ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം

കൊല്ലം ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റിയിലാണ് 56 വർഷം പിൻചരിത്രമുള്ള ഈ വീടുള്ളത്.
ജന്മം കൊണ്ട് മുസ്ലീമായ ഫസുലുദ്ദീൻ അലികുഞ്ഞും ക്രിസ്ത്യാനിയായ ആഗ്നസ് ഗബ്രിയേലുമാണ് ‘കാസ്റ്റലസ് ഹൗസ് എന്ന് പേരുള്ള ഈ വീടിന്റെ ഉടമസ്ഥർ. രണ്ട് തലമുറകളായി ജാതി ഇല്ലാത്തവരാണ് ഈ വീട്ടിലെ അംഗങ്ങളെല്ലാം.

തുടക്കം ഇങ്ങനെ ; പ്രണയിച്ച കുറ്റത്തിന് വീട്ടുതടങ്കലിൽ കഴിഞ്ഞ ആഗ്‌നസിനെ 1973 ൽ കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തു മോചിപ്പിച്ചു ഫസുലുദ്ദീൻ. എന്നാൽ ഇരുവരും വിവാഹിതരായില്ല. വിവാഹ സർട്ടിഫിക്കറ്റോ മതപരമായ ആചാരമോ ഇല്ലാതെ 19 വർഷത്തോളം ഒരുമിച്ച് താമസിച്ചു.

പ്രായോഗിക ആവശ്യങ്ങൾക്കായി, 1992 ലാണ് ദമ്പതികൾ തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. അവരുടെ കുടുംബ സ്വത്ത് സുരക്ഷിതമാക്കാനും അവരുടെ മക്കൾക്ക് അവകാശം ലഭിക്കുമെന്ന് ഉറപ്പാക്കാനും പ്രത്യേക വിവാഹ നിയമത്തിലെ മുൻകാല വ്യവസ്ഥ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1974 ൽ ആദ്യമകൻ ജനിച്ചപ്പോൾ, ‘കാസ്റ്റ്ലെസ്’ എന്ന് പേരിട്ട ഇവർ 1975 ൽ ജനിച്ച രണ്ടാം കുഞ്ഞിന് ‘കാസ്റ്റ്ലെസ് ജൂനിയർ’ എന്ന് നാമകരണം ചെയ്തു. ഏറ്റവും ഇളയവൾ, 1983 ൽ ജനിച്ച മകൾ ഷൈൻ ജാതിയില്ലാത്തവൾ. സ്കൂൾ രേഖകളായാലും മറ്റേതെങ്കിലും രേഖകളായാലും, മാതാപിതാക്കൾ ജാതി, മത നിരകളിൽ ‘ഇല്ല ‘എന്ന് നൽകി. ബന്ധുക്കളും പരിചയക്കാരും ആശങ്ക പ്രകടിപ്പിച്ചപ്പോൾ കുട്ടികൾക്ക് 18 വയസ്സ് ആകുമ്പോൾ സ്വയം തിരഞ്ഞെടുക്കാം എന്നാണ് അവർ പറഞ്ഞത്. എന്നാൽ കുടുംബം പോലെ തന്നെ ജാതിയില്ലാതെ തുടരാൻ തന്നെയാണ് മക്കളും തീരുമാനിച്ചത്. വിവാഹം കഴിച്ചവരോട് മുൻകൂറായി വ്യവസ്ഥകൾ പറഞ്ഞിരുന്നു.
സ്വാഭാവിക ജീവിതം സാധ്യമാകുമോ എന്ന് ഭയപ്പെട്ടവർക്ക് മുന്നിൽ വിജയം കൈവരിച്ച്
ജീവിച്ചു കാണിച്ചു കൊടുത്തു അവർ മൂന്ന് പേരും.

ദുബായിൽ താമസിക്കുന്ന എം‌ബി‌എകാരനായ കാസ്‌റ്റ്‌ലെസ് ഭാര്യ സബിതക്കൊപ്പം അവരുടെ കുട്ടികൾക്ക് ‘ആൽഫ കാസ്‌റ്റ്‌ലെസ്’, ‘ഇന്ത്യൻ ജാതിയില്ലാത്തവർ’ എന്ന് പേരിട്ടു. ഉഡുപ്പി ലോ കോളേജിലെ പൂർവ്വകാലവിദ്യാർത്ഥിയായ ‘കാസ്‌റ്റ്‌ലെസ് ജൂനിയർ’ പുനലൂർ ബാർ അസോസിയേഷനിലെ അംഗമാണ്. രാജാലക്ഷ്മി എന്ന ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ചു, അവരുടെ രണ്ട് പെൺമക്കൾക്ക് ‘അഗ്ന കാസ്റ്റ്ലെസ് ജൂനിയർ’, ‘ആൽഫ കാസ്റ്റ്ലെസ് ജൂനിയർ’ എന്നും പേരിട്ടു. അദ്ധ്യാപികയും പിഎച്ച്ഡി വിദ്യാർഥിനിയുമായ ‘ഷൈൻ കാസ്‌റ്റ്‌ലെസ്’ വിദേശത്ത് ജോലി ചെയ്യുന്ന ‘ചെഗുവേരയെ’ വിവാഹം കഴിച്ചു. ദമ്പതികൾക്ക് ഒരു മകൾ, പേര് അലീഡ ചെഗുവേര.

കുടുംബത്തിന്റെ സ്വാധീനം എന്നതിനേക്കാളുപരി ജാതിയില്ലാത്തവരായി തുടരുക എന്നത് വ്യക്തിപരമായ തീരുമാനം മാത്രമാണ് എന്ന് ഈ രണ്ടു തലമുറക്കാർ ഒന്നടങ്കം പറയുന്നു. കാസ്റ്റ്ലെസ്സായി ജീവിതം മുന്നോട്ടു പോകുന്നു.