കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ദുർഗാപൂജാ ആഘോഷങ്ങൾക്കിടെ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ചു. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. 35ഓളം പേർക്ക് പരിക്കേറ്റു. വടക്കൻ കൊൽക്കത്തയിലെ ചോർ ബഗാൻ സർവജനീൻ പൂജാ പന്തലിൽ ശനിയാഴ്ച വൈകിട്ട് 7.40ഓടെയാണ് അപകടമുണ്ടായത്.

മഴയെ തുടർന്ന് പൂജാ പന്തലിന്റെ പുറത്തേക്കുള്ള കവാടത്തിൽ വൻ തിരക്ക് രൂപപ്പെട്ടതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. തിരക്കിൽപ്പെട്ട് നിരവധി പേർ ബോധരഹിതരായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരിൽ പലരെയും മോട്ടോർ സൈക്കിളുകളിലാണ്ആശുപത്രികളിലെത്തിച്ചത്. അപകടത്തെ തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങളും ചികിത്സാ നടപടികളും ഊർജിതമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗർവാളും ആശുപത്രിയിലെത്തി. ദുരന്തത്തിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി ഞെട്ടൽ രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.