ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റിജയണിന്റെ ‘അഭിഷേകാഗ്നി-2018’ ഒക്ടോബര്‍ 28ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റിജയണിന്റെ ‘അഭിഷേകാഗ്നി-2018’ ഒക്ടോബര്‍ 28ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
October 21 06:17 2018 Print This Article

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ചെല്‍റ്റ്‌നാം Racecourse സെന്ററില്‍ വെച്ച് ഒക്ടോബര്‍ 28ന് നടക്കും. സഭയിലെ ഒരോ കുടുംബവും ദൈവവചനം ശ്രവിച്ച് വിശുദ്ധിയിലേക്കും ദൈവകൃപയിലേക്കും നയിക്കുന്നതിനായി നടത്തപ്പെടുന്ന ഈ കണ്‍വെന്‍ഷന്‍ നയിക്കുന്നത് പ്രമുഖ വചന പ്രഘോഷകനും സെഹിയോന്‍ ധ്യാന കേന്ദ്ര ഡറക്ടറുമായ ബഹുമാനപ്പെട്ട സേവ്യര്‍ ഖാന്‍ വട്ടായിലച്ചനാണ്. അഭിഷേകത്തിന്റെ അഗ്നിജ്വാലകള്‍ ഈ റിജയണിന്റെ ഒരോ കുടുംബത്തിലും ആഞ്ഞുവീശി ദൈവകൃപയുടെ അനുഗ്രഹ മഴ ചൊരിയുന്ന ഈ പുതു ദിവസത്തിലേക്ക് വളരെയധികം ഒരുക്കത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് സുവിശേഷകന്റെ വേല അത്യന്തം തീക്ഷണതയോടെ തന്റെ രൂപതയില്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ രണ്ടാമത് അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍. പിതാവിന്റെ സാന്നിധ്യവും അതുപോലെ തന്നെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ നവസുവിശേഷവത്കരണ കമ്മീഷന്റെ ചെയര്‍മാനും സെഹിയോന്‍ യു.കെയുടെ ഡറക്ടറുമായ സോജി ഓലിക്കലും മറ്റു വൈദികരുടെ സാന്നിധ്യവും കണ്‍വെന്‍ഷനിലുണ്ടായിരിക്കും.

ഒക്ടോബര്‍ 28 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് ജപമാല, വചന പ്രഘോഷണം, വിശുദ്ധ കുര്‍ബ്ബാന, ദിവ്യകാരുണ്യാരാധന എന്നീ ശുശ്രൂഷകളോടെ വൈകീട്ട് 5 മണിക്ക് അവസാനിക്കും. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ക്കായി അനുരജ്ഞന ശുശ്രൂഷയ്ക്കും സ്പിരിച്യൂല്‍ ഷെയറിംഗിനുമുള്ള അവസരമൊരുക്കിയിട്ടുണ്ട്.

ദൈവം ഒരോരുത്തരുടെയും ഉള്ളില്‍ വിതച്ചിരിക്കുന്ന ദൈവവചനമാകുന്ന വിത്ത് പ്രാര്‍ത്ഥിച്ച് വളര്‍ത്തി 100 മേനി വിളവാക്കുവാനുള്ള ഒരവസരമായി ഈ കണ്‍വെന്‍ഷനെ കണ്ട് റീജിയണിലെ ഒരോ കുടുംബവും അനുഗ്രഹം പ്രാപിക്കുവാന്‍ റീജിയണല്‍ ഡറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടിയും മറ്റു വൈദികരും എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്ത്: 07703063836, റോയി സെബാസ്റ്റിയന്‍: 07862701046 എന്നിവരെ ബന്ധപ്പെടുക.

വിലാസം.

Cheltnam Racecourse
Evesham Rd
Prestbury
GL 50 4SH

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles