ബ്രെക്സിറ്റിനു ശേഷം തങ്ങളുടെ ഭാവി എന്താകും എന്നോർത്ത് ആശങ്കപ്പെടുന്നവർക്കായി ഒരു സന്തോഷവാർത്ത : പണം നൽകി നിങ്ങൾക്ക് പൗരത്വം നേടിയെടുക്കാം ഈ രാജ്യങ്ങളിൽ

ബ്രെക്സിറ്റിനു ശേഷം തങ്ങളുടെ ഭാവി എന്താകും എന്നോർത്ത് ആശങ്കപ്പെടുന്നവർക്കായി ഒരു സന്തോഷവാർത്ത : പണം നൽകി നിങ്ങൾക്ക് പൗരത്വം നേടിയെടുക്കാം ഈ രാജ്യങ്ങളിൽ
December 15 05:30 2019 Print This Article

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടനിൽ നടന്ന ജനറൽ ഇലക്ഷനിൽ കൺസർവേറ്റീവ് പാർട്ടി നേടിയ വിജയത്തിലൂടെ ബ്രെക്സിറ്റ്‌ നടപ്പിലാക്കും എന്ന് ഉറപ്പായിരിക്കുകയാണ്. അതിനാൽ തങ്ങളുടെ ഭാവി എന്താകുമെന്ന് ആശങ്കപ്പെടുന്ന അനേകം പേർ യു കെ യിൽ ഉണ്ട്. ഒരു മാറ്റം ആവശ്യമാണെന്ന് ചിന്തിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയാണ് ഇത്. സൈപ്രസ്, മാൾട്ട പോലുള്ള രാജ്യങ്ങളിൽ പണം നൽകി പൗരത്വം നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഈ രാജ്യങ്ങളിൽ ജനിക്കണമെന്നോ, ബന്ധുക്കളോ മറ്റോ ഉണ്ടായിരിക്കണമെന്നോ ഇല്ല. സിറ്റിസൺഷിപ്പ് ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാമിലൂടെ ഒരു രണ്ടാം പാസ്പോർട്ട് നേടിയെടുക്കാവുന്നതാണ്.

വ്യക്തികൾക്ക് വളരെ പെട്ടെന്ന് തന്നെ ഡോനെഷനിലൂടെയോ, റിയൽ എസ്റ്റേറ്റിലുള്ള ഇൻവെസ്റ്റ്മെന്റിലൂടെയോ ഒരു രണ്ടാം പൗരത്വം നേടിയെടുക്കാവുന്നതാണ്. ഇതിനു വേണ്ടി സഹായിക്കുവാൻ നൊമാഡ് ക്യാപിറ്റലിസ്റ്റ് പോലുള്ള പല കമ്പനികളും ഇന്ന് രംഗത്തുണ്ട്. സിറ്റിസൺഷിപ്പ് ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാമിൽ പ്രാഗത്ഭ്യമുള്ള ഒരു ഇന്റർനാഷണൽ കമ്പനിയായ അപ്പക്സ് ക്യാപിറ്റൽ പാർട്ണേഴ്സ് പ്രസിഡന്റ് നൂരി കാറ്റ്സ് ബിസിനസ് ഇൻസൈഡർ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ, രണ്ടാം പാസ്പോർട്ട് എന്നത് ഒരു അഭിമാനമായി കൊണ്ട് നടക്കുന്നവരാണ് ഇന്ന് പലരും എന്ന് അഭിപ്രായപ്പെട്ടു. രണ്ടും മൂന്നും പാസ്പോർട്ടുകൾ ഉള്ളത് ഇന്ന് അഭിമാനമായാണ് കണക്കാക്കുന്നത്. രണ്ടാം പൗരത്വം നേടുന്നതിലൂടെ, പാസ്പോർട്ട് മാത്രമല്ല, ടാക്സിലും മറ്റും പല ആനുകൂല്യങ്ങളും വ്യക്തികൾക്ക് ലഭിക്കുന്നുണ്ട്. 89 ശതമാനം ബ്രിട്ടീഷുകാരും ഒരു രണ്ടാം പാസ്പോർട്ടിനായി ആഗ്രഹിക്കുന്നവരാണ്. ഇതിൽ തന്നെ 80 ശതമാനം പേർ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചു ശതമാനം ഒരു രണ്ടാം പാസ്പോർട്ടിനായി നീക്കിവെക്കാൻ തയ്യാറുള്ളവരാണ്.

നൊമാഡ് ക്യാപിറ്റലിസ്റ്റ് കമ്പനി വളരെ വേഗത്തിൽ രണ്ടാം പാസ്പോർട്ട് നേടിയെടുക്കാവുന്ന 10 രാജ്യങ്ങളുടെ ലിസ്റ്റ് നൽകിയിട്ടുണ്ട് :-

സൈപ്രസ് –
വെറും 56 ദിവസം കൊണ്ട് ഈ രാജ്യത്ത് രണ്ടാം പൗരത്വം നേടി എടുക്കാവുന്നതാണ്. രണ്ട് മില്യൻ പൗണ്ട് ആണ് ഇതിനു വേണ്ടി ചെലവാക്കേണ്ട തുക. ഇതോടൊപ്പം തന്നെ അഞ്ച് ലക്ഷം പൗണ്ടോളം വിലമതിക്കുന്ന ഒരു വീടും ഈ രാജ്യത്ത് വാങ്ങേണ്ടതാണ്.

മാൾട്ട –
മാൾട്ടയിൽ രണ്ടാം പൗരത്വം നേടുന്നതിനായി ആറു ലക്ഷത്തി അമ്പതിനായിരം പൗണ്ട് വ്യക്തികൾ ചെലവാക്കേണ്ടതാണ്. ഇതോടൊപ്പം തന്നെ ഒരു ലക്ഷത്തി അമ്പതിനായിരം പൗണ്ടിൻെറ ഇൻവെസ്റ്റ്മെന്റും, ഗവൺമെന്റുമായി അഞ്ചു വർഷത്തെ കരാറും ഉണ്ടാക്കേണ്ടതാണ്. മുഖ്യ ദ്വീപിൽ മൂന്നു ലക്ഷത്തി അമ്പതിനായിരം പൗണ്ടിൻെറ ഒരു വീടും വ്യക്തികൾ സ്വന്തം ആക്കേണ്ടതാണ്.

മൊൾഡോവ –

ഇവിടെ ഒരു ലക്ഷം പൗണ്ടിൻെറ ഡൊണേഷനും, രണ്ട് ലക്ഷത്തി അമ്പതിനായിരം പൗണ്ടിൻെറ ഇൻവെസ്റ്റ്മെന്റും ആവശ്യമാണ്.

തുർക്കി –

മറ്റുള്ള രാജ്യങ്ങളിലെ പോലെ തന്നെ, 195000 പൗണ്ടിന്റെ ഇൻവെസ്റ്റ്മെന്റിലൂടെയാണ് തുർക്കിയിൽ പൗരത്വം സ്വന്തമാക്കുന്നത്.

യൂറോപ്പിനു പുറത്തുള്ള പലരാജ്യങ്ങളിലും ഇതുപോലെ രണ്ടാം പൗരത്വം സ്വന്തമാക്കാവുന്നതാണ് . ഡൊമിനിക്ക, ഗ്രീനാട പോലുള്ള കരീബിയൻ രാജ്യങ്ങളിലും ഈ അവസരം ലഭ്യമാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles