തിരുവനന്തപുരം∙ സ്ഥാനാർഥികളെയും രാഷ്ട്രീയ പാർട്ടികളെയും വട്ടം കറക്കുന്ന മണ്ഡലങ്ങളില്‍ മുന്നിലാണു വട്ടിയൂർക്കാവ്. ചില സാംപിളുകൾ: മണ്ഡലം രൂപീകൃതമായ 2011നു ശേഷമുള്ള രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ച ആത്മവിശ്വാസത്തിലാണു കെ. മുരളീധരൻ ലോക്സഭയിൽ മത്സരിക്കാൻ പോയത്. ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം കൈവിട്ടുപോയി. സിപിഎം സ്ഥാനാർഥി വി.കെ. പ്രശാന്തിനെ എഴുതിത്തള്ളിയവർക്കു ഫലം വന്നപ്പോൾ പൊള്ളി. അതിനു മുന്‍പ് 2016 ലെ തിരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാനിറങ്ങിയ സിപിഎം സ്ഥാനാർഥി ടി.എൻ. സീമ മൂന്നാം സ്ഥാനത്തായി. മണ്ഡല ചരിത്രത്തില്‍ സിപിഎം ഇത്രയും പിന്നിലായത് ആദ്യം. ആ തിരഞ്ഞെടുപ്പിൽ ബിജെപി കുമ്മനം രാജശേഖരനിലൂടെ ആദ്യമായി രണ്ടാം സ്ഥാനത്തെത്തി. എന്നാൽ, ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി നേരിടേണ്ടിവന്നു. ജില്ലാ പ്രസിഡന്റ് സുരേഷ് മൂന്നാം സ്ഥാനത്തായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ