ചെസ്റ്റർ മലയാളിയുടെ വീട്ടിൽ വൻ മോഷണം . വീട്ടുകാർ സുരക്ഷിതർ. വിന്റർ ആരംഭിച്ചു … മലയാളികൾ വീണ്ടും അരക്ഷിതാവസ്ഥയിൽ… .

ചെസ്റ്റർ  മലയാളിയുടെ വീട്ടിൽ വൻ മോഷണം . വീട്ടുകാർ  സുരക്ഷിതർ.  വിന്റർ ആരംഭിച്ചു … മലയാളികൾ വീണ്ടും അരക്ഷിതാവസ്ഥയിൽ… .
October 18 18:33 2019 Print This Article

സ്വർണ്ണം തേടിയാണ് പ്രധാനമായും മോഷ്ട്ടാക്കൾ മലയാളികളുടെ വീടുകൾ തേടിയെത്തുന്നത് .വിന്റർ ആരംഭിച്ചതോടു കൂടി മലയാളികളുടെ വീടുകളിൽ മോഷണ പരമ്പര ആരംഭിച്ചിരിക്കുകയാണ് .ചെസ്റ്ററിലെ കൈപ്പുഴ സ്വദേശിയായ മലയാളിയുടെ വീട്ടിൽ വൻ മോഷണമാണ് നടന്നിരിക്കുന്നത് എങ്കിലും വീട്ടുകാർ എല്ലാവരും സുരക്ഷിതരാണെന്നആശ്വാസത്തിലാണ് ചെസ്റ്റർ നിവാസികൾ .

 

സ്വർണ്ണവും ബിഎംഡബ്ല്യൂ കാറും ഉൾപ്പെടെ വീടിൻെറ താഴെത്ത നിലയിലുള്ള എല്ലാ വസ്തുവകകളും നഷ്ട്ടപ്പെട്ടു . ഭാര്യവും ഭർത്താവും കുട്ടികളും കൂടി മുകളിലത്തെ നിലയിൽ ഉറങ്ങുന്ന സമയത്താണ് താഴത്തെ നിലയിൽ മോഷണം നടന്നത് . ടെലിവിഷൻ ഉൾപ്പെടെയുള്ള എല്ലാ ഇലക്ട്രോണിക്സ് സാധനങ്ങളും നഷ്ടപെട്ടെന്നാണ് ലഭ്യമാകുന്ന വിവരം.

9 .30 -ഓടുകൂടി പോലീസ് എത്തി വിരലടയാളം ശേഖരിച്ചു. ഏകദേശം 4 മണിക്കൂറുകൾക്കു ശേക്ഷം നഷ്ടപെട്ട കാർ മോഷ്ടാക്കളുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചു. വിന്റർ ആരഭിച്ചതോടുകൂടി മോഷണ പരമ്പരകൾ മലയാളി കുടുംബങ്ങളെ വേട്ടയാടുമോ എന്ന ഭയത്തിലാണ് യുകെയിലെ പ്രവാസി മലയാളികൾ .

 



വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles