birmingham
അണ്‍എംപ്ലോയ്‌മെന്റ് ബെനഫിറ്റുകള്‍ ക്ലെയിം ചെയ്യുന്നതില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രദേശം ബര്‍മിംഗ്ഹാമാണെന്ന് ഔദ്യോഗിക രേഖകള്‍. ബെനഫിറ്റുകള്‍ വാങ്ങുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പത്ത് പ്രദേശങ്ങളില്‍ അഞ്ചും ബര്‍മിംഗ്ഹാമില്‍ നിന്നുള്ളവയാണ്. 11.9 ശതമാനം ആളുകള്‍ ബെനഫിറ്റുകള്‍ വാങ്ങുന്ന ലേഡിവുഡ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 11.1 ശതമാനവുമായി ഹോജ്ഡ് ഹില്‍ രണ്ടാം സ്ഥാനത്തും 9.1 ശതമാനവുമായി എര്‍ഡിംഗ്ടണ്‍ നാലാം സ്ഥാനത്തും 9 ശതമാനവുമായി പെറി ബാര്‍ അഞ്ചാം സ്ഥാനത്തുമുണ്ട്. ബര്‍മിംഗ്ഹാം ഹാള്‍ ഗ്രീന്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തെത്തിയ ഹാര്‍ട്ടില്‍പൂള്‍ ആണ് പട്ടികയില്‍ ബര്‍മിംഗ്ഹാമിന് ലഭിക്കാവുന്ന അപ്രമാദിത്വത്തിന് ഇത്തിരിയെങ്കിലും ക്ഷീണമുണ്ടാക്കിയത്. ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി തയ്യാറാക്കിയ കണക്കുകളിലാണ് ബര്‍മിംഗ്ഹാമിന്റെ ബെനഫിറ്റ് പ്രേമം വ്യക്തമാകുന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിവരങ്ങള്‍ ഉപയോഗിച്ചാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 2014ല്‍ ബെനഫിറ്റ് സ്ട്രീറ്റ്‌സ് എന്ന പേരില്‍ ചാനല്‍ 4 തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ ബെനഫിറ്റുകള്‍ ഏറ്റവും കൂടുതല്‍ ഒഴുകുന്നത് ബര്‍മിംഗ്ഹാമിലേക്കാണെന്ന് സൂചിപ്പിച്ചിരുന്നു. അതിനു ശേഷമാണ് ഈ പ്രദേശം വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. ജെയിംസ് ടേര്‍ണര്‍ സ്ട്രീറ്റിലെ താമസക്കാരുടെ ഒരു വര്‍ഷത്തെ ജീവിതമായിരുന്നു ഡോക്യുമെന്ററി ചിത്രീകരിച്ചത്. ഈ സ്ട്രീറ്റിലെ 90 ശതമാനം പേരും ബെനഫിറ്റുകള്‍ വാങ്ങുന്നവരാണ്. എന്നാല്‍ ഈ ബെനഫിറ്റുകള്‍ അവകാശപ്പെടുന്നവരില്‍ ആരും തന്നെ ഗവണ്‍മെന്റിനെ കബളിപ്പിച്ചല്ല അവ ക്ലെയിം ചെയ്യുന്നതെന്നും വ്യക്തമായിട്ടുണ്ട്. ആരും ക്ഷേമ പദ്ധതികള്‍ ദുരുപയോഗം ചെയ്യുന്നില്ല. ജോബ് സീക്കേഴ്‌സ് അലവന്‍സ്, അല്ലെങ്കില്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് മാത്രമാണ് ഇവിടെയുള്ളവര്‍ വാങ്ങുന്നത്. ഇത് ഡസെബിലിറ്റി, സിക്ക്‌നസ്, ഹൗസിംഗ് ബെനഫിറ്റ് എന്നിവയെ കവര്‍ ചെയ്യുന്നുമില്ല. കഴിഞ്ഞ മാസം ലേഡിവുഡില്‍ നിന്ന് 7120 അപേക്ഷകര്‍ അണ്‍എംപ്ലോയ്‌മെന്റ് ബെനഫിറ്റിനായി അപേക്ഷിച്ചിട്ടുണ്ടെന്നും രേഖകള്‍ തെളിയിക്കുന്നു.
ജിമ്മി മൂലംങ്കുന്നം വീറും വാശിയുമേറിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ബിർമ്മിങ്ങാം ഒരുങ്ങുന്നു. കൈക്കരുത്തിന്റെയും ടീം വർക്കിന്റെയും പിൻബലത്തിൽ  നിമിഷങ്ങൾക്കൊണ്ട് എതിരാളികളെ നിഷ്പ്രഭരാക്കുന്ന തന്ത്രങ്ങൾ മെനഞ്ഞ് ടീമുകൾ അങ്കം കുറിക്കും. കാണികളുടെ ആവേശത്തിമർപ്പിൽ ഒരു കൊച്ചു കേരളം ബിർമ്മിങ്ങാമിൽ സൃഷ്ടിക്കപ്പെടുമ്പോൾ കരുത്തിന്റെ രാജാക്കന്മാർ ട്രോഫിയിൽ മുത്തമിടും. ബിർമ്മിങ്ങാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ വടംവലി മത്സരം ജൂൺ 9 ന് ശനിയാഴ്ച നടക്കും. അകാലത്തിൽ വേർപിരിഞ്ഞ ബിസിഎംസി യിലെ അംഗമായിരുന്ന ഷൈനി ബിനോയിയുടെ സ്മരണാർത്ഥമാണ് ആൾ യുകെ ടഗ് ഓഫ് വാർ ടൂർണമെന്റ്  സംഘടിപ്പിക്കുന്നത്. നോർത്ത് സോളിഹൾ ലെഷർ സെൻററിലാണ് മത്സരം നടക്കുന്നത്. വിജയികൾക്ക് 1001 പൗണ്ട് ക്യാഷ് അവാർഡും രണ്ടാംസ്ഥാനക്കാർക്ക് 751 പൗണ്ടും മൂന്നാം സ്ഥാനത്തിന് 501 പൗണ്ടും നാലാമതെത്തുന്നവർക്ക്‌ 301 പൗണ്ടും ലഭിക്കും. പ്രോത്സാഹന സമ്മാനമായി £201, £151, £101, £101 എന്നിവയും ടീമുകൾക്കു നല്കും. ബെസ്റ്റ് എമേർജിംഗ് ടീമിന് 101 പൗണ്ടിന്റെ പ്രത്യേക സമ്മാനവും ഉണ്ട്. അനുഭവസമ്പത്തും കഠിനാദ്ധ്വാനം കൈമുതലാക്കിയ ബിസിഎംസി യുടെ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ കലാകായിക രംഗങ്ങളിൽ വൻ നേട്ടമാണ് കമ്യൂണിറ്റി കൈവരിച്ചിരിക്കുന്നത്. യുക്മ കലാമേളയിൽ തുടർച്ചയായി വിജയക്കൊടി പാറിച്ച ബിസിഎംസി മറ്റു അസോസിയേഷനുകൾക്ക് മാതൃകയായി ജനകീയ പ്രവർത്തനങ്ങൾക്ക് എന്നും നേതൃത്വം തല്കുന്നു. എല്ലാം വടംവലി പ്രേമികളെയും ബിസിഎംസി ബിർമ്മിങ്ങാമിലേയ്ക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്തേണ്ടതാണ്. ടീം രജിസ്ട്രേഷൻ ഫീസ് 100 പൗണ്ടാണ്. ഏഴ് അംഗങ്ങളടങ്ങുന്ന ടീമിന്റെ മൊത്തം തൂക്കം 590 കിലോഗ്രാം ആയിരിക്കും. സ്പോൺസർഷിപ്പിന് താത്പര്യമുള്ളവരും കമ്മിറ്റിയെ ബന്ധപ്പെടേണ്ടതാണ്. സിറോഷ് ഫ്രാൻസിസ് 07828659934 സാജൻ കരുണാകരൻ  07828851527 വടംവലി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് North Solihull Sports Centre, Conway Road Chemsley Road, B37 5LA
ശനിയാഴ്ച ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന എല്‍എസ്എല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ കിരീട നേട്ടം കെവിസി ബര്‍മിംഗ്ഹാമിന്. ഫൈനലില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ സ്പൈക്കേഴ്സ് കേംബ്രിഡ്‌ജിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കെവിസി ബര്‍മിംഗ്ഹാം വിജയ കിരീടത്തില്‍ മുത്തമിട്ടത്. പത്ത് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ കെവിസിയോട് മാത്രം പരാജയപ്പെട്ട സ്പൈക്കേഴ്സ് കേംബ്രിഡ്ജ് റണ്ണേഴ്സ് അപ്പ് ആയി. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച ടൂര്‍ണ്ണമെന്റിന്റെ പ്രാഥമിക റൗണ്ടുകള്‍ ലീഗ് അടിസ്ഥാനത്തിലായിരുന്നു നടന്നത്. അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് പൂളുകള്‍ ആയി തിരിച്ചായിരുന്നു പ്രാഥമിക റൗണ്ടുകള്‍ നടന്നത്. ലിവര്‍പൂള്‍ വോളിബോള്‍ ക്ലബ്, വോക്കിംഗ് വോളി ടീം, ഈഗിള്‍സ് പ്ലിമൌത്ത്, ലണ്ടന്‍ സ്ട്രൈക്കേഴ്സ്, മാര്‍ട്ട്യന്‍സ് ലണ്ടന്‍ എന്നിവരടങ്ങുന്ന പൂള്‍ എയില്‍ നിന്നും വിജയികളായി സെമിയില്‍ പ്രവേശിച്ചത് ലിവര്‍പൂളും പ്ലിമൌത്തും ആയിരുന്നു. കെവിസി ബര്‍മിംഗ്ഹാം, സ്പൈക്കേഴ്സ് കേംബ്രിഡ്ജ്, ഷെഫീല്‍ഡ് വോളി ടീം, എഎംഎ ആഷ്ഫോര്‍ഡ്, ഇഎംസിസി ലണ്ടന്‍ എന്നീ ടീമുകള്‍ അണി നിരന്ന പൂള്‍ ബിയില്‍ നിന്നും കെവിസി ബര്‍മിംഗ്ഹാം, സ്പൈക്കേഴ്സ് കേംബ്രിഡ്ജ് എന്നീ ടീമുകള്‍ സെമിയിലെത്തി. ആവേശകരമായ മത്സരം അരങ്ങേറിയ സെമി ഫൈനല്‍ മത്സരങ്ങളില്‍ എല്ലാ ടീമുകളും ഏറ്റവും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. മിന്നുന്ന സ്മാഷുകളും നീണ്ടു നിന്ന വോളികളുമായി കാണികളില്‍ ആവേശം ഉയര്‍ത്തിയ മത്സരങ്ങള്‍ക്കൊടുവില്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തി കേംബ്രിഡ്ജും, പ്ലിമൌത്തിനെ പരാജയപ്പെടുത്തി ബര്‍മിംഗ്ഹാമും ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. [caption id="attachment_111792" align="alignnone" width="850"] വിജയികളായ ബര്‍മിംഗ്ഹാം ടീം: സാവിയോ ചാക്കോ (ക്യാപ്റ്റന്‍), സണ്ണി അയ്യാമല, ജയിംസ് ജോസഫ്, പ്രദീഷ് പനച്ചിക്കല്‍, കിരണ്‍ ജോസഫ്, കെവിന്‍ ബിക്കു, ബിന്‍സു ജോണ്‍, ലിബിന്‍ മാത്യു. ബിക്കു ജേക്കബ് (കോച്ച്), വര്‍ഗീസ്‌ ജോണ്‍ (മാനേജര്‍)[/caption] പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലണ്ടനില്‍ മലയാളികള്‍ക്ക് മാത്രമായി ഒരു വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് അരങ്ങേറിയത്. വിവിധ കായിക മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി  ലണ്ടനില്‍ പിറവിയെടുത്ത ലണ്ടന്‍ സ്പോര്‍ട്സ് ലീഗ് ആണ് ഇതിന് അവസരമൊരുക്കിയത്. ബിജു പിള്ള, സനേഷ് ബേബി, നിഷാര്‍ വിശ്വനാഥന്‍,  സഞ്ജു കാര്‍ത്തികേയന്‍, റിയാസ് തുടങ്ങിയവര്‍ ആണ് എല്‍എസ്എല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിന് ചുക്കാന്‍ പിടിച്ചത്. കേരളീയ കായിക പ്രേമികളുടെ ഏറ്റവും ഇഷ്ടവിനോദമായ വോളിബോള്‍ മത്സരത്തെ ആവേശപൂര്‍വ്വമായിരുന്നു യുകെ മലയാളികള്‍ വരവേറ്റത് എന്നതിന് തെളിവായിരുന്നു യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നായി ലണ്ടനില്‍ എത്തിച്ചേര്‍ന്ന ടീമുകളും കാണികളും. കൂടുതല്‍ വോളിബോള്‍ മത്സരങ്ങള്‍ യുകെയില്‍ നടത്തുന്നതിന് വിവിധ സ്ഥലങ്ങളിലെ സംഘാടകര്‍ക്ക് പ്രചോദനമായിരിക്കുകയാണ് ലണ്ടന്‍ എല്‍എസ്എല്‍ വോളിയുടെ വിജയം. ലിവര്‍പൂളില്‍ ഒക്ടോബര്‍ 28നും ഷെഫീല്‍ഡില്‍ നവംബര്‍ നാലിനും വോളിബോള്‍ മത്സരങ്ങള്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഷെഫീല്‍ഡില്‍ നടക്കുന്നത് ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണ്ണമെന്‍റ്  ആണ്.
ബര്‍മിംഗ്ഹാം. വെയര്‍ഹൗസ് ഉടമയായ ബിസിനസ്സ്കാരനെ മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വെടിവച്ച് കൊന്നു. ബര്‍മിംഗ്ഹാമില്‍ സോഫ്റ്റ്‌ഡ്രിങ്ക്സ് വെയര്‍ഹൗസ് ഉടമയായ അക്തര്‍ ജാവീദ് (56) ആണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. തോക്ക് ചൂണ്ടിയെത്തിയ മുഖംമൂടി വച്ച രണ്ട് പേര്‍ വെയര്‍ഹൌസില്‍ കടന്നു വന്ന് അവിടെയുണ്ടായിരുന്ന നാല് പേരെയും കെട്ടിയിടുകയായിരുന്നു ആദ്യം ചെയ്തത്. എന്നാല്‍ ഇവര്‍ പിന്നീട് അക്തര്‍ ജാവീദിനെ അവിടെ നിന്നും കൊണ്ട് പോവുകയായിരുന്നു. അല്‍പ്പ സമയത്തിന് ശേഷം വെടിയൊച്ച കേള്‍ക്കുകയായിരുന്നു എന്ന്‍ അക്രമികള്‍ കെട്ടിയിട്ട മുഹമ്മദ്‌ അഷ്‌റഫ്‌ എന്ന ജീവനക്കാരന്‍ പറഞ്ഞു. അക്തര്‍ ജാവീദിനെ മനസ്സിലാക്കിയ അക്രമികള്‍ അദ്ദേഹത്തെ പുറത്തേയ്ക്ക് കൊണ്ട് പോയി വെടി വച്ച് കൊന്നതായാണ് തനിക്ക് തോന്നുന്നത് എന്നും മുഹമ്മദ്‌ പറഞ്ഞു. ഇതിനിടയില്‍ ഒരു കൈ സ്വതന്ത്രമായി കിട്ടിയ മുഹമ്മദ്‌ ആണ് പോലീസിനെയും വിവരം അറിയിച്ചത്. ബര്‍മിംഗ്ഹാമിലെ റിയ സ്ട്രീറ്റില്‍ ബുധനാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്. പോലീസ് എത്തുമ്പോള്‍ വെയര്‍ഹൗസിന് സമീപം റോഡരികില്‍ വെടിയേറ്റ്‌ രക്തത്തില്‍ കുളിച്ച നിലയില്‍ ജാവീദിന്‍റെ ശരീരം കണ്ടെത്തുകയായിരുന്നു. കഴുത്തിന് വെടിയേറ്റ നിലയില്‍ ആയിരുന്നു ജാവീദ് കിടന്നിരുന്നത്. പോലീസ് എത്തുമ്പോള്‍ ജീവന്‍ ഉണ്ടായിരുന്ന ജാവീദ് ഹോസ്പിറ്റലില്‍ വച്ചാണ് മരിച്ചത്. വിരലടയാള വിദഗ്ദരും ഫോറന്‍സിക് വിഭാഗവും സംഭവ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. [caption id="attachment_31801" align="aligncenter" width="615"]forensic ഫോറന്‍സിക് വിഭാഗം സംഭവസ്ഥലത്ത് നിന്നും തെളിവുകള്‍ ശേഖരിക്കുന്നു.[/caption] മരിച്ച ജാവീദിന് ഭാര്യയും നാല് മക്കളും ഉണ്ട്. ഭാര്യ ആയിഷ, മക്കളായ ലൈലാസ്(30) സോഫിയന്‍ (24), മീരാന്‍ (11), എട്യന്‍ (9) എന്നിവര്‍ ലണ്ടനില്‍ ആണ് താമസം. ആഴ്ചയില്‍ അഞ്ച് ദിവസം ബര്‍മിംഗ്ഹാമില്‍ താമസിച്ച് ബിസിനസ് ചെയ്തിരുന്ന ജാവീദ് വീക്കെണ്ടുകളില്‍ ലണ്ടനിലെ വീട്ടില്‍ എത്തുമായിരുന്നു. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല എന്ന്‍ പോലീസ് പറഞ്ഞു. കൊലപാതകികള്‍ രണ്ട് പേരായിരുന്നു എന്നും ഇവര്‍ കൃത്യം നിര്‍വഹിച്ച ശേഷം ഒരു കാറില്‍ കടന്ന്‍ കളഞ്ഞു എന്നുമാണ് പോലീസ് ഭാഷ്യം. അന്വേഷണം നടന്ന്‍ വരുന്നു. മോഷണ ശ്രമം ആകാം കാരണം എന്നാണ് പ്രാഥമിക നിഗമനം.    
RECENT POSTS
Copyright © . All rights reserved