ഗാസിപ്പൂര്‍: ദല്‍ഹിയിലെ ഗാസിപൂരില്‍ നിന്നും പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി മദ്രസയില്‍ വെച്ച് ബലാത്സംഗം ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്.

തന്നെ ഭീഷണിപ്പെടുത്തിയാണ് അവര്‍ മദ്രസയിലെത്തിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. കുടുംബത്തേയും വീട്ടുകാരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവര്‍ ഇത് ചെയ്തത്.  “അയാള്‍ എന്നെ നിര്‍ബന്ധിച്ച് മദ്രസിയിലെത്തിക്കുകയായിരുന്നു. എന്റെ വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ കയ്യിലുണ്ടായിരുന്ന ഫോണ്‍ തട്ടിയെടുത്തു. മദ്രസാ നടത്തിപ്പുകാരനും എന്നെ ഭീഷണിപ്പെടുത്തി”- പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.

അവിടെ വെച്ച് അവര്‍ എനിക്ക് ഒരു വെള്ളം തന്നു. അത് കുടിച്ചപ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയി. പിറ്റേ ദിവസമാണെന്ന് തോന്നുന്നു പിന്നെ ഞാന്‍ ഉണര്‍ന്നത്. എന്റെ വസ്ത്രമൊക്കെ അപ്പോള്‍ നനഞ്ഞു കിടക്കുകയായിരുന്നു. ”- പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.

ഗാസിപൂരില്‍ പത്ത് വയസ്സുകാരിയെ മദ്രസയ്ക്ക് അകത്ത് വച്ച് ബലാത്സംഗം ചെയ്ത കേസില്‍ മദ്രസാ നടത്തിപ്പുകാരനെയും സുഹൃത്തായ മദ്രസയിലെ തന്നെ വിദ്യാര്‍ത്ഥിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏപ്രില്‍ 21 നാണ് ഗാസിപൂരിലെ വീട്ടില്‍ നിന്ന് മാര്‍ക്കറ്റില്‍ പോയ വിദ്യാര്‍ത്ഥിniയെ തട്ടികൊണ്ട് പോയി സമീപത്തെ മദ്രസയ്ക്കുള്ളില്‍ ബലാത്സംഗം ചെയ്തത്.

ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

മദ്രസാ നടത്തിപ്പുകാരനായ ഗുലാം ഷാഹിദ് എന്നയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയും പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് അയക്കുകയും ചെയ്തിരുന്നു.