ആലുവ മുട്ടത്ത് തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ മരിച്ച തൃക്കാക്കര തോപ്പിൽ അരവിന്ദ് ലെയ്ൻ മറ്റത്തിപ്പറമ്പിൽ മജേഷിന്റെ ഭാര്യ രേവതി ആൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ വൈകിട്ട് 3.58നായിരുന്നു ശസ്ത്രക്രിയ. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ കഴിയുന്നതായി ആസ്റ്റർ മെഡ്സിറ്റി സീനിയർ കൺസൽറ്റന്റ് (ഗൈനക്കോളജി) ഡോ. ഷേർളി മാത്തൻ പറഞ്ഞു. 3 ദിവസത്തെ ആശുപത്രിവാസം പൂർത്തിയാക്കി ശനിയാഴ്ച വീട്ടിലേക്ക് മടങ്ങാനാകും. പാതാളം ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രേവതിയുടെ പ്രസവം തിങ്കളാഴ്ചയാണ് പറഞ്ഞിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വേദന തുടങ്ങാത്തതിനാൽ മരുന്നു നൽകാൻ അനുമതിപത്രം ഒപ്പിട്ട് മടങ്ങുമ്പോഴാണ് തിങ്കളാഴ്ച വൈകിട്ട് ഭർത്താവ് മജേഷും മകൾ അർച്ചനയും അപകടത്തിൽ മരിച്ചത്. തുടർന്ന് ചൊവ്വാഴ്ച ഭർത്താവിനും മകൾക്കും അന്ത്യചുംബനം അർപ്പിക്കാൻ രേവതി എത്തിയിരുന്നു. മരണവിവരമറിഞ്ഞതിനാൽ പ്രസവവേദനയ്ക്കുള്ള മരുന്ന് തൽക്കാലം നൽകേണ്ടതില്ലെന്ന് തിങ്കളാഴ്ച തീരുമാനിച്ചിരുന്നു. രേവതിയെ ചൊവ്വാഴ്ച വൈകിട്ട് ആസ്റ്റർ‌ മെഡ്സിറ്റിയിലേക്കാണ് മാറ്റിയത്.ആസ്റ്റർ മെഡ്സിറ്റി ജീവനക്കാരി കൂടിയായ രേവതിയെ ഇഎസ്ഐ ആനുകൂല്യവുമായി ബന്ധപ്പെട്ടാണ് ആദ്യം പാതാളം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.