ടോം ജോസ് തടിയംപാട്
ലിവര്‍പൂള്‍: പാശ്ചാത്യ സ്വാധീനത്തില്‍ ചോര്‍ച്ച നേരിട്ടു കൊണ്ടിരിക്കുന്ന സാമുദായിക ബോധവും സംസ്‌ക്കാരവും നിലനിര്‍ത്തുന്നതിന് വേണ്ടിയും സമൂദായിക അവബോധം അംഗങ്ങളിലേക്ക് പകരുന്നതിനു വേണ്ടിയും ലിവര്‍പൂള്‍ ക്‌നാനായ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചര്‍ച്ചയും പ്രഭാഷണവും നടത്തപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ലിവര്‍പൂളിലെ ഓള്‍ സെയിന്റ് ചര്‍ച്ച് ഹാളിലാണ് പരിപാടി നടത്തിയത്. യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ UKKCA പ്രസിഡണ്ട് ബിജു മടക്കകുഴി ലോകത്തിലെ അവശേഷിക്കുന്ന ഏക യഹുദ ക്രൈസ്തവ സമൂഹമാണ് ക്‌നാനായക്കാര്‍ എന്നു ചൂണ്ടികാട്ടി.

ഇത്തരം ചര്‍ച്ചകളില്‍ കൂടി മാത്രമാണ് സാമുദായിക ചരിത്രം അംഗങ്ങളില്‍ എത്തിക്കാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള UKKCA യുടെ പ്രവര്‍ത്തങ്ങള്‍ക്ക് അദ്ദേഹം എല്ലാവരുടെയും സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് സംസാരിച്ച UKKCA ജോയിന്റ് സെക്രട്ടറി സക്കറിയ പുത്തന്‍കുളം സമൂദായത്തിലെ ചടങ്ങുകളുടെ പ്രാധാന്യത്തേപ്പറ്റി വിശദമായി സംസാരിച്ചു. സാമുദായിക ചരിത്രത്തെപ്പറ്റി ലിവര്‍പൂള്‍ യുണിറ്റ് സെക്രട്ടറി സാജു ലുകൊസ് വിശദികരിച്ചു. ചര്‍ച്ചകള്‍ക്ക് യുണിറ്റു പ്രസിഡണ്ട് സിന്‌ടോ ജോണ്‍, മോള്‍സി ഫിലിപ്പ്, മിനി ലാലു എന്നിവര്‍ നേതൃത്വം കൊടുത്തു. ദമ്പതികള്‍ പരസ്പരം പുഷ്പ്പങ്ങള്‍ കൈമാറി വാലന്റൈന്‍സ് ഡേയും ആഘോഷിച്ചു. സ്‌നേഹ വിരുന്നും കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്.

kna1 kna2 kna3 kna4 kna5 kna6