ടോം ജോസ് തടിയംപാട്

ലിവര്‍പൂളില്‍ ഓണത്തിന് തുടക്കം കുറിച്ചുകൊണ്ട് ലിവര്‍പൂളിലെ ശ്രദ്ധേയമായ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഏഷ്യന്‍ കള്‍ച്ചര്‍ അസോസിയേഷന്‍ ലിവര്‍പൂള്‍ (ACAL)ന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഫസാക്കെര്‍ലി റെയില്‍വേ ക്ലബ്ബില്‍ കിടിലന്‍ ഓണാഘോഷപരിപാടികള്‍ നടന്നു. രാവിലെ ആരംഭിച്ച കസേരകളിയോടു കൂടിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്, പിന്നീട് ലെമെന്‍ ഓണ്‍ ദി സ്പൂണ്‍, പുരുഷന്‍മാരുടെയും, സ്ത്രീകളുടെയും വടംവലി മത്സരം എന്നിവ നടന്നു. തുടര്‍ന്നു വിഭവസമൃദ്ധമായ ഓണ സദ്യ. അതിനു ശേഷം ACALന്റെ കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ നിലവിളക്ക് കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കമിട്ടു.

സ്വാഗതം ആശംസിച്ച ACALന്റെ പ്രസിഡണ്ട് ജിജിമോന്‍ മാത്യു ഓണം സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ഉത്സവമാണ് അതുകൊണ്ട് മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അവരുടെ സ്വഭാവ ഭേദങ്ങളാണ് എന്നു കണ്ട് അംഗീകരിക്കാന്‍ നമുക്ക് കഴിയണമെന്ന് രാമന്‍ നടത്തിയ രാവണ വധം ഉദാഹരിച്ചു പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ആശയ സംപുഷ്ട്ടമായ ഓണസന്ദേശം ഓസ്റ്റിന്‍ ഷേര്‍ഫിന്‍ നല്‍കി. നാനാര്‍ത്ഥത്തില്‍ ഏകത്വം എന്ന മഹത്തായ സന്ദേശം ലോകത്തിനു നല്‍കിയ ഭാരതത്തില്‍ നിന്നും ഇന്നുയരുന്ന അസഹിഷ്ണുതയുടെ ശബ്ദം എന്നെ ഭയപ്പെടുത്തുന്നു എന്ന് ഓസ്റ്റിന്‍ പറഞ്ഞു.

പിന്നീട് കാണികളെ അമ്പരപ്പിക്കുന്ന തകര്‍പ്പന്‍ കലാപരിപാടികളാണ് അരങ്ങേറിയത്. എല്ലാ കലാപരിപാടികളും ഒന്നിനൊന്ന് മെച്ചമായിരുന്നു. വൈകുന്നരം 5 മണിവരെ കലപരിപാടികള്‍ തുടര്‍ന്നു. ജിസിഎസ്‌സിക്ക് ഉന്നത വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ചു. പിന്നീട് കലാപരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സമ്മാന വിതരണവും നടന്നു.