‘സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍’ കുട്ടികള്‍ക്കായുള്ള അവധിക്കാലധ്യാനം 19 മുതല്‍; രജിസ്‌ട്രേഷന്‍ തുടരുന്നു

‘സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍’ കുട്ടികള്‍ക്കായുള്ള അവധിക്കാലധ്യാനം 19 മുതല്‍; രജിസ്‌ട്രേഷന്‍ തുടരുന്നു
February 14 07:03 2018 Print This Article

ബാബു ജോസഫ്

ഫെബ്രുവരി 19 തിങ്കള്‍ മുതല്‍ സ്‌കൂള്‍ അവധിക്കാലത്ത് നടക്കുന്ന ടീനേജുകാര്‍ക്കായുള്ള ധ്യാനത്തിലേക്ക് ബുക്കിംങ് തുടരുന്നു. റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പിന്റെ നേതൃത്വത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തില്‍ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും കാലഘട്ടത്തിലും കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ റസിഡെന്‍ഷ്യല്‍ റിട്രീറ്റ് അവധിക്കാലത്ത് ഫെബ്രുവരി 19 മുതല്‍ 23 വരെ ദിവസങ്ങളില്‍ വെയില്‍സിലെ കെഫെന്‍ലി പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുന്നത്.

സെഹിയോന്‍ മിനിസ്ട്രിയുടെ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ വൈദികരും ശുശ്രൂഷകരും ടീനേജുകാര്‍ക്കായുള്ള ധ്യാനം നയിക്കും. വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന, ഗ്രൂപ്പ് ഡിസ്‌കഷന്‍, അനുഭവ സാക്ഷ്യങ്ങള്‍ എന്നിവയോടൊപ്പം വിവിധങ്ങളായ മറ്റ് ആക്റ്റിവിറ്റീസുകളും ഉള്‍പ്പെടുന്ന ഏറെ അനുഗ്രഹീതമായ അഞ്ച് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്കു 13 വയസ്സുമുതല്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. www.sehionuk.org എന്ന വെബ് സൈറ്റില്‍ നേരിട്ട് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് 07877 508926.
ജെസ്സി ബിജു 07747586844.

അഡ്രസ്സ്
CEFENLY PARK
NEWTOWN
SY16 4AJ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles