സമാനതകള്‍ ഇല്ലാത്ത ദുരന്തത്തില്‍ നിന്നും കേരളത്തെ പിടിച്ചുയര്‍ത്താന്‍ ഒരു കൈത്താങ്ങായി കെ.സി.എ റെഡ്ഡിച്ച് (KCA Redditch) ഈ വര്‍ഷത്തെ ഓണാഘോഷം വേണ്ടെന്നു ഐക്യകണ്‌ഠേന തീരുമാനിച്ചു. തീരുമാനം എടുത്ത ഒറ്റ രാത്രികൊണ്ട് 2000 പൗണ്ട് സമാഹരിക്കാന്‍ കഴിഞ്ഞു. ഇനിയും പലരും കൂടുതല്‍ തുക തരുവാന്‍ സന്നദ്ധരായിട്ടുണ്ട്. ഇതില്‍ പ്രത്യേകം അഭിനന്ദിക്കേണ്ട പലയാളുകളും ഉണ്ട്. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ തുകയാണ് അവര്‍ നല്‍കിയത്. ധനവാനും ദരിദ്രനും ഒരേ അഭയാര്‍ത്ഥി ക്യാംപുകളില്‍ ഒരു കൂരയ്ക്കു താഴേ കഴിയുമ്പോള്‍ ഒന്നു നമ്മുക്കു മനസിലാക്കാം പ്രകൃതി ഒന്നാഞ്ഞ് തുമ്മിയാല്‍ ഒലിച്ചു പോകാനുള്ളതേയുള്ളു നമ്മള്‍ കെട്ടി പടുത്തുണ്ടാക്കുന്ന സമ്പാദ്യങ്ങളെല്ലാം!

ഇപ്പോള്‍ ജാതി ഇല്ല, മതം ഇല്ല, വര്‍ണ്ണ രാഷ്ട്രീയം ഇല്ല, സ്റ്റാറ്റസ് ഇല്ല, പ്രകൃതി ശാന്തമായാല്‍ മാത്രം മതി. അതിനു വേണ്ടി പള്ളിയില്‍ അഭയാര്‍ത്ഥി ക്യാംപ് ഒരുക്കുന്ന പള്ളി കമ്മറ്റി, ദേവാലയങ്ങള്‍ സര്‍ക്കാരിനു വിട്ടുനല്‍കി ക്രൈസ്തവ സഭകള്‍, ഭണ്ഡാരം പൊളിച്ചു ഭുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍ക്കുന്ന ക്ഷേത്രകമ്മറ്റികള്‍, കണ്ണില്‍ എണ്ണ ഒഴിച്ചു സര്‍ക്കാര്‍ സംവിധാനങ്ങള്‍, ഭക്ഷണ സാധനങ്ങളും അത്യാവശ്യ ജീവോപകരണങ്ങളും സംഘടിപ്പിച്ച് സൗധ സംഘടനകള്‍, ദുരന്തമുഖത്ത് നിന്നും അഭയാര്‍ത്ഥികളെ സ്വന്തം വീടുകളിലേക്ക് ക്ഷണിച്ച് വീട്ടുകാര്‍, അഭിപ്രായ വിത്യാസം ഇല്ലാതെ ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് നടപ്പിലാക്കുന്ന ഭരണപക്ഷവും പ്രതിപക്ഷവും, ഉറങ്ങാതിരുന്നു രക്ഷാപ്രവത്തനം നടത്തുന്ന സൈന്യവും തീരദേശ സഹോദരങ്ങളും, മൂന്നേമുക്കാല്‍ കോടി ശരീരവും ഒരേ മനസുമായി കേരളം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ദൂരതത്തെ നമ്മുക്ക് അതിജീവിക്കണം അതിനാല്‍ നമ്മളാല്‍ കഴിയുന്ന കൈത്താങ്ങ് നമ്മുക്ക് മുഖ്യമന്ത്രിയുടെ ഒുരിതാശ്വാസ ഫണ്ടിലേക്ക് കെ.സി.എ റെഡ്ഡിച്ച് കൊടുക്കുവാന്‍ തീരുമാനിച്ചു.