മികച്ച സാമൂഹ്യ ജീവകാരുണ്യ മനുഷ്യാവകാശ പ്രവർത്തകന് ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി ഏർപെടുത്തിയ സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്കാരം ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി ഇടിക്കുളയ്ക്ക് സമ്മാനിച്ചു. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
ജൂൺ 23 ന് കുടശനാട് (ആലപ്പുഴ) വെച്ചു നടന്ന സംസ്ഥാന നീതി മേളയിൽ വെച്ച് പുരസ്ക്കാരം മുൻ ഡി.ജി. പി ഡോ.അലക്സാണ്ടർ ജേക്കബ് സമ്മാനിച്ചു.സംസ്ഥാന പ്രസിഡന്റ് ആർ രാധാകൃഷ്ണപിള്ള പ്രശസ്തി പത്രം സമ്മാനിച്ചു. മുരളി കുടശനാട് സ്വാഗതവും രാജു വലക്കമറ്റം ക്യതഞ്ജതയും ആശംസിച്ചു. ഉപഭോക്ത്യ തർക്ക പരിഹാര ഫോറം ഇടുക്കി ജില്ലാ പ്രസിഡന്റ് എ.ഗോപകുമാർ സെമിനാർ നയിച്ചു. മഹാകവി വർഗ്ഗീസ് ശക്തി മംഗലം അദ്യക്ഷത വഹിച്ചു. അഡ്വ. എം എസ് ഉണ്ണിത്താൻ , അഡ്വ.സുനിൽ എം കാരാളി, രാജേഷ് മഹേശ്വർ, മോനി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
കർമ്മ ശ്രേഷ്ഠ പുരസ്ക്കാരത്തിന് അർഹനായ ഡോ.ജോൺസൺ ഗിന്നസ് ആന്റ് യൂണിവേഴ്സൽ റെക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറൽ , ജനകീയ ജാഗ്രത സമിതി ചെയർമാൻ, നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസിന്റെ ദേശിയ ന്യൂനപക്ഷ സമിതി അദ്ധ്യക്ഷ്യൻ, ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ, ഇടിക്കുള ചാണ്ടി ഫൗണ്ടേഷൻ ചെയർമാൻ എന്നീ നിലകളിൽ കഴിഞ്ഞ 23 വർഷമായി സേവന രംഗത്ത് നിലകൊള്ളുന്നു.
Leave a Reply