തിരുവനന്തപുരം: പ്രവാസിമലയാളികൾക്ക് ആശ്വാസമായി കുവൈത്ത് എയർവെയ്സിൽ ‘നോർക്കഫെയർ’ എന്ന ആനുകൂല്യം നിലവിൽവന്നു. ഇതോടെ കുവൈത്ത് എയർവെയ്സിൽ യാത്രചെയ്യുന്ന പ്രവാസി മലയാളികൾക്ക് അടിസ്ഥാന യാത്രാനിരക്കിൽ ഏഴുശതമാനം ഇളവുകിട്ടും. നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഇളവുണ്ടാകും. തിരിച്ചറിയൽ കാർഡുള്ളവർക്ക് ഫെബ്രുവരി 20 മുതൽ ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും കുവൈത്ത് എയർവെയ്സ് സെയിൽസ് മാനേജർ സുധീർ മേത്തയും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു.
Leave a Reply