സ്വോർഡ്സ്∙ ഐറിഷ് ലീഗിൽ ഏഴാം വർഷത്തിലേക്കു കടക്കുന്ന സ്വോർഡ്സ് ക്രിക്കറ്റ് ക്ലബ്ബിനു നവ നേതൃത്വം.അടുത്തിടെ നടന്ന ജനറൽ ബോഡിയിൽ ജോർജ് കണ്ണാടിക്കൽ ജോർജിനെ ക്ലബ്ബിന്റെ പ്രസിഡന്റ്  ആയും ഫിലിപ്പ് ജേക്കബിനെ സെക്രട്ടറി ആയും തിരഞ്ഞെടുത്തു. ആൽവിൻ ഐസക്കിനെ ട്രഷറർ ആയും  മനോജ് ജേക്കബിനെ ടീം മാനേജർ ആയും ജനറൽ ബോഡി തിരഞ്ഞെടുത്തു. ഷിജു നായർ -അസ്സോസിയേറ്റ് സെക്രട്ടറി, ജിനു ജോർജ്-എക്സിക്യൂട്ടീവ് മെംബർ, ബിൽസൺ കുരുവിള-എക്സിക്യൂട്ടീവ് മെംബർ എന്നിവരെയും ടീം ഒന്നിന്റെ ക്യാപ്റ്റൻ ആയി  ബെൻലീ അഗസ്റ്റിനെയും, ടീം രണ്ടിന്റെ ക്യാപ്റ്റൻ ആയി ജിംസൺ ജോസഫിനെയും ജനറൽ ബോഡി തിരഞ്ഞെടുത്തു.

ജോർജ് കണ്ണാടിക്കൽ ജോർജിന്റെ നേതൃത്വത്തിൽ ഒൻപത് അംഗ കമ്മിറ്റി ആണു നിലവിൽ വന്നത് .രണ്ടു വർഷ കാലത്തേക്കാണ് കമ്മിറ്റിയുടെ കാലാവധി. നിരവധി വെല്ലുവിളികളെ അതിജീവിച്ചു മുന്നോട്ടു പോയി കൊണ്ടിരിക്കുന്ന ക്ലബ്ബിന് ഏകദേശം അൻപതോളം മെംബേർസ് ഉള്ള ക്ലബ്ബിന് നിലവിൽ രണ്ടു ടീം ആണ് ഉള്ളത്. ഡോണബെറ്റിലെ ന്യൂ ബ്രിഡ്ജ് പാർക്കിൽ ആണ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്. എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹകരണവും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിക്കുന്നതായി കമ്മിറ്റി അംഗങ്ങൾ പറഞ്ഞു .പുതുതായി ക്ലബ്ബിൽ ചേരാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പരിലോ ഈമെയിലിലോ ബന്ധപ്പെടാൻ താൽപര്യപ്പെടുന്നു.

ഫിലിപ്പ് ജേക്കബ് -0 8 7 2 6 3 3 3 6 4

ഇമെയിൽ :[email protected]