പ്രകൃതിദുരന്തം ഏറ്റവും കൂടുതല്‍ ജീവനെടുത്ത മലപ്പുറത്തെ കവളപ്പാറയിലെ മാനുഷൃരെയും വയനാട്ടിലെ പുത്തുമലയിലെ മാനുഷൃരെയും സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1719 പൗണ്ട്.ലഭിച്ചു കളക്ഷന്‍ തുടരുന്നു നിങള്‍ ഈ കണ്ണുനീര് കാണാതിരിക്കരുത്. ,നിങ്ങള്‍ തരുന്ന ഓരോ ചില്ലികാശും മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും വേദന അനുഭവിക്കുന്നവരുടെയും കൈകളില്‍ നേരിട്ട് എത്തിച്ചേരുമെന്ന് ഞങള്‍ നിങ്ങൾക്ക് ഉറപ്പുതരുന്നു.
ഇതുവരെ ലഭിച്ചു തുകയുടെ .ബാങ്കിന്റെ സമ്മറി സ്റെറ്റ്മെന്റ് താഴെ പബ്ലിഷ് ചെയ്യുന്നു,
ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്കിയ വലിയ പിന്തുണയെ നന്ദിയോടെ ഓര്‍ക്കുന്നു
ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസിനോടും , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം നിലമ്പൂര്‍ ,സ്വദേശി സുനില്‍ മേനോനോടും ഈ രണ്ടു സ്ഥലങ്ങളില്‍ താമസിക്കുന്ന ഏറ്റവും ആര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അഭൃര്‍ഥിച്ചിട്ടുണ്ട് കളക്ഷന്‍ പൂര്‍ത്തിയാവുന്ന മുറക്ക് പണം എത്രയും പെട്ടെന്ന് കൈമാറുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു ..
.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് .കഴിഞ്ഞ പ്രളയത്തില്‍ ഞങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു .
ഞങ്ങൾ ഇതു വരെ 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്കി സഹായിച്ചിട്ടുണ്ട് ,ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ് എന്നിവരാണ്
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
Leave a Reply