ചവറ : വോട്ടര്‍മാര്‍മാരെ സ്വാധീനിക്കാന്‍ ഫുള്‍ബോട്ടില്‍ മദ്യം നല്‍കിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ക്യാമറയില്‍ കുടുങ്ങി. ചവറയില്‍ ഇടത് സ്ഥാനാര്‍ത്ഥി സുജിത് വിജയന്‍പിള്ളയുടെ ഉടമസ്ഥതയിലുള്ള ബാറുകളില്‍ നിന്നും മാത്രം ലഭ്യമാകുന്ന ടോക്കണുകളാണ് വോട്ടര്‍മാര്‍ക്കിടയില്‍ കറങ്ങുന്നത്. സൗജന്യ ടോക്കണ്‍ വഴി മദ്യം വാങ്ങാനുള്ള കൂപ്പണ്‍ വിതരണം ചെയ്യുന്നതും കുപ്പികളില്‍ മദ്യം നന്‍കുന്നതും മൊബൈല്‍ ദൃശ്യങ്ങളില്‍ കാണാം.
സുജിത് വിജയന്‍ പിള്ളയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനുള്ളില്‍ തുടക്കം മുതല്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. അതിനിടെ ടോക്കണ്‍ വാങ്ങി മദ്യം നല്‍കുന്ന സ്ഥാനാര്‍ത്ഥിയുടെ ഉടമസ്ഥതയിലുളള ബാറിനകത്തെ ദൃശ്യങ്ങള്‍ സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മദ്യം നല്‍കി വോട്ടര്‍മാരെ ചതിച്ച് വീഴ്ത്തുന്ന പ്രവണത ജനങ്ങളോടുളള വഞ്ചനയാണെന്ന് യൂഡിഎഫ് വ്യക്തമാക്കി. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡി എഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്.
Leave a Reply