സദാനന്ദന്‍ ദിവാകരന്‍

ഹേവാര്‍ഡ്‌സ് ഹീത്ത്: ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപ്പൂജ ഡിസംബര്‍ 22 ശനിയാഴ്ച 3 മണി മുതല്‍ സ്‌കൈയിന്‍സ് ഹില്‍ മില്ലേനിയം ഹാളില്‍ വെച്ചു നടക്കും. മലയാളക്കരയുടെ കണ്‍കണ്ട ദൈവവും, കലിയുഗവരദനും, അന്നദാനപ്രഭുവുമായ അയ്യപ്പസ്വാമിയുടെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങുവാന്‍ എല്ലാ ഭക്തജനങ്ങളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ശ്രീ രാജേഷ് ത്യാഗരാജന്റെ (സൗത്താംപ്ടണ്‍) മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന അയ്യപ്പ പൂജയില്‍, ഗണപതിപൂജ, കുട്ടികളുടെ ഭജന, മതപ്രഭാഷണം, നീരാഞ്ജനം (ശനിപരിഹാര പൂജ), വിളക്ക് പൂജ, പടിപൂജ, മഹാപ്രസാദം എന്നിവയും ഉണ്ടായിരിക്കും അയ്യപ്പപ്പൂജക്ക് യുകെയിലെ പ്രമുഖ ഭജന്‍ ഗ്രൂപ്പിന്റെ നാമസങ്കീര്‍ത്തനം മാറ്റു കൂട്ടും

WhatsApp Image 2024-12-09 at 10.15.48 PM

കൂടുതല്‍ വിവരങ്ങള്‍ക്ക്

Gangaprasad C G : 07466396725, Sujith Nair: 07412570160 Sunil Natarajan: 07425168638