ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

ഡെര്‍ബി: വലിയനോമ്പിന്റെ ചൈതന്യത്തില്‍ ഡെര്‍ബി സെന്റ് ഗബ്രിയേല്‍ മിഷനില്‍ ‘ഗ്രാന്‍ഡ് മിഷന്‍’ ധ്യാനം നാളെ മുതല്‍ വരുന്ന മൂന്നു (മാര്‍ച്ച് 22, 23, 24) ദിവസങ്ങളിലായി നടക്കും. ഡെര്‍ബി സെന്റ് ജോസഫ്സ് (Burton Road, DE 11 TQ) കത്തോലിക്കാ ദേവാലയത്തില്‍ നടക്കുന്ന ധ്യാന ശുശ്രുഷകള്‍ക്കു ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം, മിഷന്‍ ഡയറക്ടര്‍ ഫാ. ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പതു വരെയും ശനിയാഴ്ച രാവിലെ 11.30 മുതല്‍ വൈകിട്ട് 6.00 വരെയും ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.00 മുതല്‍ വൈകിട്ട് 7.00 വരെയുമാണ് ധ്യാനം നടക്കുന്നത്. ധ്യാന ദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകള്‍ ഉണ്ടായിരിക്കുന്നതാണ്. ധ്യാന ദിവസങ്ങളില്‍ ലഘു ഭക്ഷണം ലഭ്യമായിരിക്കും.

അറിയപ്പെടുന്ന വചന പ്രഘോഷകനായ ബ്രദര്‍ റെജി കൊട്ടാരം ആണ് വചനസന്ദേശം പങ്കുവെയ്ക്കുന്നത്. കേരളത്തിനകത്തും പുറത്തും നിരവധി ആളുകള്‍ക്ക് ദൈവാനുഭവം പകര്‍ന്നുകൊടുക്കാന്‍ ബ്രദര്‍ റെജി കൊട്ടാരത്തിന്റെ സുവിശേഷ പ്രഘോഷണത്തിനു സാധിച്ചിട്ടുണ്ട്. മിഷന്‍ ഡയറക്ടര്‍, വാര്‍ഡ് ലീഡേഴ്സ്, കമ്മറ്റി അംഗങ്ങള്‍, വോളന്റിയേഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ആഗോള ക്രൈസ്തവര്‍ സവിശേഷമായ ആത്മീയ വളര്‍ച്ചയുടെ കാലമായി പരിഗണിക്കുന്ന ഈ വലിയ നോമ്പില്‍ ഒരുക്കിയിരിക്കുന്ന വചന വിരുന്നിലേക്കും മറ്റ് ആത്മീയ ശുശ്രുഷകളിലേക്കും ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.