വൈദികര്‍ക്കായുള്ള ദിവ്യകാരുണ്യ ആരാധന യു.കെയില്‍ തുടരുന്നു; ലെസ്റ്ററില്‍ ഇന്ന് സമാപിക്കും; 19 മുതല്‍ വാര്‍വിക്കില്‍

വൈദികര്‍ക്കായുള്ള ദിവ്യകാരുണ്യ ആരാധന യു.കെയില്‍ തുടരുന്നു; ലെസ്റ്ററില്‍ ഇന്ന് സമാപിക്കും; 19 മുതല്‍ വാര്‍വിക്കില്‍
November 17 04:20 2018 Print This Article

കത്തോലിക്കാ സഭയുടെ അഭിഷിക്തന്മാരായ വൈദികരെ പ്രത്യേകം സമര്‍പ്പിച്ചുകൊണ്ട് 2018 നവംബര്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് യു.കെയിലെ വിവിധ സ്ഥലങ്ങളിലായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ ആരാധന ഇന്ന് ലെസ്റ്ററില്‍ സമാപിച്ച് 19 ന് വാര്‍വിക്കില്‍ ആരംഭിക്കും. കര്‍ത്താവിന്റെ അഭിഷിക്തരിലൂടെ സഭ അനുദിനം വളരേണ്ടതിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ഉടനീളം വിവിധ സ്ഥലങ്ങളില്‍ പരിശുദ്ധ പരമ ദിവ്യകാരുണ്യം എഴുന്നള്ളിച്ച് ഉയര്‍ത്തിക്കൊണ്ട് പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ.സോജി ഓലിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഷേകാഗ്‌നി മിനിസ്ട്രീസ് അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കലും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുമായി ഒരുമിച്ചുകൊണ്ടാണ് ഈ പ്രാര്‍ത്ഥനായജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

കാലഘട്ടത്തിന്റെ ആവശ്യകതകള്‍ക്കനുസൃതമായ പൂര്‍ണ്ണ യോഗ്യതയിലേക്ക് വൈദികരെ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക മധ്യസ്ഥതയാല്‍ വളര്‍ത്തുന്നതിന് ഒരുക്കമായി നടക്കുന്ന ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും ആദ്യഘട്ടം നവംബറില്‍ ബര്‍മിങ്ഹാമിലെ സെന്റ് ജെറാര്‍ഡ് കാത്തലിക് ചര്‍ച്ചില്‍ നടന്നു. വിവിധ സ്ഥലങ്ങളില്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഹ്രഹാശ്ശിസ്സുകളോടെ അഭിഷേകാഗ്‌നി മിനിസ്ട്രീസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

വിവിധസ്ഥലങ്ങളിലെ ശുശ്രൂഷകള്‍ യഥാസമയം രൂപത കേന്ദ്രങ്ങളില്‍ നിന്നും അറിയിക്കുന്നതാണ്. 19 മുതല്‍ 25 വരെ വാര്‍വിക്കില്‍ ആരാധന നടക്കുന്ന പള്ളിയുടെ വിലാസം.

St Mary Immaculate Church, Warwick
45, west street
CV34 6AB

രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് ആരാധന. യു.കെയില്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ആരാധനയില്‍ സംബന്ധിച്ച് വൈദികര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ അഭിഷേകാഗ്‌നി മിനിസ്ട്രീസ് യേശുനാമത്തില്‍ മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ടോമി ചെമ്പോട്ടിക്കല്‍: 07737 935424.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles