back to homepage

Tag "grammar school"

ഗ്രാമര്‍ സ്‌കൂളുകള്‍ എന്താണ്? സര്‍ക്കാരിന്റെ 50 മില്യന്‍ പൗണ്ട് വികസന പദ്ധതികള്‍ എന്തുകൊണ്ട് വിവാദമാകുന്നു? 0

ഗ്രാമര്‍ സ്‌കൂളുകള്‍ വികസിപ്പിക്കാനുള്ള പദ്ധതി എന്തുകൊണ്ടാണ് വിവാദമാകുന്നത്? 1944 എജ്യുക്കേഷന്‍ ആക്ട് അനുസരിച്ച് യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന സ്‌കൂളുകളാണ് ഇവ. കഴിവ് കൂടുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഈ സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കാറുള്ളത്. 11-പ്ലസ് എക്‌സാമില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാണ് ഗ്രാമര്‍ സ്‌കൂളില്‍ പ്രവേശനം ലഭിക്കുന്നത്. ഈ പരീക്ഷയില്‍ വെര്‍ബല്‍-നോണ്‍ വെര്‍ബല്‍ റീസണിംഗ്, ന്യൂമെറിക്കല്‍ റീസണിംഗ്, ഇംഗ്ലീഷ് കോപ്രിംഹെന്‍ഷന്‍, പംങ്ചുവേഷന്‍, ഗ്രാമര്‍, ക്രിയേറ്റീവ് റൈറ്റിംഗ് എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Read More

കുട്ടികള്‍ ഉന്നത വിജയം നേടുന്നത് ഗ്രാമര്‍ സ്‌കൂളിന്റെ മിടുക്ക് മൂലമല്ല; കുട്ടികളിലെ ജീനാണ് നിര്‍ണായകം; അനുകൂല വിദ്യാഭ്യാസ അന്തരീക്ഷം ഗുണം ചെയ്യുന്നെന്ന് മാത്രം 2

ഗ്രാമര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാല്ലോ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കുന്നത്. എന്നാല്‍ ഈ സ്‌കൂളുകളുടെ മിടുക്കാണോ വിദ്യാര്‍ത്ഥികളുടെ ഈ വര്‍ദ്ധിച്ച വിജയശതമാനത്തിന് കാരണമാകുന്നത്? അങ്ങനെയല്ലെന്നാണ് കിംഗ്‌സ് കോളേജ് ലണ്ടന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. കുട്ടികളുടെ ജനിതക ഗുണങ്ങളാണ് അവരെ ഉന്നത വിജയം നേടാന്‍ പ്രാപ്തരാക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സെലക്ടീവ് സ്‌കൂളുകളിലെയും നോണ്‍ സെലക്ടീവ് സ്‌കൂളുകളിലെയും കുട്ടികളുടെ ജനിതക വ്യത്യാസങ്ങള്‍ പഠനവിധേയമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

Read More

യുകെയിലെ എട്ട് സ്കൂളുകള്‍ക്ക് ബോംബ്‌ ഭീഷണി, പോലീസ് അന്വേഷണം ആരംഭിച്ചു

നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി പഠിക്കുന്ന സ്‌കൂള്‍ ഉള്‍പ്പെടെ യു കെയിലെ എട്ട് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വെസ്റ്റ് മിഡ്‌ലാന്റ് പോലീസ് ആണ് ഭീഷണിയെ കുറിച്ച് അന്വേഷിക്കുന്നത്.

ഇംഗ്ലണ്ടിലേയും സ്‌കോട്ട്‌ലന്റിലേയും സ്‌കൂളുകള്‍ക്കാണ് ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചിരിക്കുന്നത്. ബിര്‍മിങ്ങ്ഹാമിലെ ആറ് സ്‌കൂളുകളിലും ഗ്ലാസ്‌ഗോവിലെ രണ്ട് സ്‌കൂളുകളിലും ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കുട്ടികളെ ഒഴിപ്പിച്ചു.

പെണ്‍ക്കുട്ടികള്‍ക്കായുള്ള ബിര്‍മിങ്ങ്ഹാമിലെ എസ്ജ്ബാസ്റ്റണ്‍ സ്‌കൂളിലാണ് മലാല പഠിക്കുന്നത്. അതേസമയം വ്യാജ സന്ദേശമാണ് ലഭിച്ചിരിക്കുന്നതെന്ന നിഗമനത്തില്‍ വീണ്ടും കുട്ടികളെ ക്ലാസില്‍ കയറ്റി. ഷയര്‍ലാന്റ് കൊളിജിയേറ്റ് അക്കാഡമി, ബ്രിസ്റ്റ്‌നാള്‍ ഹാള്‍ അക്കാഡമി, പെരിഫീല്‍ഡ്‌സ് ഹൈസ്‌കൂള്‍, ഹാള്‍ ഗ്രീന്‍ സെക്കണ്ടറി സ്‌കൂള്‍, ഓള്‍ഡ്ബറി അക്കാഡമി എന്നിവടങ്ങളാണ് ഭീഷണി സന്ദേശം ലഭിച്ച മറ്റ് സ്‌കൂളുകള്‍.

Read More