വീട്ടുജോലിക്കാരെ തേടി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ബ്രിട്ടനിലെ രാജകുടുംബം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏകദേശം 18.5 ലക്ഷം രൂപ തുടക്കത്തിൽ ശമ്പളം ലഭിക്കും. ദി റോയൽ ഹൗസ്ഹോൾഡ് എന്ന ഔദ്യോഗിക വെബ്ൈസറ്റിൽ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്. വിൻഡ്‌സർ കാസിലിലാണ് ജോലിയെങ്കിലും ബക്കിംഗ്ഹാം കൊട്ടാരത്തിലും ജോലിക്കായി പോകണം. കൊട്ടാരത്തിൽ തന്നെ താമസിച്ച് ജോലി ചെയ്യണം എന്ന നിബന്ധനയുമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലീഷ്, കണക്ക് എന്നിവയിൽ മിടുക്കുണ്ടാവണം. ഇതിനൊപ്പം വീട്ടുജോലികൾ ചെയ്ത് മുൻപരിചയവും. തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ 13 മാസം കൊട്ടാരത്തിൽ പരിശീലനം നൽകും. ഇതിന് പിന്നാലെയാകും സ്ഥിര നിയമനം. വർഷത്തിൽ 33 ദിവസം അവധി അനുവദിക്കും. ഇതിനൊപ്പം രാജകീയ സൗകര്യങ്ങളും ലഭിക്കും. സിൽവർ സ്വാൻ റിക്രൂട്ട്മെന്റ് ഏജൻസി കമ്പനിയാണ് ജോലിക്കാരെ തിരഞ്ഞെടുക്കുന്നത്.ജോലിക്കായുള്ള അപേക്ഷകൾ ഒക്ടോബർ 28 ന് അവസാനിക്കും. അതിനുശേഷം വെർച്വൽ ഇന്റർവ്യൂ ഉണ്ടാകും.