back to homepage

Tag "uk"

ബ്രിട്ടനില്‍ ഇടിമിന്നലേല്‍ക്കാന്‍ ഏറ്റവും സാധ്യതയുള്ള പ്രദേശങ്ങളുടെ മാപ്പ് പുറത്ത്; യോര്‍ക്ക്ഷയറും ഈസ്റ്റ് ആംഗ്ലിയയും സൗത്ത് വെയില്‍സും സാധ്യതയേറിയ പ്രദേശങ്ങള്‍ 0

ബ്രിട്ടനില്‍ ഇടിമിന്നലേല്‍ക്കാന്‍ സാധ്യതയേറെയുള്ള പ്രദേശങ്ങളുടെ മാപ്പ് പുറത്ത്. മെറ്റ് ഓഫീസിന്റെ ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ച് രേഖപ്പെടുത്തിയ പ്രദേശങ്ങളുടെ വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഒരു മൈല്‍ വരെ കൃത്യതയോടെ ഇടിമിന്നല്‍ പ്രഹരം കണക്കാക്കാന്‍ കഴിയുന്ന സാങ്കേതികതയാണ് ഉപയോഗിച്ചിരിക്കുന്നത്. യൂറോപ്പില്‍ ഏതാനും മൈലുകള്‍ ചുറ്റളവില്‍ മിന്നലേല്‍ക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളെയും ഈ ഉപകരണത്തിന് കണ്ടെത്താനാകും. സമ്മര്‍ മാസങ്ങളിലാണ് യുകെയില്‍ ഏറ്റവും കൂടുതല്‍ ഇടിമിന്നലുകള്‍ ഉണ്ടാകാറുള്ളത്. ഈസ്റ്റ് ആംഗ്ലിയ, യോര്‍ക്ക്ഷയര്‍, സൗത്ത് വെയില്‍സിലെ ചില പ്രദേശങ്ങള്‍ എന്നിവയാണ് മാപ്പ് അനുസരിച്ച് യുകെയില്‍ മിന്നലേല്‍ക്കാന്‍ സാധ്യത ഏറെയുള്ള പ്രദേശങ്ങള്‍.

Read More

ബ്രെക്‌സിറ്റിലെ കടുംപിടിത്തത്തില്‍ യൂറോപ്യന്‍ യൂണിയന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രിയുടെ മുന്നറിയിപ്പ്; 1.2 മില്യന്‍ തൊഴിലവസരങ്ങള്‍ നഷ്ടമാകും! 0

ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ബ്രിട്ടന് ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ 1.2 മില്യന്‍ യൂറോപ്യന്‍ പൗരന്‍മാരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്ന് യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പ്. കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി ചീഫ് കരോളിന്‍ ഫാരിബെയണ്‍ ആണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കരോളിന്‍ ഇക്കാര്യം അറിയിച്ചത്. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റാണ് ഉരുത്തിരിയുന്നതെങ്കില്‍ അത് യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന ആഘാതത്തെ വില കുറച്ചു കാണരുതെന്ന് അവര്‍ പറഞ്ഞു. യൂറോപ്പില്‍ 1.2 മില്യന്‍ ആളുകള്‍ക്ക് ജോലി നഷ്ടമാകും. ബ്രെക്‌സിറ്റിനു ശേഷമുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ യുകെയ്ക്ക് മാത്രമല്ല ബാധകമാകുക.

Read More

ഗലീലിയോ പ്രോജക്ടില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ പുറത്താക്കിയേക്കുമെന്ന് സൂചന; യുകെ പുതിയ ബഹിരാകാശ യുഗത്തിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നു 0

ബ്രിട്ടന്‍ പുതിയ ബഹിരാകാശ യുഗത്തിലേക്ക് പ്രവേശിക്കുന്നു. സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സിലെ സതര്‍ലാന്‍ഡില്‍ റോക്കറ്റ് വിക്ഷേപണ സൗകര്യം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 30 മില്യന്‍ പൗണ്ട് ഗവണ്‍മെന്റ് നിക്ഷേപിക്കും. ബഹിരാകാശ വ്യവസായത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് 4 ബില്യന്‍ പൗണ്ടിന്റെ ഉത്തേജനം നല്‍കാന്‍ കഴിയുമെന്ന് ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് പ്രത്യാശ പ്രകടിപ്പിച്ചു. ഏവിയേഷന്‍ പദ്ധതികളില്‍ 300 മില്യന്‍ പൗണ്ടിന്റെ നിക്ഷേപം നടത്തുമെന്ന് ഫാണ്‍ബോറോ എയര്‍ഷോയില്‍ വെച്ച് പ്രധാനമന്ത്രി പ്രഖ്യാപിക്കും.

Read More

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള മൊത്തം കുടിയേറ്റം അഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍; ഒഎന്‍എസ് കണക്കുകള്‍ പുറത്ത് 0

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള മൊത്തം ഇമിഗ്രേഷനില്‍ വന്‍ ഇടിവ്. അഞ്ചു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഇന്നലെ പുറത്തുവന്ന ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പറയുന്നു. എങ്കിലും വര്‍ഷം തോറും 100,000 പേര്‍ യുകെയില്‍ എത്തുന്നുണ്ടെന്നും

Read More

പ്ലാസ്റ്റിക് കട്‌ലറികള്‍ക്കും പ്ലേറ്റുകള്‍ക്കും യുകെയില്‍ നിരോധനം വരുന്നു; നടപടി സമുദ്ര മലിനീകരണം കുറയ്ക്കാന്‍ 0

പ്ലാസ്റ്റിക് കട്‌ലറികള്‍ക്കും പ്ലേറ്റുകള്‍ക്കും ബ്രിട്ടനില്‍ നിരോധനം വന്നേക്കും. സമുദ്രങ്ങളിലെ സിന്തറ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. ഇവയ്‌ക്കൊപ്പം സ്‌ട്രോകള്‍, പ്ലാസ്റ്റിക് ബലൂണ്‍ സ്റ്റിക്കുകള്‍ എന്നിവയുടെയെല്ലാം വില്‍പന നിരോധിക്കുന്നതിന്റെ പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനായി 19,000 പൗണ്ടിന്റെ കോണ്‍ട്രാക്ടാണ് എന്‍വയണ്‍മെന്റ് ചീഫുമാര്‍ വാഗ്ദാനം നല്‍കുന്നത്. ഡിപ്പാര്‍ട്ട്‌മെന്‍ ഫോര്‍ എന്‍വയണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫയേഴ്‌സ് ആണ് പുതിയ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

ബ്രിട്ടണിൽ വീണ്ടും ഭൂചലനം. ഇന്നു രാവിലെയുണ്ടായ ചലനത്തിന്റെ തീവ്രത റിക്ചർ സ്കെയിലിൽ 2.4. 0

ബ്രിട്ടണിലെ ഇംഗ്ലീഷ് കൗണ്ടിയിൽ ഇന്നു രാവിലെ ഭൂചലനമുണ്ടായി. റിക് ചർ സ്കെയിലിൽ 2.4 രേഖപ്പെടുത്തിയ കുലുക്കം രാവിലെ 6.54 നാണ് രേഖപ്പെടുത്തപ്പെട്ടത്. സറേ കൗണ്ടിയിൽ പെട്ട ന്യൂഡിഗേറ്റ്, ചാർവുഡ്, ഡോർക്കിംഗ്, ക്രാലി, വെസ്റ്റ് സസക്സ് പ്രദേശങ്ങളെ ചലനം ബാധിച്ചു. കുലുക്കവും ഇരമ്പലോടെയുള്ള ശബ്ദവും അനുഭവപ്പെട്ടതായി സ്ഥലവാസികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ബ്രിട്ടീഷ് ജിയോളജിക്കൽ സർവ്വേ ചലനം സ്ഥിരീകരിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. ഒരാഴ്ചക്കുള്ളിൽ രണ്ടാം തവണയാണ് ഈ പ്രദേശത്ത് ചലനം ഉണ്ടാകുന്നത്. ബുധനാഴ്ചയുണ്ടായ ചലനത്തിന്റെ തീവ്രത 2.6 ആയിരുന്നു

Read More

നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ നൂറുകണക്കിന് ബ്രിട്ടീഷ് തൊഴില്‍ യോഗ്യതകള്‍ അംഗീകരിക്കില്ല; വെളിപ്പെടുത്തലുമായി ബ്രസല്‍സ് 0

ഒരു നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍ നൂറ് കണക്കിന് ബ്രിട്ടീഷ് തൊഴില്‍ യോഗ്യതകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍. ഡാന്‍സ് ടീച്ചര്‍മാര്‍, ഡോക്ടര്‍മാര്‍, ഗ്യാസ് എന്‍ജിനീയര്‍മാര്‍ തുടങ്ങി നിരവധി മേഖലകളിലെ ബ്രിട്ടീഷ് യോഗ്യതകള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷം പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ഇത് വളരെ ദോഷകരമായി ബാധിച്ചേക്കും.

Read More

ബ്രെക്‌സിറ്റിനു ശേഷം വിമാനത്താവളങ്ങളില്‍ യുകെ ഒണ്‍ലി പാസ്‌പോര്‍ട്ട് ലെയിനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു; പാഴ്‌ച്ചെലവെന്ന് ഹോം ഓഫീസ് 0

ബ്രിട്ടീഷ് പോര്‍ട്ടുകളിലും വിമാനത്താവളങ്ങളിലും യുകെ ഒണ്‍ലി പാസ്‌പോര്‍ട്ട് ലെയിനുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് ഹോം ഓഫീസ് പിന്‍വാങ്ങുന്നു. ബ്രെക്‌സിറ്റിനു ശേഷം നടപ്പാക്കാനിരുന്ന ഈ പദ്ധതി ചെലവേറിയതാകുമെന്ന വിലയിരുത്തലിലാണ് ഹോം ഓഫീസ് പുനര്‍വിചിന്തനം നടത്തിയിരിക്കുന്നത്. വ്യത്യസ്ത ലൈനുകള്‍ യാത്രക്കാരുടെ സമയം മെനക്കെടുത്താനിടയുണ്ടെന്നും വിലയിരുത്തലുണ്ട്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്പിലേക്കുള്ള യാത്രകളില്‍ നോണ്‍ യൂറോപ്യന്‍ ലെയിനുകളില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടതായി വന്നേക്കാമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ് സമ്മതിച്ചതിനു തൊട്ടു പിന്നാലെയാണ് ഹോം ഓഫീസ് ഈ നീക്കവുമായി രംഗത്തെത്തിയതെന്നതാണ് ശ്രദ്ധേയം.

Read More

BREAKING NEWS… ബ്രിട്ടണിൽ വീണ്ടും ഭൂമികുലുക്കം. യോർക്ക് ഷയറിലും ലിങ്കൺഷയറിലും  ചലനം അനുഭവപ്പെട്ടത് ശനിയാഴ്ച രാത്രി 11.15 ന്. 0

ബ്രിട്ടണിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. യോർക്ക് ഷയറിലും ലിങ്കൺ ഷയറിലും വീടുകൾ കുലുങ്ങി. ശനിയാഴ്ച രാത്രി 11.15 നാണ് ഭൂമികുലുക്കം ഉണ്ടായത്. റിക്ചർ സ്കെയിലിൽ 3.9 മാഗ് നിറ്റ്യൂഡാണ് രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ ഭൂചലനം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. നാശനഷ്ങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. നിരവധി പേർ സോഷ്യൽ മീഡിയയിൽ ചലനം അനുഭവപ്പെട്ടതായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈസ്റ്റ് യോർക്ക് ഷയറിലെ സ്പേൺ പോയിന്റ് കേന്ദ്രമാക്കിയാണ് ചലനം ഉണ്ടായത്. ക്ലീതോർപ്പ് സ്, ഹൾ എന്നീ സ്ഥലങ്ങളിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടു.

Read More

ബ്രെയിന്‍ ക്യാന്‍സര്‍ ഗവേഷണത്തിന് ഫണ്ടിംഗ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; പദ്ധതി അന്തരിച്ച ലേബര്‍ പിയര്‍ ഡെയിം ടെസ ജോവെലിന്റെ സ്മരണക്കായി 0

ബ്രെയിന്‍ ക്യാന്‍സര്‍ ഗവേഷണങ്ങള്‍ക്കായി കൂടുതല്‍ തുക അനുവദിക്കാന്‍ ഗവണ്‍മെന്റ് തീരുമാനം. അന്തരിച്ച മുന്‍ ക്യാബിനറ്റ് മിനിസ്റ്ററും ലേബര്‍ പിയറുമായ ഡെയിം ടെസ ജോവെലിന്റെ സ്മരണാര്‍ത്ഥമാണ് തുക അനുവദിക്കുന്നത്. ശനിയാഴ്ചയാണ് ബ്രെയിന്‍ ട്യൂമര്‍ ബാധിതയായിരുന്ന ഇവര്‍ അന്തരിച്ചത്. ട്യൂമറുകളെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനും ബ്രിട്ടീഷ് ക്യാന്‍സര്‍ രോഗികള്‍ക്ക് കൂടുതല്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഇതിലൂടെ പ്രാപ്തമാക്കാനുമാണ് ഫണ്ട് അനുവദിക്കുന്നത്. ബ്രെയിന്‍ ക്യാന്‍സര്‍ ഗവേഷണങ്ങള്‍ക്കായി 20 മില്യന്‍ പൗണ്ട് അനുവദിക്കുമെന്ന് ബാരോണസ് ജോവലിനെ സന്ദര്‍ശിച്ച ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചിരുന്നു.

Read More