ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളി; പക്ഷെ ബ്രിട്ടനില്‍?; ഇന്ത്യ പാക് മത്സരം കാണാന്‍ വിജയ്‌ മല്യ ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലെത്തിയ ചിത്രങ്ങള്‍ വൈറല്‍

ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളി; പക്ഷെ ബ്രിട്ടനില്‍?; ഇന്ത്യ പാക് മത്സരം കാണാന്‍ വിജയ്‌ മല്യ ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലെത്തിയ ചിത്രങ്ങള്‍ വൈറല്‍
June 05 07:22 2017 Print This Article

ഇന്നലെ നടന്ന  ഇന്ത്യാ-പാക് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം കാണാന്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്ല്യയും. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായി ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കടന്ന മല്ല്യ വെളുത്ത കോട്ടുമണിഞ്ഞ് ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലെ ഗ്യാലറിയിലിരുന്ന് കൂളായി മത്സരം കാണുന്ന ചിത്രങ്ങളാണ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ വല വിരിച്ച് കാത്തിരിക്കുകയാണെങ്കിലും അതൊന്നും കൂസാതെ ലണ്ടനില്‍ അടിപൊളി ലൈഫിലാണ് വിജയ് മല്യ ഇപ്പോഴും.

ഏറെ നാളുകള്‍ക്ക് ശേഷം പഴയ അതേ സ്റ്റൈലിലാണ്  മല്യ ഇന്നലെ ഇന്ത്യാ-പാക്ക് മത്സരം കാണാന്‍ എഡ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്. സ്‌റ്റേഡിയത്തില്‍ ഇരുന്ന് മല്യ കളി കാണുന്നതിന്റെയും, മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറിനൊപ്പം നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ബാംഗ്ലൂര്‍  റോയല്‍ ചലഞ്ചേഴ്‌സ് ഉടമയായിരുന്ന മല്യ ഇന്നലെ കളി കാണാനെത്തിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയായതും യാദൃശ്ചികം. സാമ്പത്തിക തട്ടിപ്പു മൂലം ബാംൂരിന്റെ ഉടമസ്ഥ സ്ഥാനം മല്യ ഒഴിയുകയായിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles