back to homepage

Tag "passport"

ബ്രെക്‌സിറ്റ്; യുകെയില്‍ തുടരണമെങ്കില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ ഹോം ഓഫീസില്‍ സമര്‍പ്പിക്കേണ്ടി വരും 0

യുകെയില്‍ ബ്രെക്‌സിറ്റിനു ശേഷം തുടരുന്നതിനും അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടുന്നതിനുമായി യൂറോപ്യന്‍ പൗരന്‍മാര്‍ തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ ഹോം ഓഫീസില്‍ സമര്‍പ്പിക്കേണ്ടി വരും. ഇന്നലെ അവതരിപ്പിച്ച പദ്ധതിയനുസരിച്ചാണ് ഇത്. സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിക്കുന്നതിനായി 3.5 മില്യനോളം യൂറോപ്യന്‍ പൗരന്‍മാര്‍ ഇത്തരത്തില്‍ തങ്ങളുടെ ഐഡന്റിറ്റി തെളിയിക്കേണ്ടി വരും. എന്നാല്‍ നിരവധി പേര്‍ക്ക് ഡിജിറ്റലായി ചെയ്യുന്ന ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും വിലയിരുത്തലുണ്ട്. നടപടിക്രമങ്ങള്‍ക്കായി 65 പൗണ്ട് ഫീസും നല്‍കേണ്ടതായി വരും. കുട്ടികള്‍ക്ക് ഇത് 32 പൗണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Read More

ബ്രെക്‌സിറ്റിനു ശേഷം വിമാനത്താവളങ്ങളില്‍ യുകെ ഒണ്‍ലി പാസ്‌പോര്‍ട്ട് ലെയിനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു; പാഴ്‌ച്ചെലവെന്ന് ഹോം ഓഫീസ് 0

ബ്രിട്ടീഷ് പോര്‍ട്ടുകളിലും വിമാനത്താവളങ്ങളിലും യുകെ ഒണ്‍ലി പാസ്‌പോര്‍ട്ട് ലെയിനുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് ഹോം ഓഫീസ് പിന്‍വാങ്ങുന്നു. ബ്രെക്‌സിറ്റിനു ശേഷം നടപ്പാക്കാനിരുന്ന ഈ പദ്ധതി ചെലവേറിയതാകുമെന്ന വിലയിരുത്തലിലാണ് ഹോം ഓഫീസ് പുനര്‍വിചിന്തനം നടത്തിയിരിക്കുന്നത്. വ്യത്യസ്ത ലൈനുകള്‍ യാത്രക്കാരുടെ സമയം മെനക്കെടുത്താനിടയുണ്ടെന്നും വിലയിരുത്തലുണ്ട്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്പിലേക്കുള്ള യാത്രകളില്‍ നോണ്‍ യൂറോപ്യന്‍ ലെയിനുകളില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടതായി വന്നേക്കാമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ് സമ്മതിച്ചതിനു തൊട്ടു പിന്നാലെയാണ് ഹോം ഓഫീസ് ഈ നീക്കവുമായി രംഗത്തെത്തിയതെന്നതാണ് ശ്രദ്ധേയം.

Read More

ഈസ്റ്റര്‍ അവധികള്‍ക്ക് തൊട്ടുമുമ്പായി പാസ്‌പോര്‍ട്ട് ഫീസ് നിരക്കുകള്‍ ഉയര്‍ത്തുന്നു; ഫീസ് വര്‍ദ്ധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ചെയ്യേണ്ടത് 1

ലണ്ടന്‍: ഇന്ന് മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നു. കുട്ടികളുടെ പാസ്‌പോര്‍ട്ടിന്റെ ഫീസ് 46 പൗണ്ടില്‍ നിന്ന് 58.50 പൗണ്ടായി ഉയരും. 27 ശതമാനം വര്‍ദ്ധനയാണ് ഇതിലുണ്ടായിരിക്കുന്നത്. മുതിര്‍ന്നവരുടെ പാസ്‌പോര്‍ട്ട് ഫീസ് 72.50 പൗണ്ടില്‍ നിന്ന് 85 പൗണ്ടായും ഉയര്‍ന്നു. ഈസ്റ്റര്‍ അവധി ദിനങ്ങള്‍ വരാനിരിക്കെയാണ് ഫീസ് വര്‍ദ്ധന നിലവില്‍ വന്നിരിക്കുന്നത്. എന്നാല്‍ ഈ വര്‍ദ്ധനയില്‍ നിന്ന് രക്ഷപ്പെടാനും മാര്‍ഗ്ഗമുണ്ട്. ഓണ്‍ലൈനില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷച്ചാല്‍ കാര്യമായ പണച്ചെലവ് ഉണ്ടാകില്ല.

Read More

തത്കാൽ പാസ്പോർട്ട് അപേക്ഷിക്കാനുള്ള നിബന്ധനകളിൽ ഇളവ് വരുത്തി; പാൻ കാർഡ് നിർബന്ധമല്ല 0

കൊച്ചി: തത്കാൽ സംവിധാനത്തിൽ പാസ്പോർട്ടുകൾക്ക് അപേക്ഷിക്കാനുള്ള വ്യവസ്ഥകളിൽ ഇളവുകൾ വരുത്തി. പാൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവ മുമ്പ് നിർബന്ധമായിരുന്നു. ഇവയിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. അതേസമയം ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. റേഷൻ കാർഡ് ഇനിമുതൽ ആധികാരിക രേഖയായി പരി​ഗണിക്കും.

Read More

മേൽവിലാസം തെളിയിക്കാനുള്ള ആധികാരിക രേഖയായി ഇനി മുതൽ പാസ്പോർട്ട് ഉപയോ​ഗിക്കാനാവില്ല; അവസാന പേജിൽ മാറ്റങ്ങൾ വരുന്നു 0

ന്യൂഡൽഹി: മേൽവിലാസം തെളിയിക്കാനുള്ള ആധികാരിക രേഖയായി പാസ്പോർട്ട് ഇനി മുതൽ‌ ഉപയോ​ഗിക്കാനാവില്ല. അവസാനത്തെ പേജിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ വ്യക്തിയുടെ വിലാസം ഉള്‍പ്പടെയുള്ള കുടുംബവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.

Read More

എന്ത് കൊണ്ടാണ് പല രാജ്യങ്ങളിലെ പസ്പോര്‍ട്ടുംകള്‍ക്ക് പല കളറുകള്‍, പാസ്പോര്‍ട്ടിന്റെ കളറിനു പിന്നിലെ കാര്യങ്ങള്‍

വിദേശരാജ്യങ്ങളില്‍ വിമാനം കയറാനായി ക്യൂനില്‍ക്കുമ്പോള്‍ പലവര്‍ണത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ കണ്ടിട്ടുണ്ടാകാം. കൂട്ടത്തില്‍ ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് കണ്ടാല്‍ മനസ്സിലാകും. കടുംനീല നിറത്തില്‍ എവിടെനിന്ന് നോക്കിയാലും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തെളിഞ്ഞുകാണും. ഇതുപോലെ ഓരോ രാജ്യത്തെയും പാസ്‌പോര്‍ട്ടുകള്‍ക്ക് വ്യത്യസ്ത നിറമാണുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരുടെ പാസ്‌പോര്‍ട്ടുകള്‍ ചുവപ്പുനിറത്തിലാണുള്ളത്. ഓരോ

Read More