഷവും പോപ്പി വാങ്ങി ധരിക്കാറുണ്ട്. ഈ വർഷവും ലിവർപൂൾ ബില്ലി വെയിൽ ഷോപ്പിംഗ് സെന്ററിൽ പോപ്പി വിൽക്കുന്ന രണ്ടു പട്ടാളക്കാരിൽ നിന്നും പോപ്പിവാങ്ങി ധരിച്ചു . അതിൽ ഒരുപട്ടാളക്കാരന്റെ വലൃപ്പൻ രണ്ടാം ലോകയുദ്ധത്തിന് കൊല്ലപ്പെട്ടിരുന്നു .

ഒന്നാം ലോകയുദ്ധം പൊട്ടിപുറപ്പെടുന്നത് ഓസ്ട്രിയൻ രാജകുമാരന്‍ ഫെര്‍ഡിനാന്‍‌ഡിനെന്റിനെയും ഭാരൃ സോഫിയയെയും ഒരു സെര്‍ബിയന്‍ യുവാവ്‌ ബോസ്‌നിയായിൽ വച്ച് വെടിവച്ചു കൊന്നതിനെ തുടര്‍ന്നാണ് .
അന്ന് രാജകുമാരന്‍ സഞ്ചരിച്ച കാറിന്റെയും അദ്ദേഹം ധരിച്ചിരുന്ന ഡ്രെസ്സിന്‍റെയും ഫോട്ടോകള്‍ താഴെ കൊടുത്തിട്ടുണ്ട്‌. ഈ ഫോട്ടോകള്‍ വിയന്നയിലെ പട്ടാള മൂസിയത്തില്‍ ഞാന്‍ പകര്‍ത്തിയതാണ്


ഒന്നാം ലോക യുദ്ധത്തില്‍ 72000 ഇന്ത്യന്‍ പട്ടാളക്കാളക്കാരും രണ്ടാംലോകയുദ്ധത്തില്‍ 36000 ഇന്ത്യന്‍ പട്ടാളക്കാരും ജര്‍മ്മിനിക്കും ഇറ്റലിക്കും എതിരെ യുദ്ധം ചെയ്തു ബ്രിട്ടീഷ്‌ രാജിനു വേണ്ടി മരിച്ചിട്ടുണ്ട് . യൂറോപ്പിൽ ഫ്രാൻസ് ,ജർമനി ,ബെൽജിയം ,മാൾട്ട ,യു കെ .കൂടാതെ ഇസ്രേൽ എന്നിവിടങ്ങളിൽ ഇന്ത്യൻ പട്ടക്കാർക്കുംകൂടി സ്മാരകം ഉണ്ടെങ്കിലും അശോക സ്തംഭം ആവരണം ചെയ്ത സ്മാരകം സ്ഥാപിച്ചിരിക്കുന്നത് പാരിസിൽ നിന്നും 200 കിലോമീറ്റര് അകലെയുള്ള വില്ലേഴ്സ് ഗുയിസ്ലൈൻ എന്ന സ്ഥലത്താണ് .2018 ൽ ഇതു ഉത്ഘാടനം ചെയ്തത് ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് വെങ്കയ്യ നായിഡു ആണ് .ഡല്‍ഹിയിലെ ഇന്ത്യ ഗേറ്റ് ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ച പട്ടാളക്കാരുടെ സ്മരണക്കുവേണ്ടി നിര്‍മിച്ചതാണ് .

ഇന്ത്യന്‍ പട്ടാളക്കരെകൂടി സ്മരിക്കാന്‍ കൂടിയാണ് ഞാന്‍ എല്ലാവര്‍ഷവും പോപ്പി വാങ്ങിധരിക്കുന്നത് . ഈ യുദ്ധങ്ങള്‍ രണ്ടും ഫാസിസത്തിനു എതിരെ കൂടി ആയിരുന്നു. ഒരു ജനാധിപത്യ വിശ്വാസി എന്നനിലയില്‍ അതും പോപ്പി ധരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു .

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles