വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് 3,00,000 പൗണ്ട് (2.75 കോടി രൂപ) പിഴ; ലണ്ടനിലെ ‘ഓഫ്‌കോം’ മാധ്യമ നിരീക്ഷണസമിതിയുടെ നടപടി

വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് 3,00,000 പൗണ്ട് (2.75 കോടി രൂപ) പിഴ; ലണ്ടനിലെ ‘ഓഫ്‌കോം’  മാധ്യമ നിരീക്ഷണസമിതിയുടെ നടപടി
May 18 05:24 2020 Print This Article

വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് പിഴ. വിദ്വേഷം പരത്തുന്ന പരിപാടികളുടെ അടിസ്ഥാനത്തിലാണ് 3,00,000 പൗണ്ട് (2.75 കോടി രൂപ) പിഴയിട്ടത്. ഇംഗ്ലണ്ടിലെ മാധ്യമ നിരീക്ഷണസമിതിയായ ഒഫ്കോം ആണ് പിഴയിട്ടത്. സംപ്രേഷണനിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കുറ്റകൃത്യങ്ങള്‍ക്കുവരെ പ്രേരണയാവുന്ന പരിപാടി പീസ് ടിവി സംപ്രേഷണം ചെയ്തതായി ഓഫ്കോം വിലയിരുത്തുന്നു. പീസ് ടിവി ഉറുദുവിന്റെ ഉടമസ്ഥരായിരുന്ന ലോര്‍ഡ് പ്രൊഡക്ഷന്‍ ലിമിറ്റഡും പീസ് ടി.വി.യുടെ ഉടമസ്ഥതയുള്ള ക്ലബ്ബ് ടിവിയുമാണ് പിഴ തുകയടയ്‌ക്കേണ്ടത്.

വിദ്വേഷ പ്രഭാഷണത്തിന്റെ പേരില്‍ ഇതിനു മുന്‍പ് പീസ് ടിവി ഉറുദുവിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇവ രണ്ടിന്റെയും മാതൃസ്ഥാപനം സാക്കിര്‍നായിക്കിന്റെ യൂണിവേഴ്സല്‍ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡാണ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീസ് ടിവിക്ക് ഇംഗ്ലീഷ്, ഉറുദു, ബംഗാളി പതിപ്പുകളാണുള്ളത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles