2009-ല്‍ തുടക്കം കുറിച്ച സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ യു.കെ.യിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ആത്മീയ ഉണര്‍വിനും വളര്‍ച്ചയ്ക്കും അതിശക്തമായ സ്രോതസ്സായി ഉയര്‍ന്നു നില്‍ക്കുന്നു. വര്‍ഷങ്ങളായി കണ്‍വെന്‍ഷനില്‍ മുടങ്ങാതെ സംബന്ധിക്കുന്നവരും, കണ്‍വെന്‍ഷനുവേണ്ടി ആനുവല്‍ ലീവ് എടുക്കുന്നവരും ഈ ദൈവിക ശുശ്രൂഷയുടെ പ്രാധാന്യത്തെ അടിവരയിടുന്നു.

കുട്ടികളുടേയും യുവതലമുറയുടെയും വിശ്വാസ വളര്‍ച്ചയ്ക്കും വിശുദ്ധ ജീവിതത്തിനും ഈ ശുശ്രൂഷ അനുഗ്രഹമായി നിലകൊള്ളുന്നു എന്നതാണ് പരിശുദ്ധാത്മാവ് നല്‍കിയ ഈ ശുശ്രൂഷയുടെ പ്രത്യേകത. 2016-ല്‍ നാല് യുവാക്കള്‍ ദൈവ ശുശ്രൂഷയ്ക്കായി ഗ്യാപ് ഇയര്‍ എടുത്തുവെങ്കില്‍ ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ 8 -ല്‍ അധികം യുവതി യുവാക്കള്‍ ഒരു വര്‍ഷം യേശുവിനും അവിടുത്തെ സുവിശേഷത്തിനുമായി സമര്‍പ്പിക്കുകയാണ്. വിശ്വാസം അന്യമാകുന്ന യൂറോപ്പിന് ഇപ്രകാരമുള്ള അഭിഷേക ശുശ്രൂഷകള്‍ അനിവാര്യമാണെന്ന് ഇംഗ്ലീഷ് വൈദികരും മറുഭാഷക്കാരും എടുത്തുപറയുന്നു.

ആഗസ്റ്റഅ മാസ കണ്‍വെന്‍ഷന്‍ അവധിക്കാല കണ്‍വെന്‍ഷനാണ്. ഇതുവരെ ഇതില്‍ സംബന്ധിച്ചിട്ടില്ലാത്ത അനേകം കുടുംബങ്ങള്‍ക്ക് ആത്മീയ വിശ്വാസ തീര്‍ത്ഥാടനം പോലെ കടന്നുവരുവാന്‍ ആഗസ്റ്റ് മാസം വഴിയൊരുക്കുന്നു. അവധിക്കാലത്തിന്റെ വിനോദങ്ങളോടൊപ്പം കുടുംബങ്ങളില്‍ ദാമ്പത്യങ്ങളിലും യഥാര്‍ത്ഥമായ സമാധാനവും സന്തോഷവും പകര്‍ന്നു നല്‍കുന്ന യേശുക്രിസ്തുവിന്റെ അത്ഭുതകരമായ സൗഖ്യങ്ങളും ആത്മീയ അനുഭവങ്ങളും സ്വന്തമാക്കാന്‍ ഫാ. സോജി ഓലിക്കല്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.

എത്യോപയില്‍ നിന്നുള്ള ഉറച്ച കത്തോലിക്കാ വിശ്വാസി Tiru Neger സാക്ഷ്യപ്പെടുത്തുന്നു. ”ഇത്രയും അനുഗ്രഹദായകമായ ശുശ്രൂഷയെക്കുറിച്ചറിയാന്‍ ഞാന്‍ വൈകിപ്പോയി. എന്റെ ഇടവകയില്‍ എന്റെ കുഞ്ഞുങ്ങള്‍ അവരുടെ പ്രായത്തിലുള്ള നാലോ, അഞ്ചോ കുട്ടികളെ കാണുമ്പോള്‍ സമപ്രായത്തിലുള്ള 100ഉം 200ഉം കുട്ടികളോടൊത്ത് ആത്മീയ വിരുന്ന് അനുഭവിക്കുന്ന എന്റെ കുട്ടികളുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ.

തത്സമയ സംവാദങ്ങളും സ്‌കിറ്റുകളും ഒരുക്കി ആഗസ്റ്റ് മാസത്തെ അനുഭവഭേദ്യമാക്കാന്‍ Teens for Kingdom ശുശ്രൂഷകള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഇംഗ്ലീഷ് ഭാഷക്കാര്‍ക്കായി ഒരുക്കുനന ‘Transform’ ശുശ്രൂഷ നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും അയല്‍പക്കക്കാര്‍ക്കും വലിയ അനുഗ്രഹ സൗഖ്യങ്ങള്‍ക്ക് കാരണമായി മാറും.

അതിശക്തമായ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തി സെഹിയോന്‍ ടീം കണ്‍വെന്‍ഷനുവേണ്ടി തയ്യാറെടുക്കുന്നു. രാവും പകലും ആസ്റ്റണ്‍ ദിവ്യകാരുണ്യ ആലയത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടന്നുവരുന്നു. കഴിഞ്ഞ 6 മാസമായി അട്ടപ്പാടി ധ്യാനകേന്ദ്രത്തില്‍ നിന്നും വന്ന Sr. Dona, Sr. Jesmi എന്നിവരുടെ ആത്മീയ കൗണ്‍സിലിങ്ങ് ശുശ്രൂഷകള്‍ നൂറുകണക്കിന് കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ കാരണമായി. Further Details – Sr. Meena 07957342742

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ടിലെ ഔദ്യോഗിക ഭൂതോച്ചാടന സംഘത്തില്‍ അംഗമായ റവ. ഫാ. ആന്‍ജലസ് ഹോളിന്റെ സാന്നിധ്യം ശുശ്രൂഷകള്‍ക്ക് കരുത്തായി മാറും. ഷ്രൂസ്ബറി രൂപതാ ചാപ്ലയിന്‍ റവ. ഡോ.ലോനപ്പന്‍ അരങ്ങാശേരി വി. കുര്‍ബാനയുടെ പ്രാധാന്യത്തിന് അടിവരയിടുമ്പോള്‍ ശാന്തമായ വിടുതല്‍ ശുശ്രൂഷകള്‍ക്ക് ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കും.

കഴിഞ്ഞമാസത്തെ വിടുതല്‍ ശുശ്രൂഷകളുമായി ബന്ധപ്പെട്ട അത്ഭുതസാക്ഷ്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ ക്രമീകരിക്കുന്നവരുടെ വിവരങ്ങള്‍ ലഭ്യമാകാന്‍ ബന്ധപ്പെടുക. Biju 0779810900/0787149670.

കുഞ്ഞുങ്ങളോടൊത്ത്, കൂട്ടുകാരോടൊത്ത് പ്രിയപ്പെട്ടവരുമായി പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങി വരിക. പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ എഴുതിക്കൊണ്ടുവരിക. Spiritual Counselling ആവശ്യമുള്ളവര്‍ Welcome Counter -ല്‍ നിങ്ങളുടെ പേരുകള്‍ കൊടുക്കുക. വിശുദ്ധ കുമ്പസാരത്തിനായി പ്രാര്‍ത്ഥിച്ച് ഒരുങ്ങി വരിക. രാവിലെ 8 മണിക്ക് ജപമാല പ്രദക്ഷിണത്തോടെ ആരംഭിച്ച്, ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയുമായി 4 മണിക്ക് ശുശ്രൂഷകള്‍ അവസാനിക്കും.

4 മണിക്ക് ശേഷം ആവശ്യക്കാര്‍ക്കായി പ്രത്യേക കൈവയ്പ് പ്രാര്‍ത്ഥനാ ശുശ്രൂഷ ഉണ്ടായിരിക്കും.

Address: Bethel, West Bromwich, B707J