കെറ്ററിംഗ്: യു.കെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16-ാമത് വാര്‍ഷിക സമ്മേളനം ജൂലൈ എട്ടിന് ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുമ്പോള്‍ യൂണിറ്റുകളുടെ നയനമനോഹരമായ കലാപരിപാടികള്‍ ക്ഷണിക്കുന്നു.

”സഭ – സമുദായ സ്‌നേഹം ആത്മാവില്‍ അഗ്നിയായി – ”ക്‌നാനായ ജനത എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ ഇത്തവണ രാജകീയ പ്രൗഢിയാര്‍ന്ന ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുമ്പോള്‍ വിവിധ യൂണിറ്റുകളുടെ വര്‍ണമനോഹാരിതവും നയനാനന്ദകരവുമായ കലാപരിപാടികള്‍ കണ്‍വെന്‍ഷന് മാറ്റ് കൂട്ടും.

യു.കെ.കെ.സി.എ ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം ചെയര്‍മാനായിട്ടുള്ള കള്‍ച്ചറല്‍ കമ്മിറ്റിയില്‍ സോജന്‍ ലിവര്‍പൂള്‍, സാജന്‍ മാഞ്ചസ്റ്റര്‍, ശുഭഉ കവന്‍ട്രി, സിന്റോ ലിവര്‍പൂള്‍, തങ്കച്ചന്‍ സ്വാന്‍സി എന്നിവര്‍ അംഗങ്ങളാണ്.

ഒരു യൂണിറ്റിന് പരമാവധി എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു കലാപരിപാടി മാത്രമേ അനുവദിക്കൂ. കലാപരിപാടി അവതരിപ്പിക്കുവാന്‍ താല്‍പര്യമുള്ള യൂണിറ്റുകള്‍, യൂണിറ്റ് പ്രസിഡന്റ്/സെക്രട്ടറി മുഖാന്തിരം മെയ് ഏഴിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അവതരിപ്പിക്കുന്ന കലാപരിപാടിയുടെ ഓഡിയോ/വീഡിയോ ജൂണ്‍ 10-നു മുന്‍പായി ലഭിച്ചിരിക്കണം.

കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്‍പര്യമുള്ള യൂണിറ്റുകള്‍ 07975555184 എന്ന നമ്പറില്‍ മെസേജ് അയക്കേണ്ടതാണ്.

യു.കെ.കെ.സി.എ ആരംഭിച്ചിരിക്കുന്ന ലെന്റ് അപ്പില്‍ ഏപ്രില്‍ 30-ന് അവസാനിക്കും. യൂണിറ്റുകള്‍ ലെന്റ് അപ്പീലിനായി സമാഹരിച്ച തുകകള്‍ ഏപ്രില്‍ 30-ന് മുന്‍പായി ”ലെന്റ് അപ്പീല്‍” എന്ന റഫറന്‍സോടെ യു.കെ.കെ.സി.എ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്.

16-ാമത് കണ്‍വെന്‍ഷന്‍ വിജയത്തിനായി ബിജു മടക്കക്കുഴി ചെയര്‍മാനായി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.