തെലുങ്കിലെ പ്രശസ്ത ടിവി അവതാരകയും നടിയുമാണ് അനസൂയ. എന്നാല്‍ നടി ഇപ്പോള്‍ വലിയൊരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. സെല്‍ഫിയെടുക്കാന്‍ അരികിലെത്തിയ പത്തുവയസ്സുകാരന്റെ ഫോണ്‍ നിലത്തെറിഞ്ഞ് ഉടച്ചു എന്നതാണ് നടിക്കെതിരെയുള്ള പരാതി.

കുട്ടിയുടെ അമ്മ പൊട്ടിയ ഫോണുമായി എത്തി നടന്ന സംഭവം വിവരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. മാത്രമല്ല നടിക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു.

നടി തന്റെ അമ്മ വീട്ടില്‍ എത്തിയതായിരുന്നു. അതിനിടെയാണ് കൊച്ചുകുട്ടി നടിയുടെ അരികിലേക്ക് ഫോണുമായി ഓടിയെത്തിയത്. എന്നാല്‍ ധൃതിയില്‍ കാറലിേക്ക് കയറാന്‍ ഓടിയ നടി പെട്ടന്നുള്ള വികാരം കൊണ്ട് ഫോണ്‍ നിലത്ത് എറിയുകയായിരുന്നു.

എന്നാല്‍ സ്ത്രീ പറയുന്നത് ശരിയല്ലെന്നും ഫോണ്‍ എറിഞ്ഞ് ഉടച്ചിട്ടില്ലെന്നും നടി പറയുന്നു. സെല്‍ഫി എടുക്കാനുള്ള സാഹചര്യമല്ലായിരുന്നു അപ്പോഴെന്നും സ്‌നേഹത്തോെട നിരസിക്കുക മാത്രമാണ് ചെയ്തതെന്നും അനസൂയ വ്യക്തമാക്കി.

Image result for anchor anasuya

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന വഴി ഈ സ്ത്രീയും കുട്ടിയും എന്റെ വീഡിയോ എടുക്കുകയായിരുന്നു. പെട്ടന്ന് എന്റെ അരികിലെത്തി സെല്‍ഫി വേണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ ആകെ അവശയായിരുന്നു. സ്‌നേഹത്തോടെ അവരുടെ ആവശ്യം നിരസിച്ചു. പക്ഷേ അവര്‍ കൂടുതല്‍ അരികിലെത്താന്‍ നോക്കി. ഞാന്‍ മുഖം മറച്ചു. അവരോട് മാറിപ്പോകാന്‍ ആവശ്യപ്പെട്ടു. പെട്ടന്ന് തന്നെ ഞാന്‍ കാറില്‍ കയറിപ്പോകുകയും ചെയ്തു. അതിനിടെ അവരുടെ ഫോണിന് എന്തെങ്കിലും പറ്റിയോയെന്ന് അറിയില്ല.’-നടി പറഞ്ഞു.

‘എന്റെ അടുത്ത് വരുന്ന ആര്‍ക്കൊപ്പം കൂടെ നിന്ന് സെല്‍ഫി എടുക്കുന്നതെന്തിനാണെന്ന് സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്. പക്ഷേ ഞാന്‍ അവരെ നിരാശരാക്കാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അങ്ങനെയല്ലായിരുന്നു. എന്റെ സ്വകാര്യത കൂടി മാനിക്കേണ്ടേ.’-അനസൂയ ചോദിക്കുന്നു.

എന്തായാലും സംഭവം തെലുങ്കില്‍ വലിയ വാര്‍ത്തയായി മാറിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലെല്ലാം നടിക്കെതിരെ ആളുകള്‍ രംഗത്തെത്തി. കാര്യങ്ങള്‍ കൈവിട്ടുപോയെന്നറിഞ്ഞ നടി തന്റെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ക്ഷണം എന്ന സിനിമയില്‍ നെഗറ്റീവ് റോളില്‍ അനസൂയ പ്രത്യക്ഷപ്പെട്ടിരുന്നു. രാം ചരണ്‍ നായകനാകുന്ന പുതിയ ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.