നാല് വയസ്സുകാരന്റെ വയറില്‍ നിന്ന് നീക്കം ചെയ്തത് നിരവധി വിരകളെ; ഞെട്ടി ഡോക്ടറും നഴ്‌സുമാരും

നാല് വയസ്സുകാരന്റെ വയറില്‍ നിന്ന് നീക്കം ചെയ്തത് നിരവധി വിരകളെ; ഞെട്ടി ഡോക്ടറും നഴ്‌സുമാരും
June 10 12:26 2019 Print This Article

വയറുവേദനയുമായി എത്തിയ നാല് വയസ്സുകാരന്റെ വയറില്‍ നിന്ന് നീക്കം ചെയ്തത് നിരവധി വിരകളെ. ഡോക്ടറും നഴ്‌സുമാരും ഞെട്ടി. കഠിനമായ വയറുവേദനയും ഛര്‍ദ്ദിയും കാരണമാണ് നാല് വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഒരു ഡസനോളം നാടവിരകളെയാണ്. ആഫ്രിക്കയിലെ കാമറൂണിലാണ് സംഭവം. വയറുവേദന ഛര്‍ദ്ദി, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളാണ് ഉണ്ടായത്. പരിശോധിച്ച ഡോക്ടര്‍ കുട്ടിയുടെ കുടലില്‍ അസ്വഭാവികത കണ്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയകള്‍ക്കൊടുവിലാണ് മുഴുവന്‍ വിരകളെയും നീക്കം ചെയ്തത്. കുട്ടിയുടെ ജീവന് വരെ ഭീഷണിയാകാവുന്ന വിരകളെയാണ് നീക്കം ചെയ്തത്. വലിയ അപകടമാണ് ഇല്ലാതായത്.

വ്യക്തി ശുചിത്വമില്ലായ്മ, മലിനജലത്തിന്റെ ഉപയോഗം, തുടങ്ങിയവയാണ് വിര പ്രശ്നമുണ്ടാക്കുന്നത്. ഭക്ഷണത്തിലൂടെയോ വൃത്തിഹീനമായ സാഹചര്യത്തിലൂടെയോ ഇവ ശരീരത്തിലെത്തിയേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles