ബേസില്‍ ജോസഫ്

ചേരുവകള്‍

മൈദ മാവ്- ഒന്നരക്കപ്പ്
തൈര് – 1 കപ്പ്
പഞ്ചസാര- 1 കപ്പ്
ബേക്കിംഗ് സോഡ- അര ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍- ഒന്നര ടീസ്പൂണ്‍
വെജിറ്റബിള്‍ ഓയില്‍ – അരക്കപ്പ്
വാനില എസ്സന്‍സ്- 1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഓവന്‍ ആദ്യം തയ്യാറാക്കി വെയ്ക്കണം. 200 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി വെയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യം ഒരു പാനില്‍ എണ്ണ തേച്ച് അതിനു മുകളില്‍ മൈദാമാവ് അല്‍പം വിതറുക. പഞ്ചസാരയും തൈരും നല്ലതു പോലെ മിക്സ് ചെയ്യാം. ഇതിലേക്ക് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും മിക്സ് ചെയ്യാം. അത് മാറ്റി വെയ്ക്കാം. അല്‍പസമയത്തിനു ശേഷം വേറൊരു പാത്രത്തില്‍ വെജിറ്റബിള്‍ ഓയില്‍ വനില എസ്സന്‍സും ചേര്‍ത്തിളക്കാം. ഇതിലേക്ക് മൈദാമാവ് അല്‍പാല്‍പം ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിയ്ക്കാം. അതിനു ശേഷം പഞ്ചസാര മുഴുവനായി അലിയിച്ചു ചേര്‍ത്ത തൈര് ചേര്‍ക്കാം. ഇത് ബേക്കിംഗ് പാത്രത്തിലേക്ക് മാറ്റാം. ഓവനിലേക്ക് വച്ചതിനു ശേഷം 20-25 മിനിട്ട് സമയം കൊടുത്ത് ഉള്ളില്‍ പാകമായി എന്ന് തോന്നിയാല്‍ പാത്രത്തിലേക്ക് മാറ്റാം. കേക്ക് നല്ലതു പോലെ തണുത്ത ശേഷം പ്ലേറ്റിലേക്ക് മാറ്റാം.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക