അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം; അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത് 30ഓളം ഗോത്ര വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍

അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം; അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത് 30ഓളം ഗോത്ര വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍
September 20 04:32 2019 Print This Article

അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ 30 കര്‍ഷകര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണം ലക്ഷ്യം മാറിയാണ് ദുരന്തം സംഭവിച്ചത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചു.

അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ മലയോര മേഖലയായ വസീര്‍ താന്‍ഹിയിലാണ് സംഭവം നടന്നത്. ഗോത്ര വിഭാഗത്തില്‍പ്പെട്ട കര്‍ഷകരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ കൃഷിസ്ഥലത്തെ ജോലി മതിയാക്കി. തീ കായുവാന്‍ കൂടിയവരെയാണ് ലക്ഷ്യം വച്ചതെന്ന് തദ്ദേശവാസികള്‍ ന്യൂസ് എജന്‍സിയോട് വ്യക്തമാക്കി.

Image result for u-s-drone-strike-kills-30-pine-nut-farm-workers-in-afghanistan

ജനുവരി മുതല്‍ ജൂലൈ വരെ അഫ്ഗാനിസ്ഥാനില്‍ സൈനിക നടപടിയില്‍ മരിച്ച സാധാരണക്കാരുടെ എണ്ണം 1,366ആണ്. 2446 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അതില്‍ തന്നെ നാന്‍ഗര്‍ഹാര്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍പ്പേര്‍ കഴിഞ്ഞ വര്‍ഷം മരിച്ചത്. 681 പേര്‍.

അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം നല്‍കുന്ന വിവരം പ്രകാരം അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം നടന്നതായി സ്ഥിരീകരിക്കുന്നെങ്കിലും മരണ സംഖ്യ സംബന്ധിച്ച് വ്യക്തതയില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles