സഖറിയ പുത്തന്‍കളം

കെറ്ററിംഗ്: യു.കെ.കെ.സി.എയ്ക്കിത് അഭിമാന മുഹൂര്‍ത്തം. ജനകീയ പ്രവര്‍ത്തനങ്ങളുമായി നയിക്കപ്പെടുന്ന യു.കെ.കെ.സി.എ ഇദംപ്രഥമമായി പുറത്തിറക്കുന്ന യു.കെ. ക്‌നാനായ ഗാനങ്ങള്‍, 16-ാമത് യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ ദിനമായ ജൂലെ എട്ടിന് പ്രകാശനം ചെയ്യും.

സ്വാഗതഗാന എന്‍ട്രികള്‍ വന്ന ഏഴ് പാട്ടുകള്‍ക്കും സംഗീതം നല്‍കി സിഡി പ്രകാശിപ്പിക്കുവാനാണ് യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റി തീരുമാനമെടുത്തത്. ഓരോ ഗാനത്തിനും 12 മിനിറ്റ് ദൈര്‍ഘ്യമുള്ളതിനാല്‍ സ്വാഗതഗാന വിജയിയായ സുനില്‍ ആല്‍മതടത്തിലിന്റെ ഗാനമൊഴിച്ച് ബാക്കി ഗാനങ്ങള്‍ 5 മിനിറ്റ് ആയി ചുരുക്കിയാണ് യു.കെ. ക്‌നാനായ ഗീതങ്ങള്‍ പ്രകാശിപ്പിക്കുന്നത്.

പുതുമുഖ സംഗീത സംവിധായകനായ ഷാന്റി ആന്റണി അങ്കമാലിയാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്. നിരവധി ഭക്തിഗാനങ്ങളും സിനിമയിലും സംഗീത സംവിധാനം ചെയ്ത സംഗീത മേഖലയിലെ ”ഉദിക്കുന്ന താര”മാണ് ഷാന്റി ആന്റണി അങ്കമാലി.

ക്‌നാനായ ആവേശം അലതല്ലുന്ന ഓരോ ഗാനങ്ങളും ആലപിക്കുന്നതും യു.കെ.യിലെ ഗായകരായ ക്‌നാനായ സമുദായ അംഗങ്ങളായിരിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

യു.കെ.ക്‌നാനായ കാത്തലിക് അസോസിയേഷന്റെ കായികമേള ശനിയാഴ്ച നടക്കും. 16-ാമത് കണ്‍വന്‍ഷന്‍ ജൂലൈ എട്ടിന് പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി ഫിനില്‍ കളത്തില്‍കോട്ട്, അഡൈ്വസേഴ്‌സ് ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.