മട്ടണ്‍ ചെട്ടിനാട്

മട്ടണ്‍- 1 കിലോ
സവാള- 4 എണ്ണം
തക്കാളി- 2 എണ്ണം
തേങ്ങാപ്പാല്‍- 150ML
ഇഞ്ചി- ഒരു വലിയ കഷ്ണം
വെളുത്തുള്ളി- 10 അല്ലി
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
മുളക് പൊടി- 2 ടീസ്പൂണ്‍
മല്ലിപ്പൊടി- 1 ടീസ്പൂ്ണ്‍
കുരുമുളക് പൊടി- അര ടീസ്പൂണ്‍
ജീരകം- 1 ടീസ്പൂണ്‍
ഗ്രാമ്പൂ- 4 എണ്ണം
കറുകപ്പട്ട- 1 കഷ്ണം
പെരുംജീരകം- 1 ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
ഓയില്‍ – പാകത്തിന്

പാകം ചെയ്യുന്ന വിധം

മട്ടണ്‍ കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കുക ഇഞ്ചി, വെളുത്തുള്ളി, കറുകപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം എന്നിവയെല്ലാം നന്നായി അരയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്ക് തക്കാളിയും കറിവേപ്പിലയും ചേര്‍ക്കുക. അതിനു ശേഷം അരച്ചു വെച്ചിരിക്കുന്ന ചേരുവയും മഞ്ഞള്‍പ്പൊടി, മുളക് പൊടി, കുരുമുളക് പൊടി ചേര്‍ത്ത് വഴറ്റുക. ഇത് ബ്രൗണ്‍ നിറമാകുമ്പോള്‍ മട്ടണ്‍ കഷ്ണങ്ങള്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും വെള്ള ചേര്‍ത്ത് വേവിക്കാം. നന്നായി വെന്തതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് അല്‍പനേരംകൂടി ചെറു തീയില്‍ ചൂടാക്കി ഗ്രേവി കുറുക്കി എടുക്കുക. ചെട്ടിനാട് മട്ടണ്‍ കറി റെഡി!

 

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.