നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ കാണാൻ പ്രമുഖ താരങ്ങൾ എത്തിയപ്പോൾ മുതലാണ് ‘അവള്‍ക്കൊപ്പം’ എന്ന ടാഗോടെ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ ആരംഭിച്ചത്.
ഇപ്പോഴിതാ സിനിമ രംഗത്ത് നിന്നുള്ള കൂട്ടിക്കൽ ജയചന്ദ്രൻ ‘ഇത് മീനാക്ഷിദിലീപ്…ഇതും ഒരു പെണ്ണാണ്.ഞാനിവൾക്കൊപ്പം’ എന്ന് കുറിപ്പോടെ മീനാക്ഷിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് വന്‍ വിവാദമായി.
എന്നാല്‍ പോസ്റ്റ് വാര്‍ത്തയായതോടെ ജയചന്ദ്രനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ജയചന്ദ്രനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വന്നു. എങ്കിലും മീനാക്ഷിയെ ഇതിലേക്ക് വലിച്ചിഴച്ചതിലുള്ള പ്രതിഷേധമാണ് കൂടുതല്‍ ആളുകളും രേഖപ്പെടുത്തിയത്.
സംഭവം പൊല്ലാപ്പായതോടെ പോസ്റ്റില്‍ ഒരു അക്ഷരം കൂട്ടി ചേര്‍ത്ത് തന്റെ കുറിപ്പും ഒപ്പം നിലപാടും തിരുത്തിയാണ് ജയചന്ദ്രന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇത് മീനാക്ഷി ദിലീപ്…ഇതും ഒരു പെണ്ണാണ്. ഞാനിവള്‍ക്കുമൊപ്പം… എന്നാണ് ജയചന്ദ്രന്‍ പോസ്റ്റില്‍ മാറ്റം വരുത്തിയത്. എന്നാലും ആരാധകര്‍ വിടുന്ന ഭാവമൊന്നും കാണുന്നില്ല. എന്നാല്‍ പള്‍സറിന്റെ അമ്മയും ഒരു സ്ത്രീയാണ്, ഞങ്ങള്‍ അവര്‍ക്കൊപ്പമെന്നാണ് ചിലര്‍ മറുപടി നല്‍കിയിരിക്കുന്നത്.
Leave a Reply