മലയാളം പാട്ട് പാടി സോഷ്യൽ മീഡിയയിൽ താരമായി മാറിയ ധോണിയുടെ മകൾ സിവയെ മലയാളം പാട്ട് പഠിപ്പിച്ചത് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തെന്നു റിപ്പോർട്ട്. ഇടക്കാലത്ത് ശത്രുക്കളായിരുന്ന ശ്രീയും ധോണിയും വീണ്ടും ഒന്നിച്ചെന്ന സൂചന നൽകുന്നതാണ് ഇപ്പോൾ പുറത്തു വന്ന വാർത്തകൾ. ഇതോടെ ശ്രീശാന്തിന്റെ വിലക്ക് നീക്കാൻ ധോണി ഇടപെടുമെന്ന സൂചനകളും ക്രിക്കറ്റ് ലോകത്ത് ശക്തമായിട്ടുണ്ട്.
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് എന്ന മലയാളം പാട്ടാണ് ധോണിയുടെ മകൾ സിവ പാടി ഹിറ്റാക്കി മാറ്റിയിരിക്കുന്നത്. വീട്ടിലിരുന്നു പാടുന്ന സിവയുടെ പാട്ട് ധോണി തന്നെയാണ് സ്വന്തം മൊബൈലിൽ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതോടെ സംഭവം മലയാളികൾ ഏറ്റെടുത്തു. ക്രിക്കറ്റ് ലോകത്തും ഇത് വലിയ ചർച്ചയായി മാറി.
ഇന്ത്യൻ ടീമിൽ കയറുന്ന സമയത്ത് ധോണിയുടെ പ്രിയ സന്തത സഹചരായിരുന്നു ശ്രീശാന്ത്. ഗാംഗുലി കൈപിടിച്ച് ഉയർത്തിക്കൊണ്ടു വന്ന ശ്രീശാന്തിനെ നിർണ്ണായക മത്സരങ്ങളിൽ ധോണി ആയുധമായി ഉപയോഗിച്ചിരുന്നു. എന്നാൽ, ഐ.പിഎല്ലിൽ എത്തിയതോടെയാണ് ഇരുവരും തമ്മിൽ അകന്നത്. ശ്രീശാന്ത് – ഹർബജൻ തല്ല് വിവാദത്തോടെ രണ്ടു പേരും രണ്ടു തട്ടിലായി മാറുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ