മകളായി, ചേച്ചിയായി, വക്കീലായി, ടീച്ചറായി പലതായി മാറുന്നുണ്ട് നഴ്‌സെന്ന കുപ്പായം… കോട്ടയത്തെ നഴ്‌സിന്റെ ശ്വാസം അടക്കിപ്പിടിച്ച പാട്ട് സൂപ്പർ ഹിറ്റ് 

മകളായി, ചേച്ചിയായി, വക്കീലായി, ടീച്ചറായി പലതായി മാറുന്നുണ്ട് നഴ്‌സെന്ന കുപ്പായം… കോട്ടയത്തെ നഴ്‌സിന്റെ ശ്വാസം അടക്കിപ്പിടിച്ച പാട്ട് സൂപ്പർ ഹിറ്റ് 
August 01 23:58 2019 Print This Article

കോട്ടയത്തുള്ള നേഴ്‌സായ പെൺകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ പ്രവാസിമലയാളികളുടെ സ്പെഷ്യൽ എന്ന് വേണം കരുതാൻ. തുടക്കം ഇങ്ങനെ..  പ്ലസ് ടു കഴിഞ്ഞു നിൽക്കുമ്പോൾ…  ‘ആളുകളെ കാണണം, സംസാരിക്കാന്‍ പറ്റണം, മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ എന്റെ കൂടിയാകണം. എന്റെ കഴിവുകളെല്ലാം ജോലിയില്‍ കാട്ടണം. ഞാനുമൊരു നഴ്‌സായാല്‍ എന്താകും? ആളുകളെ കാണാനാകും, സംസാരിച്ചു നടക്കാനാകും, മോട്ടിവേഷന്‍ ഏകാനാകും, ഇന്‍സ്പിരേഷന്‍ ആകാനാകും. മകളായി, ചേച്ചിയായി, വക്കീലായി, ടീച്ചറായി പലതായി മാറുന്നുണ്ട് നഴ്‌സെന്ന കുപ്പായം…’ ഇങ്ങനെ ശ്വാസം വിടാതെ തന്റെ ലക്ഷ്യത്തെ കുറിച്ച് തുറന്നുപറയുകയാണ് ഒരു പെണ്‍കുട്ടി. സമൂഹമാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.

കോട്ടയം സ്വദേശിയായ റിത്തൂസാണ് വൈറലായ പെണ്‍കുട്ടി. ടിക് ടോക് വിഡിയോകളിലൂടെ സോഷ്യല്‍ ലോകത്ത് സുപരിചിതയാണ് റിത്തൂ ഫ്രാൻസിസ്. ഇപ്പോള്‍ വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമായി തകര്‍ത്തോടുകയാണ് ഈ വിഡിയോ. വ്യക്തമായി ചടുലമായി സംസാരിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് ഈ പെണ്‍കുട്ടി. പഠിയ്ക്കാത്തവരല്ല നഴ്‌സുമാര്‍ ആകുന്നത്. ഒരു നഴ്‌സ് ആകണമെങ്കില്‍ നല്ലോണം പഠിക്കണമെന്നും വിഡിയോയുടെ അവസാനം പെണ്‍കുട്ടി പറയുന്നു. സൈബര്‍ ലോകത്ത് വൈറലായ വിഡിയോ താഴെ;

View this post on Instagram

Nursing 😍 palapozhum aattum thuppum kashtapadum mathre nursemark paranjitollu.😌athoke njngalk sheelayi….😂🤣quiet natural.. .dutyk kerumbo thot over time kazhinj irangunna vare oro rogiyum rekshapedane en agrahichalum orupola kannadakkand night duty nokkiyalum…oro rogiyudem sakala details kanand orthirun venda pole cheythalum mikavarum nursemark pazhi matre kekan pattarollu😎 …”ho endhoru ahangariya… .ivark ichiri mayathi paranjoode.. ..ivarith engot oduva”🙈🙉🙊 anekam anekam chodhyangal…..oru manushyanu thaangavunna maximum stressil ayirikum palapozhum pala nursemarum joli cheyunath…kituna thuchamaya salary palapozhum professionod ulla demotivation akam pakshe padicha thozhil ennathinekal manushya sneham anu avaril palarem munot nayyikunath…..Bhoomiyile Malaghamar👼 kamukiye kathykond kuthy thazhe it kathyumayi nina uvavine anekam alukalk idayil nin dairyathode munot van oru nurse anu rekshichath…palarkum nursing oru profession matralla passion koodiyanu..❤oru ward ile rogiyude condition ne kurich thott ange attathe toiletile tap kedayathine patti vare nurse anu utharam parayendy varunath…oru veetil amma ella karyavum ody nadan cheyunna pole☺joli thanik sammanicha naduvedana muttuvedana okke anu nursemark kittarolla trophykal🏆🎖🏅Athkond nurse en ket puchikuna chilarod enik onne parayanollu kettarivu kond abhiprayam parayaruth van kand anubhavich para athinu rogi akunna vare kaathirikanda😎

A post shared by reetha francis (@reethuz97) onവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles