സുജു ഡാനിയല്‍

വാട്‌ഫോഡ്:യുകെ മലയാളികള്‍ക്കിടയില്‍ സംഗീതത്തിന്റെ നവ്യാനുഭൂതി പകര്‍ന്നു നല്‍കി ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ ജനശ്രദ്ധ നേടിയ 7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡ് അണിയിച്ചൊരുക്കിയ സംഗീതോത്സവും ചാരിറ്റി ഇവന്റും നാളെ വാട്‌ഫോഡിലെ ഹോളിവെല്‍ കമ്യുണിറ്റി സെന്ററില്‍ ശനിയാഴ്ച 3 മണി മുതല്‍ അരങ്ങേറും.

യുകെയിലെ പ്രശസ്ത ചാരിറ്റി സംഘടനയായ കേരളാ കമ്മ്യുണിറ്റി ഫൗണ്ടേഷന്‍ ആദിദേയത്വം വഹിക്കുന്ന സംഗീത നൃത്ത മാമാങ്കത്തിന് യുകെയിലെ മികച്ച കലാ പ്രതിഭകളാണ് അണിനിരക്കുന്നത്. പരിപാടിയുടെ വിജയത്തിനായി സണ്ണിമോന്‍ മത്തായി ചെയര്‍പേഴ്‌സനായുള്ള സംഘടനയിലെ 11 ഭാരവാഹികള്‍ പൂര്‍ണമായും ജനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതില്‍ പൂര്‍ണ സജ്ജരായിരിക്കും. രാജേഷ് വി പാട്ടില്‍, ഹരിഹരന്‍, ശില്പി ബാബു, ചാള്‍സ് മാണി തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ ജാഗരൂകരാകും.

ഒട്ടനവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച മഹാകവി പത്മശ്രീ ഓ.എന്‍.വി കുറുപ്പിന്റെ അനുസ്മരണവും തദവസരത്തില്‍ നടക്കും. പ്യൂവര്‍ ഇന്റര്‍നാഷണല്‍ 2019 little മിസ്സ് കിരീടം സ്വന്തമാക്കി മാര്‍ച്ചില്‍ അമേരിക്കയിലെ ഒര്‍ലാണ്ടോയില്‍ വെച്ചു നടക്കുന്ന മത്സരത്തില്‍ യു.കെയെ പ്രതിനിധീകരിച്ചു മത്സരിക്കുന്ന 8 വയസുകാരി സിയാന്‍ ജേക്കബ് (ഗ്ലോസ്റ്റെര്‍) അവതരിപ്പിക്കുന്ന ഫാഷന്‍ ഷോയും ഈ വര്‍ഷത്തെ സംഗീതോത്സവം സീസണ്‍ 3ക്കു മാറ്റേകും. സംഗീതവും നൃത്തവും ഒന്നുചേരുന്നു ഈ വേദിയില്‍ ഗായകരായെത്തുന്നത് മനോജ് തോമസ് (കെറ്ററിംഗ്) ലിന്‍ഡ ബെന്നി (കെറ്ററിംഗ്) ഡെന്ന ജോമോന്‍ (ബെഡ്‌ഫോര്‍ഡ്) ജെനില്‍ തോമസ് (കെറ്ററിംഗ്)സാന്‍ സാന്‍ടോക് (മൗറീഷ്യസ് ഗായകന്‍ -ലണ്ടന്‍) സജി സാമുവല്‍ (ഹാരോ) ഷാര്‍ലയ് വര്‍ഗീസ് (ഹാരോ) സിബി (ചെല്‍ട്ടന്‍ഹാം) ഷാജു ഉതുപ് (ലിവര്‍പൂള്‍) സജി ജോണ്‍ (ലിവര്‍പൂള്‍) ഉല്ലാസ് ശങ്കരന്‍ (പൂള്‍)അനീഷ് & ടെസ്സമോള്‍ (മഴവില്‍ സംഗീതം-ബോണ്‍മൗത്) ജോണ്‍ പണിക്കര്‍ (വാട് ഫോര്‍ഡ്) സുദേവ് കുന്നത് (റെഡിങ്) പ്രവീണ്‍ (നോര്‍ത്താംപ്ടണ്‍) മനോജ് ജേക്കബ് (ഗ്ലോസ്റ്റെര്‍) ടോമി തോമസ് (സൗത്തെന്‍ഡ്) ഫെബി ഫിലിപ്പ് (പീറ്റര്‍ബോറോ) ജയശ്രീ (വാട്‌ഫോര്‍ഡ്) അന്ന ജിമ്മി (ബിര്‍മിങ്ഹാം) ടെസ്സ ജോണ്‍ (കേംബ്രിഡ്ജ്) ഇസബെല്‍ ഫ്രാന്‍സിസ് (ലിവര്‍പൂള്‍) ആനി അലോഷിയസ് (ലൂട്ടന്‍)റേച്ചല്‍ ബിജു (ഹാര്‍ലോ) സ്‌നേഹ സണ്ണി (വാട് ഫോര്‍ഡ്) ഫിയോന ബിജു (ഹാവെര്‍ ഹില്‍) നിവേദ്യ സുനില്‍ (ക്രോയ്‌ടോന്‍) നടാന്യ ജേക്കബ് (വോക്കിങ്) ജോസഫ് സജി (ലിവര്‍പൂള്‍)എന്നിങ്ങനെ 30ല്‍ പരം ഗായകരും യുക്മ റീജിയണല്‍ നാഷണല്‍ വേദികളില്‍ കലാതിലകമായിരുന്ന മിന്നാ ജോസ് (സാലിസ്ബറി) കലാമണ്ഡലം ലീലാമണി ടീച്ചറുടെ ശിഷ്യയും കലാതിലകവുമായ മഞ്ജു സുനില്‍ (റെഡിങ്) ശ്രീദേവി ശ്രീധര്‍, ദീപ്തി രാഹുല്‍, പാര്‍വതി നിഷാന്ത് എന്നിവര്‍ (റെഡിങ്)ജയശ്രീ (വാട് ഫോര്‍ഡ്) ഡെന്ന & നന്ദിനി (ബെഡ്‌ഫോര്‍ഡ്) ജസീന്ത &അലീന (ആഷ്ഫോര്‍ഡ്) ടോണി അലോഷിയസ് (ലൂട്ടന്‍ ), ദിയ & നവമി (ബെഡ്‌ഫോര്‍ഡ്) സോനാ ജോസ് സാലിസ്ബറി) റൊസാലിയ റിച്ചാര്‍ഡ് (പോര്‍ട്‌സ് മൗത്) അലീന, അനീറ്റ & താനുഷ (സാലിസ്ബറി), ഫേബ &ഫെല്‍ഡ (വാട് ഫോര്‍ഡ്) മെറിറ്റോ & ബെല്ല (വാട് ഫോര്‍ഡ്) ഗ്രീഷ്മ, ഷെലി & ജയശ്രീ (വാട് ഫോര്‍ഡ്) അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ സിനിമാറ്റിക് നൃത്തങ്ങളും അരങ്ങിലെത്തുന്നു.

തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന സംഗീതോത്സവം സീസണ്‍ 3-യില്‍ യൂകെയിലെ കലാ സാംസ്‌കാരിക, രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായ യുക്മ സാംസ്‌കാരിക വേദി നാഷണല്‍ പ്രതിനിധി സി.എ ജോസഫ്, യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ഗഇഎ വാട് ഫോര്‍ഡ് ചെയര്‍ പേഴ്‌സണും, പുതുപ്പള്ളി സംഗമം പ്രസിഡന്റുമായ സണ്ണിമോന്‍ മത്തായി, ഡോക്ടര്‍ ശിവകുമാര്‍, KCF ട്രസ്റ്റീയും എഴുത്തുകാരനുമായ ഹരിഹരന്‍, സംഗീതോത്സവം സീസണ്‍ 3 മുഖ്യ സ്‌പോണ്‍സര്‍ അലൈഡ് ഫിനാന്‍സ് പ്രതിനിധി ഷൈമോന്‍ തോട്ടുങ്കല്‍, WMF പ്രസിഡന്റും മാഗ്നവിഷന്‍ ടി വി ഡയറക്ടര്‍ ഡീക്കന്‍ ജോയ്സ് ജെയിംസ്, മെട്രോ മലയാളം ടിവി ഡയറക്ടര്‍ കാനേഷിയസ് അത്തിപ്പൊഴിയില്‍, യുക്മ സ്ഥാപക അംഗവും ഒഐസിസി മാഞ്ചസ്റ്റര്‍ റീജിയന്‍ അംഗവുമായ സോണി ചാക്കോ, ജിന്‍ടോ ജോസഫ് മാഞ്ചസ്റ്റര്‍, മുന്‍ ബിസിഎംസി (ബിര്‍മിംഗ്ഹാം) പ്രസിഡന്റ് & മുന്‍കുട്ടനാട് സംഗമം കണ്‍വീനറും & Malayalam UK News portal Director board member ജിമ്മി മൂലംകുന്നം, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പ്രസിഡെന്റ് സുജു കെ ഡാനിയേല്‍, യുക്മ ബോട്ട് റേസ് കണ്‍വീനര്‍ എബി സെബാസ്റ്റ്യന്‍, ട്യൂട്ടര്‍സ് വാലി ഡിറക്ടര്‍ നോര്‍ഡി ജേക്കബ്, 24 care നഴ്‌സിംഗ് ഏജന്‍സി ഡയറക്ടര്‍ ദോത്തി ദാസ്, KCF വാട് ഫോര്‍ഡ് trustees രാജേഷ് വി & ശില്പി ബാബു എന്നിവര്‍ പങ്കെടുക്കുന്നു.എന്നിവര്‍ പങ്കെടുക്കുന്നു.

7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡിന്റെ അമരക്കാരന്‍ മനോജ് തോമസും, ജോമോന്‍ മാമ്മൂട്ടിലും നേതൃത്വം നല്‍കുന്ന ഈ കലാമാമാങ്കത്തിന് ശ്രീമാന്‍ സണ്ണിമോന്‍ മത്തായിയിയും നേതൃത്വം നല്‍കും. കളര്‍ മീഡിയ ലണ്ടന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ദൃശ്യ ശബ്ദ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള Digital HD LED wall,സംവിധാനം ഈ വര്‍ഷത്തെ സംഗീതോത്സവത്തിനു മാറ്റ് കൂട്ടും. കൂടാതെ മാഗ്നവിഷന്‍ ടി വി മുഴുവന്‍ പ്രോഗ്രാം തല്‍സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും

വേദിയുടെയുടെ മുഴുവന്‍ നിയന്ത്രണവും കൈകാര്യം ചെയ്യുന്നത് യു.കെയില്‍ വിവിധ വേദികളില്‍ കഴിവ് തെളിയിച്ച കവയിത്രിയും, ഗായികയും റേഡിയോ അവതാരികയുമായ രശ്മി പ്രകാശ് രാജേഷ് (ലണ്ടന്‍) & പ്രമുഖ അവതാരിക റാണി ജോസുമാണ് (വാട്‌ഫോര്‍ഡ്). മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്ന ബെര്‍മിംഗ്ഹാം ”ദോശ വില്ലേജ്” റെസ്റ്റോറെന്റിന്റെ സ്വാദേറും ഭക്ഷണശാല വേദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന ഈ കലാമാമാങ്കത്തിലേക്കു ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകനായ ജോമോന്‍ മാമ്മൂട്ടില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ജോമോന്‍ മാമ്മൂട്ടില്‍ :07930431445

സണ്ണിമോന്‍ മത്തായി :07727 993229

മനോജ് തോമസ് :07846 475589

രാജേഷ് : 07833 314641

ഹരിഹരന്‍ : 07553 076350

വേദിയുടെ വിലാസം :

HolyWell Community Centre

Watford

WD18 9QD.