air india
ന്യൂസ് ഡെസ്ക് മാലിദ്വീപിലെ വെലാന ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്ളൈറ്റ് ലാൻഡിംഗിൽ വൻ സുരക്ഷാ വീഴ്ച. തിരുവനന്തപുരത്തുനിന്ന് മാലദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അവിടുത്തെ വിമാനത്താവളത്തില്‍ നിര്‍മാണത്തിലിരുന്ന റണ്‍വേയില്‍ ഇറങ്ങി. ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെങ്കിലും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. വിമാനത്തിൽ 136 യാത്രക്കാരും ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു. എയര്‍ബസ് എഐ 263-320 നിയോ വിമാനമാണ് തെറ്റായി ലാന്‍ഡുചെയ്തതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്തിന്റെ രണ്ടു ടയറുകൾ തകർന്നു. ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്. പണി നടക്കുന്ന റൺവേയിൽ കിടന്ന ടാർപോളിൻ ടയറിൽ കുടുങ്ങിയാണ് ഫ്ളൈറ്റിന്റെ സ്പീഡ് കുറഞ്ഞതും കൂടുതൽ അപകടമുണ്ടാകാതെ നിറുത്തുവാൻ സാധിച്ചതും. ഇന്ന്  ഉച്ചയ്ക്ക് ശേഷം 3.55 നാണ് സംഭവം. മാലിദ്വീപ് വ്യോമയാന നിയന്ത്രണ അതോറിറ്റി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.വിമാനം പറത്തിയ രണ്ടു പൈലറ്റുമാരേയും ജോലിയില്‍ നിന്ന് താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ രണ്ട് ഖലിസ്ഥാന്‍ തീവ്രവാദികളെ ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തരാക്കി. തജിന്ദര്‍ പാല്‍ സിങ്, സത്‌നാം സിങ് എന്നിവരെയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. സമാന കേസില്‍ പാക് കോടതി ഇവരെ ജീവപരന്ത്യം തടവിന് ശിക്ഷിച്ചിരുന്നു. ഒരേ കേസില്‍ രണ്ട് തവണ ശിക്ഷിക്കരുതെന്ന് പ്രതികള്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചത് പിന്നാലെയാണ് വിധി. 1981നായിരുന്നു കേസിനാസ്പദമായ സംഭവം. 111 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ആയുധധാരികളായി ഖലിസ്ഥാന്‍ തീവ്രവാദികള്‍ റാഞ്ചുകയായിരുന്നു. തുടര്‍ന്ന് പാകിസ്താനിലെ ലാഹോറിലേക്ക് വഴിതിരിച്ചു വിട്ട വിമാനം പാകിസ്ഥാനിലിറങ്ങി. അവിടെ വെച്ച് പാക് കമാന്റോകള്‍ തിവ്രവാദികളെ കീഴ്‌പ്പെടുത്തുകയും യാത്രക്കാരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. പാക് കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. തടവ് കാലാവധി അവസാനിച്ച ശേഷം പ്രതികളെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. തുടര്‍ന്ന് സമാന കുറ്റം ചുമത്തി ഇന്ത്യയും ഇവരെ അറസ്റ്റ് ചെയ്തു. ഒരു തവണ ശിക്ഷ അനുഭവിച്ച ഇരുവര്‍ക്കും നീതി ലഭ്യമാക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സര്‍ക്കാര്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഈ കേസില്‍ ഒരാളെ കോടതി വെറുതെ വിട്ടിട്ടുണ്ട്. മറ്റ് രണ്ടുപേരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.
മുംബൈ:മുംബൈ ആകാശത്ത് എയ‍ർ ഇന്ത്യ, എയർ വിസ്താര വിമാനങ്ങൾ നേർക്കുനേർ. വൻ ദുരന്തം ഒഴിവായത് തലനാരിഴക്കെന്ന് റിപ്പോർട്ട്. ഫെബ്രുവരി ഏഴാം തിയതിയായിരുന്നു സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എയര്‍ ഇന്ത്യയുടെ മുംബൈ - ഭോപ്പാല്‍ എ.എല്‍ 631 വിമാനവും വിസ്താരയുടെ ഡല്‍ഹി-പുണെ യു.കെ.997 വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്. ഏകദേശം നൂറ് അടി മാത്രം വ്യത്യാസത്തില്‍ ഇരുവിമാനങ്ങളും എത്തിയെന്നാണ് റിപ്പോർട്ട്. വിസ്താര വിമാനത്തോട് 29,000 അടി അകലത്തിലും എയര്‍ ഇന്ത്യ വിമാനത്തോട് 27,000 അടി അകലത്തിലും പറക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. എതിര്‍ദിശകളില്‍ നിന്നുള്ള രണ്ടു വിമാനങ്ങള്‍ ഇത്രയടുത്തെത്തുന്നത് ഇന്ത്യന്‍ വ്യോമപാതയില്‍ സമീപകാലത്ത് ഇതാദ്യമായിട്ടാണ്. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ വിസ്താരയുടെ രണ്ടു പൈലറ്റുമാരോട് വിശദീകരണം തേടിയിട്ടുണ്ട്. തങ്ങളുടെ പൈലറ്റുമാര്‍ ദൂരപരിധി ലംഘിച്ചിട്ടില്ലെന്നാണ് വിസ്താര എയര്‍ലൈന്‍സ് വാദിക്കുന്നത്. വിമാനങ്ങള്‍ അപകടകരമായ നിലയിൽ അടുത്തെത്തിയപ്പോൾ ട്രാഫിക് കൊളീഷന്‍ അവോയ്ഡന്‍സ് സിസ്റ്റത്തില്‍ അലാം മുഴങ്ങുകയും കോക്പിറ്റുകളില്‍ സിഗ്‌നല്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് പൈലറ്റുമാര്‍ നടത്തിയ അടിയന്തര ഇടപെടലുകളാണ് വൻ ദുരന്തം ഒഴിവാക്കിയത്.
ന്യൂഡല്‍ഹി:കടക്കെണിയിലായ എയര്‍ ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നു. നാല് കമ്പനികള്‍ക്കാണ് എയര്‍ ഇന്ത്യയെ വില്‍ക്കാനാലോചിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ എയര്‍ ഇന്ത്യയെയും എയര്‍ ഇന്ത്യ എക്സ്പ്രസിനെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു. നിലവില്‍ എയര്‍ ഇന്ത്യയുടെമേല്‍ 50,000 കോടിയിലേറെ കടമുണ്ട്. ഏകദേശം 29,000 ജീവനക്കാരുള്ള സ്ഥാപനം കടക്കെണിയില്‍ നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വില്‍ക്കാന്‍ ആലോചിക്കുന്നത്. നിലവിലെ തൊഴിലാളികള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിനല്‍കാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിനല്‍കാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. നഷ്ടത്തിലോടുന്ന കമ്പനിയുടെ ഷെയറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞ വര്‍ഷം തന്നെ മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി അനുമതി നല്‍കിയിരുന്നു. അതേ സമയം ഓഹരികള്‍ വില്‍ക്കുന്നതിനെതിരെ പ്രതിഷേധവുമായി തൊഴിലാളിസംഘടനകള്‍ രംഗത്തുണ്ട്. എയര്‍ ഇന്ത്യയ്ക്ക് രാജ്യത്തിനകത്തും പുറത്തുമായി വന്‍ ആസ്തിയുണ്ടെന്നും അവ നിസ്സാരവിലയ്ക്ക് വിദേശ കമ്പനികള്‍ കൈക്കലാക്കുമെന്നും തൊഴിലാളി സംഘടന നേതാക്കള്‍ ആരോപിച്ചു.
‘നടുവേദന’ മൂലം എയര്‍ ഇന്ത്യ വിമാനം യാത്രക്കാരെ വലച്ചത് മൂന്നരമണിക്കൂര്‍. വൈകുന്നേരം ആറരയോടെ ഡല്‍ഹിയില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന കൊച്ചി-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനമാണ് ‘നടുവേദന’ പ്രശ്‌നം പരിഹരിക്കാനാവാതെ ഡല്‍ഹി വിമാനത്താവളത്തില്‍ മൂന്നരമണിക്കൂര്‍ കുടുങ്ങിക്കിടന്നത്. രൂക്ഷമായ നടുവേദനയുള്ള യാത്രക്കാരിയുടെ നടുവിനു ചൂടുപകരുന്ന യന്ത്രം കുത്താന്‍ സീറ്റിനടുത്തു പ്ലഗ് പോയിന്റില്ലാഞ്ഞതാണ് വിമാനം വൈകാന്‍ കാരണമായത്. വൈദ്യുതി ഉപയോഗിച്ചു ചൂടുപകരുന്ന യന്ത്രം വിമാനത്തില്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. അതുകൊണ്ടുതന്നെ അതുമായാണ യാത്രക്കാരി വന്നത്. യന്ത്രം ഉപയോഗിക്കാന്‍ കഴിയാതെ മണിക്കൂറുകള്‍ വിമാനം പറന്നാല്‍ തനിക്കു വേദന രൂക്ഷമാകുമെന്നും അതുകൊണ്ട് അതിനുള്ള ക്രമീകരണം ചെയ്യാതെ വിമാനം പുറപ്പെടാന്‍ പാടില്ലെന്നും യാത്രക്കാരി ശഠിച്ചു. അതേസമയം ഇവരെ വിമാനത്തില്‍ നിന്നിറക്കാനുള്ള അധികൃതരുടെ നീക്കവും യാത്രക്കാരിയുടെ നിലവിളിമൂലം ആദ്യം കഴിയാതെപോയി. കെസി വേണുഗോപാല്‍ ഉള്‍പ്പെടെ മൂന്ന് എംപിമാരും യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്നു. വ്യോമഗതാഗതമന്ത്രി ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ടിട്ടും പ്രശ്‌നം മൂന്നരമണിക്കൂറോളം പരിഹരിക്കപ്പെട്ടില്ല. ഒടുവില്‍ യാത്രക്കാരിയെ ബലമായി വിമാനത്തില്‍നിന്നിറക്കി രാത്രി 10 മണിയോടെയാണു വിമാനം പുറപ്പെട്ടത്.
RECENT POSTS
Copyright © . All rights reserved