ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് മിസ് ഇംഗ്ലണ്ട് കിരീടം. 23കാരിയായ ഭാഷാ മുഖര്‍ജിയാണ് മിസ് ഇംഗ്ലണ്ട് പട്ടം സ്വന്തമാക്കിയത്. അഞ്ച് ഭാഷകള്‍ കൈകാര്യം ചെയ്യാനറിയുന്ന ഇവരുടെ ഐക്യു 146 ആണ്. ബോണസ്റ്റണിലെ ലിങ്കണ്‍ഷൈറിലെ ഒരു ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ് ഭാഷയിപ്പോള്‍.

”മെഡികല്‍ സ്കൂളില്‍ പഠിക്കുന്നതിനിടയ്ക്കാണ് പേജന്‍റ് കരിയര്‍ തുടങ്ങിയത്. ഈ കരിയര്‍ തുടരാന്‍ ഒരുപാട് ബോധ്യപ്പെടുത്തലുകള്‍ വേണ്ടി വന്നു. പഠനത്തോടൊപ്പം ഇതും തുടരാന്‍ ഞാന്‍ തീരുമാനിച്ചത് എനിക്ക് ഈ അവസരം നല്‍കി” – ഭാഷ മുഖര്‍ജി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

”ചിലര്‍ കരുതുന്നത് ഞങ്ങള്‍ പേജന്‍റ് പെണ്‍കുട്ടികള്‍ നിസാരരാണെന്നാണ്. എന്നാല്‍ ഞങ്ങളിവിടെ നില്‍ക്കുന്നതിന് വ്യക്തമായ കാരണമുണ്ട്” എന്ന് ഭാഷ പറഞ്ഞു. മിസ് ഇംഗ്ലണ്ടായി തെരഞ്ഞെടുത്തതോടെ ഭാഷ ഇനി മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കും.