യുഎസ് വിസക്ക് അപേക്ഷിക്കുമ്പോള്‍, ഇനി മുതൽ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങളും നൽകണം . ബിഗ് ഡേറ്റാ അനാലിസിസിലൂടെ വ്യക്തിയുടെ പൂർവകാല പ്രവർത്തനങ്ങൾ വിലയിരുത്തും.

യുഎസ് വിസക്ക് അപേക്ഷിക്കുമ്പോള്‍, ഇനി മുതൽ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങളും നൽകണം . ബിഗ് ഡേറ്റാ   അനാലിസിസിലൂടെ വ്യക്തിയുടെ  പൂർവകാല  പ്രവർത്തനങ്ങൾ വിലയിരുത്തും.
June 02 07:53 2019 Print This Article

യുഎസ് വിസക്ക് അപേക്ഷിക്കുന്നവർ ഇനി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങളും സമർപ്പിക്കണമെന്ന് പുതിയ നിയമം. സാമൂഹിക മാധ്യമങ്ങളിലെ പേരുകൾ അഞ്ചു വർ ഷത്തിനിടെ ഉപയോഗിച്ച ഇ-മെയിൽ വിലാസം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കണമെന്നാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്.

ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഔദ്യോഗിക വിസാ അപേക്ഷകര്‍ക്കും ഈ നടപടികളില്‍ ഇളവ് നല്‍കും.ജോലി ചെയ്യുന്നതിനോ പഠിക്കുന്നതിനോ വേണ്ടി അമേരിക്കയിലേക്ക് പോകുന്ന മറ്റെല്ലാവരും വിവരങ്ങള്‍ കൈമാറേണ്ടി വരും.
ഞങ്ങളുടെ പൗരന്‍മാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ചില മുന്‍കരുതല്‍ പ്രക്രിയകള്‍ നടപ്പാക്കേണ്ടതുണ്ട്. അമേരിക്കയിലേക്കുള്ള നീതിയുക്തമായ യാത്രയെ പിന്തുണക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.

തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യമുള്ള മേഖലകളിലുള്ളവര്‍ അപേക്ഷിക്കുമ്പോള്‍ മാത്രമായിരുന്നു മുമ്പ് അധിക വിവരങ്ങള്‍ തേടിയിരുന്നതും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയിരുന്നതും. എന്നാലിപ്പോള്‍ എല്ലാ അപേക്ഷകരും തങ്ങളുള്‍പ്പെട്ട എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമിലെയും പേര് വിവരങ്ങള്‍കൈമാറണം. ഇതു സംബന്ധിച്ച് ആരെങ്കിലും കളവ് പറയാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ ഇമിഗ്രേഷന്‍ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles