ഹൈലൈറ്റ് ഇന്ദ്രൻസി​​​ന്റെ അഭിനയപ്രകടനം തന്നെ; മഞ്ഞും ആപ്പിൾ തോട്ടവും, കഥയും ജീവിതവും പറഞ്ഞ്​ ‘വെയിൽ മരങ്ങൾ’ ട്രെയിലർ

ഹൈലൈറ്റ് ഇന്ദ്രൻസി​​​ന്റെ അഭിനയപ്രകടനം തന്നെ; മഞ്ഞും ആപ്പിൾ തോട്ടവും, കഥയും ജീവിതവും പറഞ്ഞ്​ ‘വെയിൽ മരങ്ങൾ’ ട്രെയിലർ
February 18 10:17 2020 Print This Article

ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘വെയിൽ മരങ്ങൾ’ ചിത്രത്തി​​​െൻറ ട്രെയിലർ പുറത്തുവിട്ടു. ഇന്ദ്രൻസി​​​െൻറ അഭിനയപ്രകടനം തന്നെയാണ്​ ചിത്രത്തി​​​െൻറ ഹൈലൈറ്റെന്ന്​ ട്രെയിലറിൽ വ്യക്തം. മനസിൽതട്ടുന്ന സംഗീതത്തിൽ ചാലിച്ച്​ ഹിമാചൽ പ്രദേശിലെ മഞ്ഞും ആപ്പിൾ ​േതാട്ടവും കേരളത്തി​​​െൻറ പച്ചപ്പും ദൃശ്യഭംഗിയുമെല്ലാം ട്രെയിലറിൽ കാണാം.

രാജ്യാന്തര ചലചിത്രമേളകളിൽ അടക്കം പുരസ്​കാരം വാരിക്കൂട്ടിയ വെയിൽ മരങ്ങളുടെ കാമറ കൈകാര്യം ചെയ്​തിരിക്കുന്നത്​ എം.ജെ. രാധാകൃഷ്​ണനാണ്​​. കേരളത്തിൽ നിന്ന്​ ഹിമാചലിലേക്ക്​ പലായനം ചെയ്യപ്പെട്ട ദലിത്​ കുടുംബത്തി​​​െൻറ കഥയാണ്​ സിനിമയുടെ പ്രമേയം. ഇന്ദ്രൻസിനൊപ്പം സരിത കുക്കു, കൃഷ്​ണൻ ബാലകൃഷ്​ണൻ, മാസ്​റ്റർ ഗോവർധൻ, അശോക്​ കുമാർ തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 28ന്​ ചിത്രം റിലീസ്​ ചെയ്യും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles