ജോസ്ന സാബു സെബാസ്റ്റ്യൻ
ഇതിച്ചിരി നീണ്ടയൊരു ലേഖനമാണ് , എങ്കിലും ഓരോ വരിയിലും ജീവനുണ്ട് . നമ്മൾ അറിയാതെ നരകമാകുന്ന നമ്മുടെ വീടുകൾ സന്തോഷത്തിലേക്ക് ഉയരുവാനുള്ള ജീവസത്ത് ഇതിലുണ്ടെന്ന് ഞാൻ ഉറപ്പു നൽകുന്നു. അപ്പോൾ നമുക്ക് നോക്കാം .
നമ്മുടെ ശാരീരികമായ യാത്രയെയാണ് നമ്മൾ പ്രായം എന്ന് വിളിക്കുന്നത് .അങ്ങനുള്ളപ്പോൾ ടീനേജ് മാത്രമല്ല നമ്മുടെ ഓരോ പ്രായവും ഓരോരൊ പ്രശ്നങ്ങൾ നിറഞ്ഞതാണ്.. ശൈശവം നമുക്കൊരു നാപ്പി പ്രശ്നമാണെങ്കിൽ adolesence വേറൊരു പ്രശ്നമാണ് . മധ്യവയസ് ജോലിക്കും കല്യാണത്തിനും സാമ്പത്തികവുമായ പ്രശ്നങ്ങൾ സൃഷിടിക്കുമ്പോൾ വാർദ്ധക്യം ഏകാകുലതയുടെയും ശരീര ഷയത്തിന്റെയും പ്രശ്നങ്ങൾ സൃഷ്ടിച്ചു മുന്നോട്ടു പോവുന്നു.
ഇവിടെ ടീനേജും മാതാപിതാക്കളും തമ്മിലുള്ള സ്വരച്ചേർച്ചക്ക് വിഗ്നമുണ്ടാകുന്നത് പ്രധാനമായും വൃദ്ധർ തങ്ങൾ വൃദ്ധരാണെന്നും ചെറുപ്പക്കാർ തങ്ങൾ ചെറുപ്പക്കാരാണെന്നും വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ്. അതുമൂലം നമ്മളുടെ സ്ഥാനം നമ്മൾ അറിഞ്ഞോ അറിയാതെയോ പോലും അത്രവേഗമാർക്കും വിട്ടുകൊടുക്കാൻ തയ്യാറാകുന്നില്ല എന്നത് പ്രശ്നത്തിനാക്കം കൂട്ടുന്നു . അതിനൊരു ഉദാഹരണമാണ് നമ്മുടെ പൂർവ്വികസ്വത്തിനോടുള്ള അടിപിടി .സത്യത്തിൽ ഇത് മനുഷ്യരിൽ മാത്രമല്ല ചില മൃഗങ്ങളിലും മക്കളെക്കാൾ ആധിപത്യം നേടിയെടുക്കാനുള്ള ത്വര കാണാൻ നമുക്ക് സാധിക്കും.
ഇവിടെയാണ് നമ്മളൊക്കെ കേട്ടുമറന്ന വാനപ്രസ്ഥത്തിനുള്ള സ്ഥാനം. പണ്ട് മക്കളൊരു പ്രായമാകുമ്പോൾ മാതാവും പിതാവും സ്ഥാനമൊഴിഞ്ഞു സന്യാസത്തിലേക്ക് പോവുകയും പിന്നീടവർ വീണ്ടുമവരുടെ 60താമത്തെ വയസിൽ തിരിച്ചുവന്ന് പരസ്പരം മാനസിക പക്വതയയോടെ വിവാഹം കഴിക്കുകയും, പിന്നീടും വനാന്തരങ്ങളിക്കവർ തിരിച്ചുപോയ് ശിഷ്ടകാലം ജീവിച്ചു തീർക്കുകയും ചെയ്തിരുന്നൊരു പൂർവിക കാലം നമുക്കുണ്ടായിരുന്നു. അവിടെ മക്കൾക്ക് അവരുടേതായൊരു സ്പേസ് കൊടുക്കാൻ മാതാപിതാക്കൾ ശ്രമിച്ചിരുന്നു . പക്ഷെ ഇന്ന് മക്കൾക്ക് വേണമെങ്കിൽ മക്കൾ തന്നെ യൂണിവേഴ്സിറ്റികളിലേക്കും മറ്റുമായി ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥയായി ഇന്നത് മാറി.
നമ്മുടെ കുട്ടികൾ വളർന്നു വരുന്നത് കാണുന്നത് തന്നെ നയനമനോഹരമായ നിമിഷങ്ങളാണ്. കൈക്കുഞ്ഞായിരിക്കുമ്പോൾ നമുക്കവനോട് തോന്നുന്ന ഓമനത്തവും അവന്റെ എല്ലാ കുസൃതികൾക്കും കൂട്ടുനിന്നിരുന്ന മുഹൂർത്തങ്ങളുമൊക്കെ അവൻ കൗമാരത്തിലേക്ക് കടക്കുമ്പോൾ നിൽക്കുന്നു . അവിടെ നമുക്കും അവർക്കുമിടയിലെന്താണ് സംഭവിക്കുന്നതെന്നു നോക്കാം .
നമ്മൾ മാതാപിതാക്കൾ മനസിലാക്കേണ്ടത് അവൻ അല്ലെങ്കിൽ അവൾ കൗമാരകാലത്തിലാകുന്നു എന്നതിനതിനർത്ഥം അവൻ അതിവേഗം വളർന്ന് നമ്മളെ പോലാകുന്നുവെന്നതാണ് . അപ്പോൾ നമ്മളത്ര നല്ലവരാണെങ്കിൽ നമ്മെളെന്തിന് നെഞ്ചു പൊട്ടണം. (They become teenagers means they are growing rapidly. Unfortunately they beginning to become like you and you are distressed.).
അപ്പോൾ നമ്മൾ പറഞ്ഞേക്കാം ഏയ് ഇല്ല ഇല്ല അവൻ എന്നെപ്പോലെയേ അല്ല. He is becoming something else.
പക്ഷെ കൈക്കുഞ്ഞായിരുന്ന അവന്റെ ഓരോ നിസ്സഹായ അവസ്ഥകളിലും എന്തിനും ഏതിനും കൂടെ നിന്ന നമ്മൾ പെട്ടെന്നൊരുദിവസം അവൻ അവന്റെ സ്വന്തം കാലിൽ നിന്ന് അവന്റെ യാചനയുടെ എണ്ണം കുറയ്ക്കുമ്പോൾ നമുക്കത് അംഗീകരിക്കാൻ കഴിയുന്നില്ല. അതാണ് സത്യം .
അവന്റെ നിഷ്കളങ്കതയുടെ കൂടെ അവനോടൊപ്പം മുട്ടിൽ ഇഴയാൻ താല്പര്യം കാണിച്ച നമുക്കെന്തുകൊണ്ട് ഇന്നവൻ അവന്റെ കൗമാരത്തിലൊരു പാട്ടുപാടാൻ ഇഷ്ടപെടുമ്പോൾ കൂടെ പാടിക്കൂടാ ?.
പകരം പാടാനിഷ്ടപ്പെടുന്ന അവനെ നമ്മളിപ്പോഴും മുട്ടിൽ ഇഴയാൻതന്നെ പ്രോത്സാഹിപ്പിക്കുന്നു . അവിടെ നമ്മൾ മാതാപിതാക്കൾ അവന്റെ മുമ്പിൽ വിഡ്ഢികളാകുകയാണ് ചെയ്യുന്നത് .
നമ്മൾക്കവന്റെ വളർച്ചയെ അംഗീകരിക്കാനാവാതെ നമ്മുടെ ഈഗോ അവിടെ വർക് ഔട്ട് ആകുന്നു . കാരണം നമ്മൾ രാരീരം പാടുമ്പോൾ ഉറങ്ങിയിരുന്ന അല്ലെങ്കിൽ ചിരിക്കാൻ പറയുമ്പോൾ ചിരിച്ചിരുന്ന ആ അവനെയാണ് നമ്മളിന്നും നിർഭാഗ്യവശാൽ ആഗ്രഹിക്കുന്നത് .
അന്നവന്റെ കുഞ്ഞുന്നാളിൽ നമ്മളിലേക്ക് മുഖമുയർത്തി നോക്കിയിരുന്നപ്പോൾ നമ്മളിൽ നിന്നും അവനെന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടായിരുന്നു. അങ്ങനെ നമ്മളെ കണ്ടവൻ നടക്കാൻ പഠിച്ചു നമ്മളെ കണ്ടവൻ ഓടാനും ചാടാനും ഭക്ഷണം വാരി കഴിക്കാനുമൊക്കെ പഠിച്ചു . പക്ഷെ ഇന്നവൻ അവന്റെ കൗമാരത്തിലെത്തി നമ്മുടെ മുഖത്തേക്ക് മുഖമുയർത്തുമ്പോൾ അവന് പഠിക്കാനായി നമ്മളിലൊന്നും നമ്മൾ അവശേഷിപ്പിചിട്ടില്ലങ്കിൽ, ഇപ്പോഴുമവനെ നമ്മൾ കാക്ക പൂച്ച പറയിക്കാൻ ശ്രമിക്കുകയാണെങ്കിൽ നമ്മളവന്റെ മുമ്പിൽ പരമവിഡ്ഢികൾ ആകുകയേയുള്ളൂ എന്നത് മറന്നുകൂടാ. അവൻ വളരുമ്പോൾ നമ്മൾക്ക് വളർച്ച മുരടിച്ചതായി അവനു തോന്നിയാൽ നമ്മളോടവന് ബഹുമാനത്തിനു പകരം പുച്ഛം തോന്നുക അത് പ്രകൃതി ദത്തമാണ് .
നീണ്ടയൊരു ചർച്ചയ്ക്ക് ശേഷം ഒരു ഭർത്താവും ഭാര്യയും അവർക്ക് ഒരു കുഞ്ഞ് വേണോ അതോ നായ വേണോ എന്ന് തീരുമാനമെടുക്കാനാവാതെ ഒരു കൗൺസിലറുടെ അഭിപ്രായത്തിനായി പോയി. അപ്പോൾ കൗൺസിലർ അവരോടു ചോദിച്ചു whether you want to spoil you carpet or life?
ഇവിടെ നമ്മൾ മനസിലാക്കേണ്ടത് നമ്മൾ ആഗ്രഹിക്കുന്നപോലെ കളിക്കാൻ നമുക്ക് വേണ്ടത് കളിപ്പാട്ടമോ നായയോ ആണ്. അല്ലാതെ മക്കളല്ല. അവൻ ഫിസിക്കലി വളരുമ്പോൾ അവനിൽ നടക്കുന്ന മാനസിക വളർച്ചകൂടി നമ്മൾ അംഗീകരിക്കേണ്ടതുണ്ട് .
I can’t live without you എന്ന് നമ്മൾ പറയുമ്പോൾ ഊന്നുവടിയില്ലാതെ എനിക്ക് നടക്കാനേ പറ്റില്ല എന്ന് പറയും പോലാണ് . അതേസമയം when you say that I am fine the way I am എന്ന് പറയുമ്പോൾ നമ്മൾക്ക് വേറൊരാളെ കൂടി അവർ അവരായിരിക്കുന്ന അവസ്ഥയിൽതന്നെ നമ്മോടൊപ്പം ഉൾപ്പെടുത്താനും ജീവിക്കാനും ഞാൻ തയ്യാറാണ് എന്നതുകൂടിയാണ് കാണിക്കുന്നത് .
അതിനാൽ അവൻ വളരുന്നതിനൊപ്പം നമുക്കും വളരാനാവണം . മറിച്ച് അവനെ അംഗീകരിക്കാൻ നമ്മൾ നമ്മുടേതായ അതിരുകൾ വച്ച് കൗമാരത്തിന്റെ കണ്ണിലൊരു പരിഹാസ്യ കഥാപാത്രമായി മാറാൻ നമ്മളായി ഇടവരുത്തരുത് .
നമ്മൾക്കെല്ലാം നല്ല പരിചയമുള്ള വേറൊരു അനുഭവമാണ് ഗ്രാൻഡ്പേരൻസും ചെറുമക്കളും തമ്മിലുള്ള അടുപ്പ കൂടുതൽ . അതിനുള്ളൊരു പ്രധാന കാരണം, ചെറുമക്കൾ ടീനേജ് ഹോർമോണിന്റെ വിഷമണം വലിച്ചുകയറ്റുവാൻ തുടങ്ങുമ്പോൾ ഗ്രാൻഡ്പേരന്റ്സ് അവരുടെ ഹോര്മോണിന്റെ പിടിയിൽ നിന്നും അകലുവാൻ തുടങ്ങുന്നുവെന്നത് അവർ തമ്മിലുള്ള പ്രശ്നം കുറയ്ക്കുവാൻ കാരണമാകുന്നു .
Teenage means you are slowly getting poison by hormones. Old age means you are slowly releasing from that. So they kind of understand.
അതേസമയം മിഡിലെയ്ജിലൂടെ സഞ്ചരിക്കുന്ന നമ്മളുടെ അവസ്ഥ വളരെ കൺഫ്യൂസ്ഡ് സ്റ്റേറ്റ് ആണ് .
അതിനാൽ നിങ്ങൾ നിങ്ങളുടെ കുട്ടിയെ ശരിക്കും സ്നേഹിക്കുന്നുവെങ്കിൽ ദയവായവരെ മാനസികമായി വളരാൻ അനുവദിക്കുക, കാരണം അവരുടെ ശരീരത്തോടൊപ്പം തന്നെ മാനസികമായുമവൻ വളരുന്നു. ആ അവസ്ഥയിൽ നമ്മളവനെ നിയന്ത്രിച്ച് നമ്മുടെ വഴിക്കാക്കാൻ ശ്രമിച്ചാൽ പലവിധത്തിലതവരുടെ ജീവിതത്തെ തന്നെ തകർക്കും . അതിനാൽ പലവിധ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചവരെ വളർത്താൻ നമുക്കാവണം .
ധൈര്യമുണ്ടങ്കിൽ ഒരു നിശ്ചിതസംഖ്യ കുടുംബചെലവിനായവനെ ഒരു മാസം ഏല്പിച്ചു ഉത്തരവാദിത്തം പഠിപ്പിക്കുക . ചിലപ്പോൾ അവൻ ആ തുക ഒന്നിലും ഉൾകൊള്ളിക്കാതെ ചിലവാക്കി കളഞ്ഞേക്കാം. അങ്ങനെ വരുമ്പോൾ അവന്റെ അശ്രദ്ധമൂലം വീട്ടിൽ നേരിടേണ്ടിവരുന്ന പ്രശനങ്ങളെ കുറിച്ചറിയാൻ അവനെ വിടുക. ഒരുനേരത്തെ ഭക്ഷണത്തിലെ കുറവ് വരുത്തി അതവനെ അറിയിക്കുക. അങ്ങനെയവൻ അവന്റെ ജീവിതത്തെക്കുറിച്ചു പഠിക്കട്ടെ .കാരണം This is the way let him understand the protective caring atmosphere than the out of the street tomorrow morning.
എല്ലാറ്റിനുമുപരിയായി, നമ്മളുടെ കുട്ടി നമ്മളുടെ സ്വന്തമാണെന്ന ഉടമസ്ഥാവകാശ ചിന്താഗതി ഉപേക്ഷിക്കുക. പകരമവന് നല്ലൊരു കൂട്ടുകാരനായി അവനോടൊട്ടിനിന്നു മാർഗ്ഗനിർദ്ദേശം നൽകാൻ നമുക്കാവണം. അല്ലാതെ അവനെ അവന്റെ കൗമാരത്തിലും രാരീരം പാടി ഉറക്കിപ്പിക്കാൻ നോക്കാതെ അവനൊപ്പം നമ്മളും വളർന്ന് ഒരു സുഹൃത്തായി ചേർന്ന് നിൽക്കണം…
കാരണം അവർക്ക് പ്രശ്നങ്ങളുണ്ടെങ്കിൽ അവർ ഒരു സുഹൃത്തിനെ തേടുന്നത് സ്വാഭാവികമാണ്. അപ്പോൾ അവൻ തേടുന്ന ആ സുഹൃത്ത് എന്തുകൊണ്ട് നമ്മൾ മാതാപിതാക്കളായികൂടാ ?..
If an another life chooses to be with you, please cherish that. It is a tremendous thing.
ജോസ്ന സാബു സെബാസ്റ്റ്യൻ ✍️
Leave a Reply