നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാദിര്‍ഷാ സത്യം മാത്രമെ പറയാവു എന്ന് ഹൈക്കോടതി. ബുധനാഴ്ച നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
നാദിര്‍ഷായുടെ മൊഴി സത്യസന്ധമല്ലെങ്കില്‍ അക്കാര്യം അന്വേഷണ സംഘം കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. തിങ്കളാഴ്ച നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് ഒപ്പം നാദിര്‍ഷാ അന്വേഷണ സംഘത്തിന് നല്‍കുന്ന മൊഴിയുടെ റിപ്പോര്‍ട്ടും കോടതി പരിഗണിക്കും.
എന്നാല്‍ അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ കോടതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാകുമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഉറപ്പും കോടതി റിപ്പോര്‍ട്ടില്‍ ഇല്ല.
കേസ് അന്വേഷണം അന്തിമമായി നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശമെന്നും, അന്വേഷണം തിരക്കഥയാണോ എന്നുമുള്ള ചോദ്യങ്ങളായിരുന്നു കോടതി അന്വേഷണ സംഘത്തോട് ചോദിച്ചത്. ആരെയെങ്കിലും തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നതെന്നും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
Leave a Reply