ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിന് താൽക്കാലിക വിരാമം. വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണയായി. വെടിനിർത്തലിനുള്ള തീരുമാനത്തിന് സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയതായി ഇസ്രായേൽ അറിയിച്ചു. ഇതിനു പിന്നാലെ ഉപാധികളില്ലാത്ത വെടിനിർത്തൽ നിലവിൽ വന്നതായി ഹമാസും പ്രതികരിച്ചു. ഇതോടെ ഗാസ മുനമ്പിലെ 11 ദിവസമായി നടന്നുവരുന്ന സൈനിക നടപടികൾക്ക് വിരമമാവും.
വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഈജിപ്ത് മുൻകൈ എടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങളോട് സഹകരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെയും ചാരസംഘടനയായ മൊസ്സാദിന്റെയും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വഴങ്ങിയാണ് ഉപാധികളില്ലാത്ത വെടിനിർത്തൽ എന്നും ഇസ്രായേൽ വിശദീകരണക്കുറിപ്പ് ഇറക്കി. ഇതിനുപിന്നാലെ വെടിനിർത്തൽ നിലവിൽ വന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ബെഞ്ചമിൻ നെതന്യാഹുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു.
വെടിനിർത്തൽ ഒരുപോലെ ഒരേസമയം നടക്കുമെന്ന് ഹമാസ് വൃത്തങ്ങൾ അറിയിച്ചു. ധാരണ പലസ്തീന്റെ ജയമാണെന്നും ഹമാസ് പ്രതികരിച്ചു. വെടിനിർത്തലിനായി ഇസ്രയേലും ഹമാസുമായി ഈജിപ്തിന്റെ നേതൃത്വത്തിൽ ചർച്ച നടന്നുവരികയായിരുന്നു.
Leave a Reply