ഐപിഎല്ലിലെ വിവാദ മൽസരത്തിൽ രാജസ്ഥാൻ റോയൽസിനെ കിങ്സ് ഇലവൻ പഞ്ചാബ് 14 റൺസിനു കീഴടക്കി.രാജസ്ഥാൻ ഇന്നിങ്സിനിടെ മികച്ച ഫോമിലായിരുന്ന ജോസ് ബട്‌ലറെ (69) പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്ര അശ്വിൻ ‘മങ്കാദിങ്ങി’ലൂടെ പുറത്താക്കിയതാണ് വിവാദത്തിനു വഴിതെളിയിച്ചത്.

‘മങ്കാദിങ്’ എന്ന നാണക്കേടിന്റെ കൈപിടിച്ച് രവിചന്ദ്രൻ അശ്വിൻ പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. ജോസ് ബട്‌ലറുടെ കലക്കൻ ബാറ്റിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെയാണ് അശ്വിൻ മങ്കാദിങ്ങിനെ കൂട്ടുപിടിച്ചത്. 13–ാം ഓവറിലെ ബോളിങ്ങിനിടെ നോൺ സ്ട്രൈക്കിങ് ക്രീസിൽ നിന്നു കയറിയജോസ് ബട്‌ലറെ അശ്വിൻ റണ്ണൗട്ടാക്കി. അശ്വിന്റെ മാന്യതയ്ക്കു നിരക്കാത്ത പ്രവൃത്തിയെ ചോദ്യം ചെയ്തതിനുശേഷമാണു നിരാശനായ ബട്‌ലർ ക്രീസ് വിട്ടത്.

എന്താണു മങ്കാദിങ്?

നോൺ സ്ട്രൈക്കിങ് എൻഡിലുള്ള ബാറ്റ്സ്മാനെ പന്ത് എറിയുന്നതിനു മുൻപു ബോളർ റണ്ണൗട്ടാക്കുന്ന പ്രക്രിയയാണു മങ്കാദിങ്. 1947ലെ ടെസ്റ്റ് പരമ്പരയിൽ ഓസീസ് ബാറ്റ്സ്മാൻ ബിൽ ബ്രൗണിനെ ഇന്ത്യൻ താരം വിനു മങ്കാദ് രണ്ടു വട്ടം ഇത്തരത്തിൽ റണ്ണൗട്ടാക്കിയതോടെയാണു മങ്കാദിങ് എന്ന വാക്കിന്റെ പിറവി. സ്പോർട്സ്മാൻ സ്പിരിറ്റിനു നിരക്കാത്ത മങ്കാദിങ് ക്രിക്കറ്റിൽനിന്ന് ഒഴിവാക്കണമെന്നു സുനിൽ ഗാവസ്കർ അടക്കമുള്ള താരങ്ങൾ ശക്തമായി വാദിക്കുന്നുണ്ട്, എന്നാൽ നിലവിൽ മങ്കാദിങ് കുറ്റകരമല്ല. രാജ്യാന്തര ക്രിക്കറ്റിൽ മുൻപ് ശ്രീലങ്കയ്ക്കെതിരെയും അശ്വിൻ മങ്കാദിങ് നടത്തിയിരുന്നു. എന്നാൽ അന്ന് ക്യാപ്റ്റൻ സേവാഗ് അപ്പീൽ പിൻവലിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ