സുന്ദരന്മാരും സുന്ദരിമാരുമായി ഇരിക്കാന്‍ എല്ലാവര്‍ക്കും താത്പര്യമാണ്. സിനിമാക്കാരനെന്നോ രാഷ്ട്രീയക്കാരനെന്നോ ഉദ്യോഗസ്ഥനെന്നോ ആ ആഗ്രഹത്തിന് വ്യത്യാസമില്ല. ഇതിന് തെളിവാകുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുതിയ ഹെയര്‍സ്‌റ്റൈല്‍. വര്‍ഷങ്ങളായി കണ്ടുവന്നിരുന്ന തലയ്ക്ക് പെട്ടെന്ന് വന്ന മാറ്റം ഏവരും ശ്രദ്ധിക്കുകയും ചെയ്തു. ഹെയര്‍സ്‌റ്റൈലില്‍ വരുത്തിയ മാറ്റമാണ് ചെന്നിത്തലയെ കൂടുതല്‍ സുന്ദരനാക്കിയത്. വശത്തു നിന്നു ചീകി ഒതുക്കിയിരുന്ന മുടി ഇപ്പോള്‍ അരികുകള്‍ വെട്ടി മുകളിലേയ്ക്ക് ഉയര്‍ത്തിയ നിലയിലാണ്. ഇത് കേരളത്തിലാകെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പ്രതിപക്ഷ നേതാവിന്റെ പുതിയ സ്‌റ്റൈല്‍ ഹിറ്റായതോടെ, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയിലേയ്ക്കും അന്വേഷണം നീണ്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിനിമാക്കാരുടെയിടയില്‍ ഏറെ പ്രശസ്തനായ തിരുവനന്തപുരത്തു നിന്നുള്ള വിജയ് ബാബു എന്ന ഹെയര്‍സ്‌റ്റൈലിസ്റ്റിനാണ് ഇതിന്റെ ക്രെഡിറ്റ്. പൃഥിരാജ്, ജയസൂര്യ, ജയറാം എന്നിവരുടെയെല്ലാം ഹെയര്‍ സ്‌റ്റൈലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വിജയാണ്. എങ്ങനെയാണ് ചെന്നിത്തലയ്ക്ക് പുതിയ ലുക്ക് നല്‍കിയതെന്ന ചോദ്യത്തിന് വളരെ ചെറിയ മാറ്റം മാത്രമാണ് നടത്തിയതെന്നാണ് വിജയുടെ മറുപടി. ഒരു വശത്തേയ്ക്ക് ചീകി വയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തിന് വലിപ്പം തോന്നിച്ചിരുന്നു. അത് സ്വാഭാവികമായ നിലയിലേയ്ക്ക് എത്തിച്ചു. വെളുപ്പു മുടികളെ നാച്ചുറല്‍ ഹെയര്‍ കളറിലേയ്ക്ക് മാറ്റുകയും ചെയ്തു. അതോടെ പുതിയ ലുക്ക് റെഡി. വിജയ് പറയുന്നു.