രണ്ടില ചിഹ്നം ലഭിക്കാന്‍ കൈക്കൂലി; പിടിയിലായ സുകേഷിന്റെ ജീവിതപങ്കാളി മലയാളി നടി ലീന മരിയ പോള്‍

രണ്ടില ചിഹ്നം ലഭിക്കാന്‍ കൈക്കൂലി; പിടിയിലായ സുകേഷിന്റെ ജീവിതപങ്കാളി മലയാളി നടി ലീന മരിയ പോള്‍
April 18 09:16 2017 Print This Article

എഐഡിഎംകെ പാര്‍ട്ടി ശശികല പക്ഷത്തിന് രണ്ടില ചിഹ്നം ലഭിക്കാന്‍ തിര.കമ്മീഷന് കൈക്കൂലി നൽകാൻ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സുകേഷിന്റെ ജീവിതപങ്കാളി മലയാളി നടി ലീന മരിയ പോൾ. ഇരുവരും ഇതിന് മുമ്പും നിരവധി വഞ്ചനാകേസുകളിൽ പ്രതികളാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഈ 27കാരനില്‍ നിന്ന് ഒന്നരക്കോടി രൂപയും ഒരു ബി എം ഡബ്ല്യു കാറും ഒരു മെര്‍സിഡസ് കാറും പിടിച്ചെടുത്തു.

2013ല്‍ ദക്ഷിണേന്ത്യന്‍ നടി ലീന മരിയ പോളിനൊപ്പം അറസ്റ്റിലായ അതേ ചന്ദ്രശേഖര്‍ തന്നെയാണ് സുകേഷ് ചന്ദ്രശേഖേര്‍. ചെന്നൈയിൽ 19 കോടി രൂപയുടെ തട്ടിപ്പുകേസിൽ 2013ൽ ലീനയെയും സുകാഷിനെയും അറസ്റ്റ് ചെയ്തിരുന്നു. കാനറ ബാങ്ക് ഉദ്യോഗസ്ഥരെ വ്യവസായ സ്ഥാപനത്തിന്റെ മറവിൽ കബളിപ്പിച്ച കേസാണിത്. മലയാളത്തിൽ റെഡ് ചില്ലീസ്, ബോളിവുഡിൽ മദ്രാസ് കഫേ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ലീന, വിവിധ പരസ്യങ്ങൾക്കു മോഡലായിട്ടുമുണ്ട്.Image result for actress leena maria paul

സൂപ്പര്‍ മോഡലാകാന്‍ ദുബായില്‍ നിന്ന് ഇന്ത്യയില്‍ കാലുകുത്തിയ ലീന മരിയ പോള്‍ ആഡംബരജീവിതം മോഹിച്ചാണ് തട്ടിപ്പുകാരിയായത് .ലീനയുടെ കഥ ആരെയും അമ്പരപ്പിക്കുന്നതാണ്. സുഖഭോഗങ്ങള്‍ക്കുവേണ്ടിയുള്ള യാത്രയില്‍ സുകേഷുമായി ചേര്‍ന്നതോടെയാണ് ലീനയുടെ തട്ടിപ്പു സാമ്രാജ്യം മറ്റൊരു തലത്തിലേക്ക് വളരുന്നത്. ബംഗളൂരുവിലെ ഒരു കോഫി ഹൗസില്‍ വച്ചായിരുന്നു ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. ആദ്യ കാഴ്ച്ചയില്‍ തന്നെ ഒത്തുപോകേണ്ടവരാണെന്ന് ലീനയ്ക്കും സുകേഷിനും ബോധ്യമായി. പിന്നീടുള്ള കറക്കവും ജീവിതവും ഒരുമിച്ചാക്കി.

മോഡലിംഗില്‍ താല്പര്യമുള്ള ലീനയുടെ കുടുംബവേരുകള്‍ ഇങ്ങ് ചങ്ങനാശേരിയിലാണ്. മാതാപിതാക്കള്‍ അങ്ങ് ദുബായിലും. സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനാണ് ഡിഗ്രി കഴിഞ്ഞതോടെ ഇന്ത്യയില്‍ ലാന്‍ഡ് ചെയ്തത്. സിനിമയില്‍ തിളങ്ങാനുള്ള യാത്രയ്ക്കിടയിലാണ് സുകേഷിനെ കണ്ടുമുട്ടുന്നതും. ചില തമിഴ് ചിത്രങ്ങളില്‍ മുഖം കാണിക്കാനായെങ്കിലും നായികയെന്ന നിലയിലെത്താനായില്ല. ഇതോടെയാണ് വ്യാപകമായി തട്ടിപ്പ് രംഗത്തേക്ക് ഇറങ്ങിയത്‌.

Related image

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles